Image

ചിക്കാഗോയില്‍ സുജാത-ശ്വേത ടീമിന്റെ ഗാനമേള ഏപ്രില്‍ 20ന്

Published on 31 January, 2012
ചിക്കാഗോയില്‍ സുജാത-ശ്വേത ടീമിന്റെ ഗാനമേള ഏപ്രില്‍ 20ന്
ചിക്കാഗോ: സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഇടവകയുടെ വൈദികമന്ദിരത്തിനുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം ഏപ്രില്‍ 20 വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് ചിക്കാഗോ ഗേറ്റ്‌വേ തീയേറ്ററില്‍ വച്ച് വമ്പിച്ച ഗാനമേള നടത്തപ്പെടുന്നു. പ്രശസ്ത പിന്നണിഗായകരായ സുജാത മോഹന്‍, ശ്വേതാ മോഹന്‍, ഐഡിയാ സ്റ്റാര്‍സിംഗര്‍ വിവേകാനന്ദ്, അമൃതാ ടിവി ഫെയിം ആനന്ദ് നാരായണന്‍ തുടങ്ങിയവര്‍ ഗാനമേളയ്ക്ക് നേതൃത്വം നല്‍കും.

കോമഡി രംഗത്ത് പ്രശസ്തരായ രമേഷ് പിഷാരടി, സുബി സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഹാസ്യപരിപാടികള്‍ പ്രോഗ്രാമിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കും. രണ്ടരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമിന്റെ ടിക്കറ്റ് വില്പന ആരംഭിച്ചുകഴിഞ്ഞു. ഫണ്ട് റൈസിംഗ് പ്രോഗ്രാം വന്‍ വിജയമാക്കി മാറ്റുവാന്‍ വികാരി ഫാ. സജി പിണര്‍ക്കയില്‍ അഭ്യര്‍ത്ഥിച്ചു.

വിശദവിവരങ്ങള്‍ക്ക് - ഫാ. സജി പിണര്‍ക്കയില്‍ 224 659 6586, ബെന്നി വാച്ചാച്ചിറ 847 322 1973, സണ്ണി ഇണ്ടിക്കുഴി 630 674 7869, തമ്പി ചെമ്മാച്ചേല്‍ 630 788 6486.

റിപ്പോര്‍ട്ട് : ജോസ് കണിയാലി
ചിക്കാഗോയില്‍ സുജാത-ശ്വേത ടീമിന്റെ ഗാനമേള ഏപ്രില്‍ 20ന്
സുജാത മോഹന്‍
ചിക്കാഗോയില്‍ സുജാത-ശ്വേത ടീമിന്റെ ഗാനമേള ഏപ്രില്‍ 20ന്
ശ്വേതാ മോഹന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക