Image

ഡാളസ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ പ്രവാസി മലയാളികള്‍ക്ക് അഭിമാനം- മാത്യൂ കോശി- പ്രസിഡന്റ്

പി.പി.ചെറിയാന്‍ Published on 31 January, 2012
ഡാളസ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ പ്രവാസി മലയാളികള്‍ക്ക് അഭിമാനം- മാത്യൂ കോശി- പ്രസിഡന്റ്

ഗാര്‍ലാന്റ്(ഡാളസ്): ഗാര്‍ലാന്റ് ബ്രോഡ് വേയില്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് തലയുര്‍ത്തി നില്‍ക്കുന്ന 7000 ചതുരക്ര അടി വിസ്തീര്‍ണ്ണവും, എഴുപത്തിരണടു കാര്‍പാര്‍ക്കിങ്ങ് സൗകര്യമുള്ള അര മില്യണ്‍ ഡോളറിനുമേല്‍ വിലമതിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ പ്രവാസി മലയാളികളുടെ ദീര്‍ഘകാല സ്വപ്ന സാക്ഷാത്ക്കാരണാണെന്ന് കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് മാത്യൂ കോശി പറഞ്ഞു. എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കി എത്രയും വേഗം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുമെന്നും പ്രസിഡന്റ് പറഞ്ഞു.
1976 സ്ഥാപിതമായി, ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മലയാളി സമൂഹത്തിന്റെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചു വരുന്ന ഡാളസ് കേരള അസ്സോസിയേഷന്‍ തൊള്ളായിരത്തില്‍ പരം ഫാമിലി മെമ്പര്‍ ഷിപ്പോടെ അമേരിക്കയില്‍ തന്നെ ഏറ്റവും വലിയ സംഘടനയായി അറിയപ്പെടുന്നതില്‍ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. ഫൊക്കാന മുന്‍ ട്രസ്റ്റിയും, കേരള അസ്സോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും, ഇപ്പോള്‍ കേരള അസ്സോസിയേഷന്റെ ബില്‍ഡിങ്ങ് കമ്മിറ്റി കണ്‍വീനറുമായ, ഐ.വര്‍ഗ്ഗീസും, ബോബന്‍ കൊടുവത്ത് എന്നിവരുടെ നേതൃത്വത്തില്‍ സേവന സന്നദ്ധരായ ഒരു കൂട്ടം പ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമമാണ് കേരള അസ്സോസിയേഷന് ഈ കെട്ടിടം സ്വന്തമാക്കുവാന്‍ കഴിഞ്ഞതെന്ന് പുതിയതായ സ്ഥാനം ഏറ്റെടുത്ത പ്രസിഡന്റ് ചെറിയാന്‍ ചൂരനാട് അഭിപ്രായപ്പെട്ടു. ജനുവരി 28 ശനിയാഴ്ച വൈകീട്ട് 4മണിക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ സംഘടനാപ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുകയായിരുന്നു പ്രസിഡന്റ് മാത്യൂ കോശിയും, ചെറിയാന്‍ ചൂരനാടും.
കേരള അസ്സോസിയേഷന് സ്വന്തമായൊരു ആസ്ഥാനമന്ദിരം വാങ്ങിയതിനുശേഷം ചേര്‍ന്ന പ്രഥമ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് മാത്യൂ കോശി അദ്ധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ്സിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖരും, കേരള ഗവര്‍ണ്ണറുമായിരുന്ന എം.ഒ.എച്ച്. ഫാറൂക്ക്, കേരള സാഹിത്യ- സംസ്‌ക്കാരിക രംഗത്ത് മാറ്റത്തിന്റെ കാഹള ധ്വനി മുഴക്കി കേരളീയരുടെ മനസ്സില്‍ സ്ഥായിയായ സ്ഥാനം നേടിയെടുത്ത സുകുമാര്‍ അഴിക്കോട് എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് യോഗനടപടികള്‍ ആരംഭിച്ചത്.
ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ബോബന്‍ കൊടുവത്ത്, ലാനാ ട്രഷറര്‍ ജോസ് ഓച്ചാലില്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.
പ്രസിഡന്റ് മാത്യൂ കോശി അംഗങ്ങളെ സ്വാഗതം ചെയ്യുകയും, ആമുഖ പ്രസംഗം നടത്തുകയും ചെയ്തു. കേരള അസ്സോസിയേഷന് സ്വന്തമായ കെട്ടിടം വാങ്ങുവാന്‍ സാധിച്ചത് എല്ലാവരുടേയും കൂട്ടായ പ്രയത്‌നം കൊണ്ടാണെന്നും, തുടര്‍ന്നും സംഘടനയ്ക്കാവശ്യമായ സഹകരണം നല്‍കണമെന്നും സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് മാത്യൂ കോശി അഭ്യര്‍ത്ഥിച്ചു.
വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി ഹരിദാസ് തങ്കപ്പനും, വരവു ചിലവും കണക്കുകള്‍ ടോമി നെല്ലുവേലിയും അവതരിപ്പിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടിമേല്‍ നടന്ന ചര്‍ച്ചയില്‍ രാജന്‍ ഐസക്ക്, ഡേവിഡ് മുണ്ടന്‍ മാണി, ജെയിംസ് പുരുഷോത്തമന്‍ , ജോളി ബാബു, സുധീര്‍ , മൈക്കിള്‍ മത്തായി, രമണി കുമാര്‍ , സെബാസ്റ്റ്യന്‍ , ഐപ് സക്കറിയ, ജോയി ആന്റണി, ഷിജു എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രസിഡന്റ് മാത്യൂ കോശി, സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍ തുടങ്ങിയവര്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ചെറിയാന്‍ ചൂരനാട്, സെക്രട്ടറി ബാബു സി മാത്യൂ എന്നിവര്‍ക്ക് ചുമതലകള്‍ കൈമാറി.
പുതിയ വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.
2012 വര്‍ഷത്തെ അസ്സോസിയേഷന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സംഷിപ്ത വിവരം സെക്രട്ടറി ബാബു. സി. മാത്യൂ യോഗത്തില്‍ അവതരിപ്പിച്ചു.
ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ മുഴുവന്‍ മലയാളികളേയും കേരള അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിക്കുന്നതിനും, അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡാളസ്സിലേക്ക് സ്ഥിരതാമത്തിനായി എത്തുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും, സഹകരണങ്ങളും നല്‍കുന്നതിന് കേരള അസ്സോസിയേഷന്‍ സന്നദ്ധമാണെന്ന് സെക്രട്ടറി ബാബു. സി. മാത്യൂ പറഞ്ഞു. ഹരിദാസ് തങ്കപ്പന്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിരേഖപ്പെടുത്തി. അസ്സോസിയേഷന്‍ ഒരുക്കിയിരിക്കുന്ന ചായ സല്‍ക്കാരത്തിനുശേഷമാണ് ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ നിന്നും എത്തിചേര്‍ന്നിരുന്ന മെമ്പര്‍മാര്‍ പിരിഞ്ഞുപോയത്.
ഡാളസ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ പ്രവാസി മലയാളികള്‍ക്ക് അഭിമാനം- മാത്യൂ കോശി- പ്രസിഡന്റ്
ഡാളസ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ പ്രവാസി മലയാളികള്‍ക്ക് അഭിമാനം- മാത്യൂ കോശി- പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക