Image

വ്യോമസേനയുടെ പരിശീലന വിമാനം ചെന്നൈയില്‍ തടാകത്തില്‍ തകര്‍ന്നുവീണു

Published on 31 January, 2012
വ്യോമസേനയുടെ പരിശീലന വിമാനം ചെന്നൈയില്‍ തടാകത്തില്‍ തകര്‍ന്നുവീണു
ചെന്നൈ: വ്യോമസേനയുടെ പരിശീലന വിമാനം ചെന്നൈയില്‍ തടാകത്തില്‍ തകര്‍ന്നുവീണു. താംബരത്തിനടുത്ത് ഉരപ്പാക്കത്ത് അയ്യഞ്ചേരി തടാകത്തിലാണ് വിമാനം തകര്‍ന്നുവീണത്.

വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ പരിക്കുകളോടെ രക്ഷപെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിരണ്‍ എംകെ-11 വിഭാഗത്തില്‍ പെട്ട വിമാനമാണ് തകര്‍ന്നത്. പതിവു പരിശീലനപ്പറക്കലിന് ശേഷം താംബരത്തെ വ്യോമതാവളത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സാങ്കേതിക തകരാറാണ് അപകടകാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക