Image

പോലീസ് ഉദ്യോഗസ്ഥര്‍ സ്വത്ത് വെളിപ്പെടുത്തണം : ഡി.ജി.പി

Published on 18 June, 2011
പോലീസ് ഉദ്യോഗസ്ഥര്‍ സ്വത്ത് വെളിപ്പെടുത്തണം : ഡി.ജി.പി
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് ഡി.ജി.പി നിര്‍ദേശം നല്‍കി. എസ്.ഐ മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ സ്വത്തുവിവരം മേലുദ്യോഗസ്ഥരെ അറിയിക്കണമെന്നാണ് നിര്‍ദേശം. നിയമവിരുദ്ധ പണമിടപാട് സ്ഥാപനങ്ങളില്‍ പങ്കാളികളാകരുതെന്നും പോലീസുകാര്‍ക്ക് ഡി.ജി.പി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് നടത്തിയ ചിലസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പോലീസുകാര്‍ പങ്കാളികളായ സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നിര്‍ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക