Image

ദാഹം (കവിത: ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)

Published on 30 January, 2012
ദാഹം (കവിത: ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)
അപാരമഗാധം, പാരാവാരം നീ ജ്‌ഞാനസിന്ധോ
ദാഹി ഞാന്‍ - തരുമോ നീ ഒരു ചെറുതുള്ളി എനിക്ക്‌
ദാഹരഹിതനാട്ടെ, പാലാഴിയും ഒരു പാഴ്‌ക്കടല്‍

ഗര്‍ത്തങ്ങളജ്‌ഞാത, മവയളക്കുവാന്‍ ത്രാണി-
യില്ലെങ്കിലും ഗര്‍വ്വാല്‍ സമസ്‌തവും സ്വന്തം
കാല്‍ക്കീഴിലാക്കാന്‍ പാമരനുണ്ടേറെ പ്രിയം
അല്‍പന്‍ തേടുന്നു നിശാമദ്ധ്യേ, ഛത്രഛായ,
കൂപമണ്ഡൂകമറിവൂ, ഇതര ജലാശയ സങ്കേതവും
ബാഹ്യ പ്രപഞ്ചവും?

ശാസ്ര്‌തിയും ശാസ്ര്‌തജ്‌ഞനും പരക്കം പായുന്നു
എന്തെന്നറിയാതെ, എന്തിനെന്നെവിടേക്കെന്നും
കവിയുമോടുന്നു നെട്ടോട്ടം, കപിപോല്‍ വൃത്തത്തില്‍
വൃത്തമൊപ്പിച്ചിടാനും വൃത്തിക്കുമായ്‌
ആദിയുമില്ല അന്തവുമില്ല, ഗോളചക്രമിതുതിരിയവെ
ചെയ്‌ത്‌തീര്‍ക്കാനേറെയുണ്ടെ, ക്ഷണികമാമീ
നീര്‍കുമിളക്കും.

അമൃതുപോല്‍, നഞ്ചുപോല്‍, അല്‍പമെ വേണ്ടൂ
അമൃതമാം ജ്‌ഞാനത്തിന്‍ കണം കിട്ടുമോ-
യീ വേഴാമ്പലിന്‍ ദാഹം തീര്‍ത്തിടാന്‍?
ദാഹം (കവിത: ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക