Image

ചങ്ങമ്പുഴ ജന്മശതാബ്ദി സാഹിത്യ സമ്മേളനം ഡാളസ്സില്‍. സഖറിയ മുഖ്യാതിഥി

പി.പി.ചെറിയാന്‍ Published on 18 June, 2011
ചങ്ങമ്പുഴ ജന്മശതാബ്ദി സാഹിത്യ സമ്മേളനം ഡാളസ്സില്‍. സഖറിയ മുഖ്യാതിഥി
ഡാളസ് : കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് ജൂലായ് 3 ന് ചങ്ങമ്പുഴ നഗറില്‍ ചങ്ങമ്പുഴ ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന സാഹിത്യ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള സാഹിത്യക്കാരന്‍ പോള്‍ സഖറിയ മുഖ്യാത്ഥിയായി പങ്കെടുക്കുമെന്ന് കേരള ലിറ്ററി സൊസൈറ്റി പ്രസിഡന്റ് ജോസന്‍ ജോര്‍ജ്, സെക്രട്ടറി തോമസ് മാത്യു എന്നിവര്‍ അറിയിച്ചു.

മസ്‌കറ്റിലുള്ള ഡാളസ് കേരള അസ്സോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ്‍ താല്‍കാലികമായി ചങ്ങമ്പുഴ നഗറെന്ന് നാമകരണം ചെയ്ത് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ജൂലായ് 3 വൈകീട്ട് 4.30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ചങ്ങമ്പുഴയുടെ രചനകളെകുറിച്ചുള്ള പ്രബന്ധങ്ങള്‍ പോള്‍ സഖറിയ, എം.എസ്.ടി. നമ്പൂതിരിപ്പാട്, ലാന പ്രസിഡന്റ് എബ്രഹാം തെക്കേമുറി എന്നിവര്‍ അവതരിപ്പിക്കും.

1911 ഒക്‌ടോബര്‍ 11 മുതല്‍ 1948 ജൂണ്‍ 17 വരെ നീണ്ട ജീവിതത്തില്‍ മലയാള ഭാഷയ്ക്ക് കനത്ത സംഭാവനകള്‍ നല്‍കിയ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മശതാബ്ദ്ധി കേരളത്തില്‍ ആഘോഷിക്കുന്ന അവസരത്തില്‍ ഡാളസ്സില്‍ ചങ്ങമ്പുഴയെ സ്മരിക്കുന്നതിന് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നതിന് കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് തീരുമാനിച്ചതെന്നും ഈ പരിപാടി വന്‍ വിജയമാക്കുന്നതിന് എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും കെ.എല്‍.എസ് ഭാരവാഹികള്‍ അറിയിച്ചു.
ചങ്ങമ്പുഴ ജന്മശതാബ്ദി സാഹിത്യ സമ്മേളനം ഡാളസ്സില്‍. സഖറിയ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക