ബ്രസല്‍സ്: അതിശൈത്യം തുടരുന്ന കിഴക്കന്‍ യൂറോപ്പില്‍ 36 പേര് മരിച്ചതായി
വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റെയില്‍, വ്യോമഗതാഗതവും ഗതാഗതവും
വൈദ്യുതിയും തടസപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും
അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഉണ്ടായ അസഹ്യമായ
തണുപ്പില്‍ ഉക്രെയിനില്‍ 18 പേരും പോളണ്ടില്‍ പത്തു പേരുമാണ് മരിച്ചത്.
ബള്‍ഗേറിയയിലും റൊമാനിയയിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ
കുറെക്കാലങ്ങളിലുണ്ടായിരുന്നതിനേക്കാള് കടുത്ത ശൈത്യമാണ് ഈവര്‍ഷം മേഖലകളില്‍
രേഖപ്പെടുത്തിയത്.