Image

സ്‌ത്രീകളും മുട്ടുവേദനയും

Published on 31 January, 2012
സ്‌ത്രീകളും മുട്ടുവേദനയും
കഠിനമായ അധ്വാനം ചെയ്യുന്ന സ്‌ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന രോഗമാണ്‌ മുട്ടുവേദന. കുത്തിയിരുന്ന്‌ ജോലി ചെയ്യുക, അധികസമയം മുട്ടുമടക്കി നില്‌ക്കുക, അമിതഭാരം ഉയര്‍ത്തുക, അതികഠിനമായ കായികാദ്ധ്വാനം എന്നിവമൂലം ഈ ലിഗ്‌മെന്റുകള്‍ക്ക്‌ ക്ഷതമുണ്ടാകുകയും പൊട്ടലോ കീറലോ ഉണ്ടാവുകയും ചെയ്യാം. പെട്ടെന്നു ചാടി പടികയറുക, തെന്നുക എന്നിവമൂലം മുട്ട്‌ തിരിഞ്ഞുപോകാനും തന്മൂലം ലിഗ്‌മെന്റുകളില്‍ പൊട്ടലുണ്ടാവാനും സാധ്യതയുണ്ട്‌. ആദ്യഘട്ടത്തില്‍ തന്നെ വേണ്ട ചികിത്സ നടത്തിയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുന്ന ഒന്നാണ്‌ മുട്ടുവേദന.

അമിതവണ്ണവും പ്രധാനപ്പെട്ട വില്ലനാണ്‌. ഓരോ കിലോ അമിതഭാരവും അഞ്ചിരട്ടി സമ്മര്‍ദമാണ്‌ മുട്ടുകളില്‍ ഉണ്ടണ്ടാക്കുന്നത്‌. അതുമൂലം മുട്ടിന്റെ എല്ലാ ഭാഗങ്ങളിലും ബലക്ഷയം, തേയ്‌മാനം, ലിഗ്‌മെന്റുകളുടെ ക്ഷതം, തകരാറ്‌ എന്നിവയ്‌ക്ക്‌ ഇടയാക്കുന്നു. ആര്‍ത്തവചക്രവും, ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുള്ള ഹോര്‍മോണ്‍ വ്യതിയാനവും രോഗത്തിന്‌ പ്രധാന കാരണങ്ങളാണ്‌.

ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച്‌ സ്‌ത്രീ ഹോര്‍മോണിന്റെ അളവു കുറയുന്നത്‌ സന്ധി വേദനയ്‌ക്കും മുട്ടുവേദനയ്‌ക്കും കാരണമാകുന്നു.
സ്‌ത്രീകളും മുട്ടുവേദനയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക