Image

വിമാന ഇന്ധന വില കുറച്ചു

Published on 31 January, 2012
വിമാന ഇന്ധന വില കുറച്ചു
ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികള്‍ വ്യോമയാന ഇന്ധന വില മൂന്ന് ശതമാനത്തോളം കുറച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതോടെ ഇറക്കുമതിച്ചെലവ് കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണം. 

ഡല്‍ഹിയില്‍ കിലോലിറ്ററിന് 1,974 രൂപയാണ് കുറച്ചത്. ഇതോടെ വില 62,908 രൂപയാകും. ജനവരി 16ന് കിലോലിറ്ററിന് 1,805.44 രൂപ വര്‍ധിപ്പിച്ചിരുന്നു. 

പുതുക്കിയ വില ഇന്ന് അര്‍ധ രാത്രി പ്രാബല്യത്തില്‍ വരും. എല്ലാ മാസവും ഒന്നിനും 16നുമാണ് മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളും വില പുനര്‍നിര്‍ണയം ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക