Image

കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്ത് സമയം പാഴാക്കരുത് (വീക്ഷണം- കൈരളി ന്യൂയോര്‍ക്ക്)

(വീക്ഷണം കൈരളി ന്യൂയോര്‍ക്ക്) Published on 13 May, 2016
കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്ത്  സമയം പാഴാക്കരുത് (വീക്ഷണം- കൈരളി ന്യൂയോര്‍ക്ക്)
തികഞ്ഞ പാപ്പരത്വം എന്നേ പറയേണ്ടു. എന്തിനേപ്പറ്റിയാണോ പറയുന്നത്! മറ്റാരെയും കുറിച്ചല്ല, നമ്മള്‍ മലയാളികളെക്കുറിച്ച് തന്നെ. ഉറക്കത്തില്‍ കാലു തിരുമ്മുന്ന മലയാളി ഛോട്ടാ നേതാക്കന്മാരെക്കുറിച്ച്.
കാരണം, അന്നം തേടി എത്തിയ രാജ്യത്ത് വാശിയേറിയ തെരഞ്ഞെടുപ്പ് മത്സരത്തിനു തുടക്കം കുറിച്ചിരിക്കുന്ന വേളയില്‍ യാതൊരു ഉളിപ്പും കൂടാതെ കേരളത്തിലെ ചീഞ്ഞളിഞ്ഞ പൊളിറ്റിക്‌സ,് ചര്‍ച്ചചെയ്യാന്‍ അവര്‍ സമയം കണ്‌ടെത്തി. എന്തുകൊണ്ട് വിലപ്പെട്ട സമയം ഒരു ലക്ഷ്യപ്രാപ്തിക്കായി ഉപയോഗിച്ചു കൂടാ? ഇതാണ് പ്രസക്തമായ വിഷയം.
കഴിഞ്ഞ ആഴ്ച വരാന്‍പോകുന്ന കേരള തെരഞ്ഞെടുപ്പിന് പിന്തുണ പ്രഖ്യാപിക്കാന്‍ ഒരു സംഘം സംഘടിക്കുകയുണ്ടായി . അതില്‍ കോണ്‍ഗ്രസും ബിജെപിയും കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമുണ്ടായിരുന്നതായിട്ടാണ് റിപ്പോര്ട്ട്.
തൊറ്റൊന്നുമില്ല . ജനായത്ത ഭരണം നടക്കുന്ന ഒരു രാജ്യത്ത് എല്ലാ ജനങ്ങള്‍ക്കും കൂടാനും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള അവസരം ഉണ്ട് . അതുപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അതു അപ്രധാന വിഷയങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്‌ടോ എന്നുള്ളതാണ് വിഷയം.
കമ്യൂണിസം കാള്‍മാര്‍ക്‌സില്‍ തുടങ്ങി, വര്‍ഷങ്ങളോളം പല രാജ്യങ്ങളും കമ്യൂണിസ്റ്റ് ചിന്താ ഗതിയിലൂന്നിയ ഭരണം നടത്താന്‍ പരിശ്രമിച്ചു, അവരെല്ലാം തോറ്റു തൊപ്പിയിട്ട കഥകളാണ് നമുക്കു മുമ്പിലുള്ളത്. എന്നിട്ടും അങ്ങനെയുള്ള ഒരു പാര്‍ട്ടിയുടെ ആശയങ്ങള്‍ വിളമ്പാന്‍ അമേരിക്കന്‍ മലയാളികളില്‍ ചിലര്‍ സമയം കണ്‌ടെത്തിയല്ലൊ എന്നോര്‍ക്കുമ്പോഴാണ് ബുദ്ധി ശൂന്യത, അല്ലെങ്കില്‍ *ഇട്ട കൈക്ക് കടിക്കുന്ന*
തനിനിറം മനസ്സിലാകുന്നത്.
അന്തിക്കു മണ്ണെണ്ണ വാങ്ങിക്കാന്‍ പോയിരുന്നവരില്‍ പലരും ഇവിടെ വന്ന് ബൂര്‍ഷ്വായുടെ തണലില്‍ വളര്‍ന്ന് ഒരു ജന്മംകൊണ്ട് സാധിക്കാത്ത പല കാര്യങ്ങളും നേടി. സന്തോഷം. എന്നാല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ് നിങ്ങള്‍ എക്കാലവും നിലയുറപ്പിച്ചിരുന്നതെങ്കില്‍, നിങ്ങള്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നോ? അതും അമ്പത്തൊന്നു പ്രാവശ്യം വെട്ടി ഒരു മനുഷ്യനെ കാലപുരിക്കയച്ച് കൂട്ടര്‍, വാദ്യാരെ കുട്ടികളുടെ മുമ്പില്‍ വെച്ചു വെട്ടികൊലപ്പെടുത്തിയ നിഷ്ഠുര ക്രിത്യം ചെയ്തവരെ, പാര്‍ട്ടി ചെലവില്‍ പരിരക്ഷിക്കുന്നവര്‍ , കമ്യൂണിസ്റ്റ് നേതാവിന്റെ കാറിനു കല്ലെറിഞ്ഞു എന്ന കാരണത്താല്‍ ഒരു ചെറുപ്പുക്കാരനെ പട്ടാപകല്‍ വെട്ടിക്കൊന്ന ജയ രാജന്‍മാരെ പരിക്ഷിക്കുന്ന പാര്‍ട്ടി, അങ്ങനെ നിരവധി ക്രൂരക്രുത്യങ്ങള്‍ക്ക് ഏറാന്‍ മൂളുന്ന പാര്ട്ടിയെ അധികാരത്തിലേറ്റണമെന്നാണോ അമേരിക്കയിലെ അവരവാദികളായ *സഖാക്കള്‍* അവകാശപ്പെടുന്നത്.
തീര്‍ച്ചയായും എല്ലാ പാര്‍ട്ടിയിലും അഴിമതിക്കാര്‍ ധാരളമുണ്ട് . എന്നാല്‍ അഴിമതിയും അക്രമ രാഷ്ട്രീയവും തുലനം ചെയ്യുമ്പോള്‍ ഏതാണ് ഭേദം? ഷേര്‍ളീസില്‍ കൂടിയ കമ്യൂണിസ്റ്റ് വക്താക്കള്‍ തന്നെ ചിന്തിക്കുക, നിങ്ങളുടെ ബന്ധുക്കളില്‍ ഒരാള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനു പോയി പൈശാചികമായി കൊല ചെയ്യപ്പെട്ടാല്‍, പ്രതികളെ ശിക്ഷിക്കുന്നതിനു പകരം, പാര്‍ട്ടി ചിലവില്‍ പരിരക്ഷിക്കുന്ന പാര്‍ട്ടിയെ ആണോ നിങ്ങള്‍ പിന്തുണ്ക്കുക?
ഇതാണ് ഇന്‍ഡ്യയിലെ മറ്റു പാര്‍ട്ടിക്കാരില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ വേര്‍തിരിക്കുന്ന പ്രധാന ഘടകം.
കോണ്‍ഗ്രസ് ഭരണ സമയത്ത് ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ അവസാന തീരുമാനം കൈക്കൊള്ളുന്നത് കോടതിയാണ്, പാര്‍ട്ടിയല്ല. അതുകൊണ്ടാണ് , പ്ട്ടിണിയുണ്‌ടെങ്കിലും ഇന്‍ഡ്യയൊട്ടാകെ, പ്രത്യേകിച്ചു കേരളത്തിലും, സമാധാനപരമായ ജീവിതം അഭംഗുരം തുടരുന്നത്
ഇത്രയും പറഞ്ഞതുകൊണ്ട് ഈ ലേഖകന്‍ കമ്യൂണിസ്റ്റ് വിരോധിയാണെന്നര്‍ത്ഥമില്ല . ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളായ, ഇ.എം.എസ്, എ. കെ . ഗോപാലന്‍, കെ.ആര്‍. ഗൗരി, റ്റി.വി. തോമസ്, റ്റി. കെ രാമക്രുഷ്ഷ്ണന്‍, അച്ചുതമേനോന്‍ അങ്ങനെ നിരവധി നല്ല നേതാക്കളെ നമുക്ക് കാണാന്‍ സാധിക്കും. അതിലുപരി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലേറിയ ലോകത്തിലെ ആദ്യ കമ്യൂണിസ്റ്റ് പാര്‍ട്ടികൂടിയാണ് കേരളത്തിലേത് . അന്നുണ്ടായിരുന്നവരുടെ ചെരുപ്പിറെന്‍ വള്ളിപോലും അഴിക്കാന് അവകാശപ്പെട്ടവരാണോ ഇന്നത്തെ കമ്യൂണിസ്റ്റ് പ്രരര്ത്തകര് ?
പൂര്‍ണ്ണമായും ജനായത്ത ഭരണരീതിയാണ് ഇന്‍ഡ്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നുത്. തീവ്രവാദികള്‍ ഒഴികെ, ജനായത്ത രീതിയില്‍ വിശ്വസിക്കുന്ന ഏതു പാര്‍ട്ടിക്കും ആ ഭരണഘടനക്കു കീഴില്‍ ,തണലില്‍, വളരാനുള്ള അവസരം ഇന്നുവരെ നിഷേധിച്ചിട്ടില്ല . ജനങ്ങളാണ് പരമോന്നത് കോടതി.
മറ്റൊന്നു കൂടി മനസ്സിലാക്കണം, മൂന്നു പൂഞ്ഞാന്‍ കുഞ്ഞുങ്ങള്‍ മോഷണം നടത്തിയെന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്ട്ടിയെ അടച്ചു തെറി പറയുന്നതില്‍ അര്‍ത്ഥമില്ല, കാരണം, ദരിദ്ര രാജ്യമാണെങ്കിലും
അന്താരാഷ്ട്ര തലത്തില്‍ ഇന്‍ഡ്യ- തലയുയര്‍ത്തി നില്‍ക്കുന്നുണ്‌ടെങ്കില്‍ അതിനു മുഖ്യ കാരണം മതതരത്തിലും ചേരിചേരാനയത്തിലും ഊന്നിയ ഇന്‍ഡ്യയുടെ നയമാണ്. വളര്‍ച്ചയെ കണക്കു ബുക്കിലൂടെ നോക്കുമ്പോള്‍ ആനവായില്‍ അമ്പഴങ്ങ പോലെ ആണെങ്കിലും, 1.3 ബില്യന്‍ ജനങ്ങളെയും പേറിക്കൊണ്ടുള്ള ആ രാജ്യത്തിന്റെ പോക്ക്, ഈയിടെ ഒരു വെള്ളക്കാരന്‍ ഡിപ്‌ളോമാറ്റിന്റെ വാക്കുകളില്‍, ഇന്നും അടിസ്ഥാന തത്വ ങ്ങളില്‍ ഉന്നിയ ആ രാജ്യത്തിന്റെ നീക്കങ്ങള്‍ മറ്റു രാജ്യങ്ങള്‍ കണ്ടപഠിക്കേണ്ടതാണെ
ന്നാണ് . പക്ഷേ വര്‍ഗ്ഗീയ പാര്ട്ടികളായ ബിജെപി തുടങ്ങിയവ, ഭരണത്തില്‍വന്ന കുറവുകള്‍ മറച്ചു വെയ്ക്കാന്‍, ഇന്‍ഡ്യയെ പതിനായിരം വര്‍ഷം പിന്നോട്ടടിച്ച്, അമ്പും വില്ലുമായി ഹനുമാന്‍ ഭക്തരാക്കാനാണ് ശ്രമിക്കുന്നത്. ശ്രീ ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു, കേരള തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല ഭീഷണി, മറിച്ച് -ബിജെപിയെന്ന വിഷലിബ്ധ പാര്‍ട്ടിയെയാണ് പേടിക്കെണ്ടതെന്ന്. എന്നു കണ്ട് ജന പുരോഗതിക്ക് ഘടകം നില്‍കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് രേഖപ്പെടുത്തണമെന്നല്ല , മത സ്പര്‍ദ്ധ
വളര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ബിജെപിയെ സൂക്ഷിക്കുക എന്നാണ്.
നോക്കൂ - ജിഷയുടെ ദാരുണ കൊലപാതകത്തില്‍ അനുശോചിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് പാലക്കാട്ടെത്തിയ അവസര വാദി മോദിയുടെ നിലപാട്. ഡല്‍ഹിയില്‍ , അദ്ദേഹത്തിന്റെ കണ്‍മുമ്പില്‍ വിളിപ്പാടകലെ നിരവധി
പെണ്‍കുട്ടികളെ കിരാതര്‍ വകവരുത്തുന്നു. അതിനെ തിരെ ഒരു വാക്കുരിയാടാനോ, അനുശോചന സന്ദര്ശനം നടത്താനോ അദ്ദേഹം തയ്യാറായില്ല . എന്നാല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനുവേണ്ടി, ജിഷയുടെ കൊലപാതകം *ദളിത്* സ്ത്രീ കൊലചെയ്യപ്പെട്ടതായി ചിത്രീ കരിച്ചുകൊണ്ടാണ് അദ്ദേഹം പ്രചാരണം. തുടങ്ങിയത് *ദളിത് * എന്ന പദംപോലും മലയാളിക്കന്യമാണ്. മതസ്പര്‍ദ്ധ ആളിക്കത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം! ഈ വിഷയം ഉയര്‍ത്തിക്കാട്ടി , നിരവധി കൊലപാതകങ്ങള്‍ നടത്തിയി ട്ടുള്ള കമ്യൂണ്സ്റ്റ് പാര്‍ട്ടിയും രാപകല്‍ സമരത്തിനായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നു. ഈ അസ്സുര വിത്തുകളെ
മുന്നില്‍ കണ്ടുകൊണ്ടു വേണം സുഭിക്ഷതയില്‍ കഴിയുന്ന അമേരിക്കന്‍ വക്താക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ .

വിലപ്പെട്ട സമയം
രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമുള്ള അമേരിക്കന്‍ മലയാളി ചെറുപ്പക്കാര്‍ തങ്ങളുടെ വിലപ്പെട്ട സമയം വരാന്‍ പോകുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിലേക്ക് തിരിച്ചുവിടുക. ഏതു വിധത്തില്‍ അമേരിക്കന്‍ മെയിന്‍ സ്ട്രീം ഭരണത്തില്‍ നമുക്കും പങ്കുചേരാന്‍ സാധിക്കും . ഇതായിരിക്കട്ടെ നമ്മുടെ മുമ്പിലുള്ള പ്രധാന ചര്‍ച്ചവിഷയം . സമാജാടിസ്ഥാനത്തില് നമുക്കത് എളുപ്പം സാധിക്കും . വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടയുടെ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ്, എത്തിനിക് ഗ്രൂപ്പിനെ വെറുക്കുന്ന വൈറ്റ് സുപ്രമസിസ്റ്റ് സ്ഥാനാര്‍ത്ഥിയാണെന്ന കാര്യം മറക്കെണ്ട
ഡമോക്രാറ്റ്‌സില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍ ഉണ്ട് . ക്ലിന്റനും സാന്‍ഡേഴ്‌സും നല്ല സ്ഥാനാര്‍ത്ഥികള്‍ തന്നെ. എന്നാല്‍ ആരായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് ഇന്നത്തെ ചുറ്റുപാടില്‍ പാര്‍ട്ടി കണ്‍വന്‍ഷനു ശേഷമെ അവസാന വാക്കു പറയാന്‍ പറ്റു. കൈരളി ഒരിക്കലും ഇന്നപാര്‍ട്ടിയെ പിന്തുണക്കണമെന്ന് ആവശ്യപ്പെടില്ല.
എന്നാല് നമ്മുടെയും വരും തലമുറയുടെയും നിലനില്‍പ്പ് ഉറപ്പ് വരുത്താന്‍ യോജിപ്പോടെ ശക്തമായി മുന്നോട്ട് വരണം. തുടക്കമെന്നോണം ഒരു നയരൂപീകരണ മീറ്റിംഗ് നടത്താന്‍ സമാജങ്ങള്‍ മുന്‍ കൈഎടുക്കണം. തുടര്‍ന്ന് പാര്‍ട്ടിയുടെ അറ്റന്‍ഷന്‍ പിടിച്ചുപറ്റാന്‍ ലോക്കല്‍ കോണ്‍ഗ്രസ്മന്‍, കൗണ്ടി സൂപ്പ ര്‍ തുടങ്ങിയ വര്‍ക്ക് വേണ്ടി ഫണട് റെയ്‌സിംഗ് നടത്താനും ഏക മനസ്സോടെ നാം തയ്യാറാകണം . ഓണത്തിനു പ്രാധാന്യം നല്‍കുന്ന അസ്സോസിയേഷന്‍ പ്രവര്ത്തകര് , ഈ തവണ, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ ്രസമയം കണ്‌ടെത്തണം. വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ മുതല്‍ പ്രചരണംവരെ, നമ്മളും ഭാഗഭാക്കകാണം . കനേഡിയന്‍ പാര്‍ലമന്റില്‍ നാലു ഇന്‍ഡ്യാക്കാര്‍ ഉണ്‌ടെന്ന കാര്യം ഓര്‍മ്മിക്കുക. അങ്ങനെ ട്രംമ്പിന്റെ ഭീഷണിയെ നേരിടാന്‍ നമ്മള്‍ തയ്യാറാകണം.
ഓര്ക്കുക , ബുഷും-അല്‍ഗോറും തമ്മിലുള്ള മത്സരത്തില്‍ , ഫ്‌ളോറിഡ മലയാളി ഡമോക്രാറ്റ്‌സ്, അല്‍ഗോറിന് വോട്ട് രേഖപ്പെടുത്തിയിരുന്നെങ്കില്‍ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പത്തു ശതമാനം പോലും ഉണ്ടാകില്ലായിരുന്നു. കഴിഞ്ഞതോര്‍ത്ത് വ്യസനിച്ചിട്ടു കാര്യമില്ല. എന്നാല്‍ ഇനിയൊരു തനിയാവര്‍ത്തനം ഉണ്ടാകാതിരിക്കന്‍ നമുക്കും അണിചേരാം, . ഫൊക്കാന , ഫോമ , ഗോപിയോ,തുടങ്ങിയ അസ്സോസിയേഷന്‍ മുന്‍കൈ എടുത്താല്‍ അമേരിക്കന്‍ മെയ്ന്‍സ്ട്രീമില്‍ ഇന്‍ഡ്യാക്കാരുടെ പങ്കാളിത്തം
ഉറപ്പുവരുത്താന്‍ സാധിക്കും. പകരം കേരള തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കാകാന്‍ നാം ശ്രമിച്ചാല്‍.. അമ്പേ അതൊരു വലിയ പരാജയമായിരിക്കും .
ജയ് അമേരിക്ക 
Join WhatsApp News
Alex Alexander 2016-05-17 21:26:31

This is a great article which MUST be read by all our Malayalee readers and leaders of the community.

Regards,

Alex Alexander- Dallas

Anthappan 2016-05-18 08:34:09

Most of the Malayalees didn’t have a dream other than coming to America,  make  some dollar and go back to Kerala and live in that quagmire of politics.  I don’t blame our beautiful land for this but I blame the so called leaders and people.  The world is evolving but it seems like people in Kerala are not noticing it.  Because, they believe that the only way to have a good life is to keep on electing the same crooks who looted the treasury and filled their accounts in foreign banks.  The politicians in Kerala have shaped a corrupted society which will never catch up with rest of the developing world because of their reluctance to come of out of the mud and have a life of cooperation, caring and compassionate life.  The leaders in Kerala proved many times that they are not trustworthy.   

The Malayalees in America need to learn to honor themselves first.  I like Kerala too but as an American Indian, my first priority is to get involved in the American Politics.  The economy, employment opportunities, standard of living, security, respect for all type of people, respect for women, and crimes of this country are all important for me and my next generation.    

The Malayalee’s in America have been given a gold opportunity to live in this country and flourish. But it looks like for some Malayalees, it is hard to get away from the mud they used to live in.  If FOAMA and FOKANA don’t break away from the Kerala Political pattern and integrate with the American politics, then they will be able to fool some Malayalees who don’t know what to do with their life.  This article is a good one warning people about fruitlessness of getting in involved and getting fooled. 

“I weep for the liberty of my country when I see at this early day of its successful experiment that corruption has been imputed to many members of the House of Representatives, and the rights of the people have been bartered for promises of office”.( Andrew Jackson)

 

VOTE FO HILLARY CLINTON VOTE FO HILLARY CLINTON VOTE FO HILLARY CLINTON

Tom Abraham 2016-05-18 13:12:06

Even some Christian leaders like the Marthomite bishops have had some appreciation of communist leaders not because they advocate small scale or large chaos in Kerala. These thirumeninis want Jesus message reach the communists too that LOVE your neighbour message, economy. Mother Theresa once recognized communists in Culcutta that they would not bother her work, rather they gave her respect, let her van go through, though communists were protesting in the street. If in Kerala democracy, communists come back, it is the failure of those who were in power, to rise above suspicions. " Caesars wife must be above suspicion " is Shakespearean classic quote. There is nothing wrong to be in The US and study communism s progress. George Bush was studying Marxism for sometime. 

Is Hillary politically correct ? Is Trump politically correct ?

Let All Americans decide by November. One thing, I know that I am politically correct in running for Mayor in an American city. Donate, and help.





മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക