Image

ഫോമ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ഷിനു ജോസഫിനെ നോമിനേറ്റ് ചെയ്തു

Published on 08 April, 2016
ഫോമ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ഷിനു ജോസഫിനെ നോമിനേറ്റ് ചെയ്തു
യൂയോര്‍ക്ക്: ഫോമ ന്യൂയോര്‍ക്ക് എമ്പയര്‍ ആന്‍ഡ് മെട്രോ റീജിയന്റെ പൂര്‍ണ്ണ പിന്തുണയോടുകൂടി ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി യുവതലമുറയിലെ ഷിനു ജോസഫ് മത്സരിക്കുന്നു. ഒരു പാനലിനോടും താത്പര്യമില്ലാത്ത ഷിനു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. 

ജൂലൈ 7 മുതല്‍ 10 വരെ മയാമിയില്‍ നടക്കുന്ന ഫോമയുടെ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷിനു ജോസഫിന് വിവിധ സംഘടനകള്‍ പിന്തുണ അറിയിച്ചു. യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ പരിപൂര്‍ണ്ണ പിന്തുണയോടെ മത്സര രംഗത്തുള്ള ഷിനു സംഘടനയുടെ സെക്രട്ടറിയായും ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ മുന്‍ പ്രസിഡന്റുകൂടിയാണ് ഷിനു. മത-സാമുദായിക-സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഷിനു വിദ്യാഭ്യാസ കാലം മുതല്‍ വിവിധ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 

കോളജ് മാഗസിന്‍ എഡിറ്റര്‍, കെ.എസ്.യു യൂണീറ്റ് സെക്രട്ടറി, താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള ഷിനു കുടുംബമായി ന്യൂയോര്‍ക്കിലാണ് താമസം. ഭാര്യ ഡോണയും, മൂന്നു മക്കളുമടങ്ങുന്ന കുടുംബം ഷിനുവിന്റെ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്നു. 

ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഷിനു ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ബിസിനസുകാരനും, ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് മെമ്പറുമാണ്. കുമരകം കറുകക്കുറ്റി കുടുംബാംഗമാ­ണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക