Image

ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ സമരം നടത്തിയ നഴ്‌സുമാരെ പുറത്താക്കി

Published on 31 January, 2012
ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ സമരം നടത്തിയ നഴ്‌സുമാരെ പുറത്താക്കി
കൊച്ചി: വേതന വര്‍ധനവ്‌ ആവശ്യപ്പെട്ട്‌ എറണാകുളം ലേക്‌ ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്‌ത 90 ഓളം നഴ്‌സുമാരെ പുറത്താക്കിയതായി ആശുപത്രി മാനേജ്‌മെന്റ്‌ അറിയിച്ചു.

പകരം പുതിയതായി ഇന്റര്‍വ്യൂ നടത്തി നഴ്‌സുമാരെ ജോലിക്കെടുത്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ മുതലാണ്‌ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ സമരം ആരംഭിച്ചത്‌. നഴ്‌സുമാരുടെ സമരം കൂടുതല്‍ ശക്തമാക്കിയതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക