Image

ഫൊക്കാന വനിതാ ഫോറം ഹുസ്റ്റന്‍ റിജിയന്: ഡോ.ആനി കോശി ചെയര്‍പേഴ്‌സണ്‍, ക്ലാരമ്മ മാത്യൂസ്­ സെക്രട്ടറി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 11 May, 2016
ഫൊക്കാന വനിതാ ഫോറം  ഹുസ്റ്റന്‍ റിജിയന്:   ഡോ.ആനി കോശി ചെയര്‍പേഴ്‌സണ്‍, ക്ലാരമ്മ മാത്യൂസ്­ സെക്രട്ടറി
ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, ജനോപകരപ്രതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു.

ഫൊക്കാനാ ചാരിറ്റി രംഗത്ത് സജീവമാകണമെന്നാണു വനിതാ ഫോറത്തിന്റെ പക്ഷം. പക്ഷെ അത് നാടിനെ മാത്രം ഉന്നംവെച്ചായിരിക്കരുത്. ഇവിടെ എത്രപേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്ടപ്പെടുന്നു. അവരെയാണ് ആദ്യം സഹായിക്കേണ്ടത്. ചാരിറ്റിയുടെ ഗുണം അവര്‍ക്കുകൂടി ലഭിക്കണം. അല്ലെങ്കില്‍ സംഘടനയും പ്രവര്‍ത്തനവുമൊക്കെ വെറുമൊരു ഒത്തുകൂടലായി ചുരുങ്ങും. ഒരു നേട്ടങ്ങളും ഉണ്ടാകാതെ പോകുംമെന്നു ബഹുമുഖ പ്രതിഭയെന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌­സണ്‍ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

ഇങ്ങനെയൊക്കെയെങ്കിലും വനിതകള്‍ക്ക് മലയാളി സമൂഹത്തിലും വീട്ടിലും അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നവര്‍ പറയുന്നു. പല വീടുകളിലും വനിതകളാണ് കൂടുതല്‍ സമ്പാദിക്കുന്നതും. എന്നാലും അവര്‍ക്ക് അംഗീകാരമോ അവകാശമോ ഇല്ല. ഇതു മലയാളി സമൂഹത്തിന്റെ പ്രത്യേകതയാണ്. പുരുഷന്‍ ഇന്ന രീതിയിലും സ്ത്രീ ഇന്ന രീതിയിലും പ്രവര്‍ത്തിക്കണമെന്ന ചിന്താഗതി നിലനില്‍ക്കുന്നു.

ഹുസ്റ്റന്‍ റിജിന്റെ ഭാരവാഹികള്‍ ഡോ.ആനി കോശി ചെയര്‍പെര്‍സണ്‍, സെക്രട്ടറി ക്ലാരമ്മ മാത്യൂസ്­ , ട്രഷറര്‍ മറിയാമ്മ ഉമ്മന്‍ , വൈസ് പ്രസിഡന്റ് പോന്നു പിള്ള , ജോയിന്റ് സെക്രട്ടറി ലിലമ്മ ജോണ്‍ തുടങ്ങിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌­സണ്‍ ലീലാ മാരേട്ട് അറിയി­ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക