Image

കനത്ത മഴ : വയനാട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.

Published on 18 June, 2011
 കനത്ത മഴ : വയനാട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.
കല്പ്പറ്റ: വെള്ളിയാഴ്ച രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ജനവാസ കേന്ദ്രങ്ങള്‍ പലതും ഒറ്റുപ്പെട്ടു. ചുണ്ടേല്‍, കൈനാട്ടി, സുഗന്ധഗിരി എന്നിവിടങ്ങളില്‍ വന്‍മരങ്ങള്‍ കടപുഴകി വീണു.

റോഡില്‍ വെള്ളം കയറി പല സ്ഥലങ്ങളിലും ഗതാഗതം നിലച്ചു. വയനാട്-കണ്ണൂര്‍ പാതയിലെ പേര്യ ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക