Image

ടാലന്റ്‌ മിക്‌സിന്റെ ആദ്യ ടിക്കറ്റ്‌ വില്‍പ്പന ഉദ്‌ഘാടനം ചെയ്‌തു

മോഹന്‍ വര്‍ഗീസ്‌ Published on 30 January, 2012
ടാലന്റ്‌ മിക്‌സിന്റെ ആദ്യ ടിക്കറ്റ്‌ വില്‍പ്പന ഉദ്‌ഘാടനം ചെയ്‌തു
ന്യൂയോര്‍ക്ക്‌: മലങ്കര കത്തോലിക്കാ സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റിന്റെ നേതൃത്വത്തില്‍ 2012 മെയ്‌മാസം ആറാംതീയതി ന്യൂയോര്‍ക്കിലെ കോള്‍ഡന്‍ സെന്ററില്‍ വെച്ച്‌ നടത്തുന്ന ഫണ്ട്‌ റേസിംഗ്‌ പ്രോഗ്രാം `ടാലന്റ്‌സ്‌ മിക്‌സി'ന്റെ ആദ്യ ടിക്കറ്റ്‌ വില്‍പ്പന 2012 ജനുവരി 28-ന്‌ രാവിലെ 10.30-ന്‌ ന്യൂയോര്‍ക്കിലെ എക്‌സാര്‍ക്കേറ്റ്‌ സെന്ററില്‍ വെച്ച്‌ നടന്നു.

മോസ്റ്റ്‌ റവ.ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തയില്‍ നിന്ന്‌ ടാലന്റ്‌ മിക്‌സിന്റെ ഗ്രാന്റ്‌ സ്‌പോണ്‍സര്‍ ഫിലിപ്പോസ്‌ ജോസഫ്‌ (ഷാജി) ആദ്യ ടിക്കറ്റ്‌ ഏറ്റുവാങ്ങി.

പ്രമുഖ എഴുത്തുകാരനും, അവതാരകനും, നടനുമായി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന പ്രോഗ്രാമില്‍ കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, മുക്ത, ഭാമ, വീണ, ഏലൂര്‍ ജോര്‍ജ്‌, ഹരിശ്രീ യൂസഫ്‌, നസീര്‍ സംക്രാന്തി എന്നിവരും പിന്നണി ഗായകരായ അഫ്‌സല്‍, രഞ്‌ജിനി ജോസ്‌ എന്നിവരെ കൂടാതെ നര്‍ത്തകരും, കോറിയോഗ്രാഫര്‍മാരും, സ്റ്റേജ്‌ഷോ വെന്‍ഡേഴ്‌സും പങ്കെടുക്കുന്നു.

പ്രോഗ്രാം കണ്‍വീനര്‍ ബാബുക്കുട്ടി തുണ്ടിയത്ത്‌, വൈദീകര്‍, പ്രോഗ്രാം കമ്മിറ്റി മെമ്പേഴ്‌സ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ടാലന്റ്‌ മിക്‌സിന്റെ ആദ്യ ടിക്കറ്റ്‌ വില്‍പ്പന ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക