Image

പ്രായ വിവാദം: അന്തിമ തീരുമാനം കോടതിയുടേത്

Published on 31 January, 2012
പ്രായ വിവാദം: അന്തിമ തീരുമാനം കോടതിയുടേത്
ന്യൂഡല്‍ഹി: കരസേനാ സേനാ മേധാവി ജനറല്‍ വിജയ് കുമാര്‍ സിങിന്റെ പ്രായ വിവാദത്തില്‍ അന്തിമ തീരുമാനം സുപ്രീം കോടതിയുടേതായിരിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി വ്യക്തമാക്കി.

സേനാ മേധാവിയുടെ വയസ്സു സംബന്ധിച്ച് ഇനി സര്‍ക്കാരിനൊന്നും ചെയ്യാനാകില്ല. സുപ്രീം കോടതിയുടെ വിധിക്കായാണ് സര്‍ക്കാര്‍ കാത്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 36 വര്‍ഷമായി സൈന്യത്തിന്റെ രണ്ടു വിഭാഗങ്ങള്‍ രണ്ടു ജനനത്തിയതികളാണ് സൂക്ഷിക്കുന്നത്. പ്രശ്‌നം വിവാദമാകുന്നതുവരെ ഇത് ഈ സര്‍ക്കാരിന്റെ ശ്രദ്ധയിലും പെട്ടിരുന്നില്ല. 2006 ല്‍ ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുന്നെങ്കിലും അന്ന് നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ആന്റണി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക