Image

എട്ടാമത്‌ മലങ്കര കാത്തലിക്‌ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌

മോഹന്‍ വര്‍ഗീസ്‌ Published on 31 January, 2012
എട്ടാമത്‌ മലങ്കര കാത്തലിക്‌ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌
ന്യൂയോര്‍ക്ക്‌: സീറോ മലങ്കര കത്തോലിക്കാ സഭയുടെ നോര്‍ത്ത്‌ അമേരിക്കയിലെ എട്ടാമത്‌ മലങ്കര കാത്തലിക്‌ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ ന്യൂറോഷല്‍ സെന്റ്‌ മേരീസ്‌ മലങ്കര കാത്തലിക്‌ ദേവാലയത്തില്‍ വെച്ച്‌ ജനുവരി 29-ന്‌ ഞായറാഴ്‌ച നടന്നു. അഭിവന്ദ്യ തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിക്ക്‌ ശേഷം നടന്ന കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫില്‍ മെഗാ സ്‌പോണ്‍സര്‍മാരും, പ്ലാറ്റിനം, ഗോള്‍ഡന്‍ സ്‌പോണ്‍സര്‍മാരും അഭിവന്ദ്യ പിതാവില്‍ നിന്ന്‌ രജിസ്‌ട്രേഷന്‍ കിറ്റ്‌ സ്വീകരിച്ചു.

ഗ്രാന്റ്‌ മെഗാ സ്‌പോണ്‍സര്‍ ബാബു സ്റ്റീഫന്‍, മെഗാ സ്‌പോണ്‍സര്‍ ഏബ്രഹാം ഫിലിപ്പ്‌, പ്ലാറ്റിനം സ്‌പോണ്‍സര്‍ അലക്‌സാണ്ടര്‍ മാമ്മന്‍, 34 ഗോള്‍ഡന്‍ സ്‌പോണ്‍സര്‍മാര്‍ എന്നിവരെ പിതാവ്‌ പ്രത്യേകം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ കണ്‍വെന്‍ഷന്‍ പ്രാര്‍ത്ഥനയും തീം സോങും അഭിവന്ദ്യ പിതാവ്‌ പ്രകാശനം ചെയ്‌തു. കെസ്റ്ററിന്റെ മനോഹര ശബ്‌ദത്തില്‍ ആലപിക്കപ്പെട്ട തീം സോങിന്റെ പശ്ചാത്തലത്തില്‍ അഭിവന്ദ്യ പിതാവും കണ്‍വെന്‍ഷന്‍ കണ്‍വീനേഴ്‌സും, സ്‌പോണ്‍സര്‍മാരും ചേര്‍ന്ന്‌ കണ്‍വെന്‍ഷന്‍ ദീപം തെളിയിച്ചു.

ട്രൈസ്റ്റേറ്റിലെ അനേകം വിശ്വാസികളും, വൈദീകരായ ഫാ. അഗസ്റ്റിന്‍ മംഗലത്ത്‌, ഫാ. സണ്ണി മാത്യു, ഫാ. സത്യന്‍ ആന്റണി, ഫാ. ഏബ്രഹാം ലൂക്കോസ്‌, ഫാ. ജോര്‍ജ്‌ ഉണ്ണൂണ്ണി, ഫാ. ഫ്രാന്‍സീസ്‌ അസ്സീസി എന്നിവരും ചടങ്ങുകളില്‍ സംബന്ധിച്ചു. കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ അഗസ്റ്റിന്‍ മംഗലത്ത്‌, ജനറല്‍ സെക്രട്ടറി ഫിലിപ്പ്‌ ജോണ്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.
എട്ടാമത്‌ മലങ്കര കാത്തലിക്‌ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക