Image

'പഞ്ചരത്‌നങ്ങള്‍'ക്ക് കന്നി വോട്ട്

Published on 16 May, 2016
'പഞ്ചരത്‌നങ്ങള്‍'ക്ക് കന്നി വോട്ട്

വെഞ്ഞാറമൂട്: രമാദേവിയുടെ  ഒറ്റ പ്രസവത്തില്‍ പിറന്ന 'പഞ്ചരത്‌നങ്ങള്‍' ഇത്തവണ കന്നിവോട്ട് ചെയ്തു . ഒറ്റ പ്രസവത്തില്‍ പിറന്ന ഉത്ര, ഉത്രജ, ഉത്രജന്‍, ഉത്തര, ഉത്തമ എന്നിവര്‍ അമ്മ രമാദേവിക്കൊപ്പമാണ് രാവിലെ 9.30ഓടെ കൊഞ്ചിറ സ്‌കൂളില്‍ കന്നിവോട്ട് ചെയ്യാനത്തെിയത്. 

ഉത്രജന്‍ആദ്യം വോട്ട് ചെയ്തു. തുടര്‍ന്ന് മാതാവും പിന്നാലെ മറ്റുമക്കളും സമ്മതിദാനം വിനിയോഗിച്ചു.

വഴയ്ക്കാട് പഞ്ചരത്‌നത്തില്‍ രമാദേവിയുടെ കുട്ടികള്‍ക്ക് ഒമ്പതുവയസ്സായപ്പോള്‍ പിതാവ് പ്രഭകുമാറിനെ നഷ്ടമായിരുന്നു. കുട്ടികളുടെ ജനനംപോലെതന്നെ പിതാവിന്റെ വിയോഗവും സമൂഹം ശ്രദ്ധിച്ചിരുന്നു. പോത്തന്‍കോട് ജില്ലാ സഹകരണബാങ്കിലെ ജോലികൊണ്ടാണ് രമാദേവി മക്കളെ വളര്‍ത്തിയത്. 

കുട്ടികളെല്ലാം വിവിധ സ്ഥലങ്ങളില്‍ ബിരുദത്തിന് പഠിക്കുകയാണ്. ഉത്രജയും ഉത്തമയും ആതുരശുശ്രൂഷാരംഗം തെരഞ്ഞെടുത്തപ്പോള്‍, ഉത്തര മാധ്യമപ്രവര്‍ത്തനത്തിനാണ് പഠിക്കുന്നത്. ഉത്ര ബ്യൂട്ടീഷന്‍ കോഴ്‌സും ഏക ആണ്‍തരി ഉത്രജന്‍ ബി.ബി.എയും പഠിക്കുന്നു.
Join WhatsApp News
Tom abraham 2016-05-16 13:31:38

Being a father of twin boys I let them grow up in Kerala, who do excellent n the US now , I am so proud of this mother Ramadevi and her pancharatna. Great news like this, only emalayalee can bring me. Many of my American friends will see this  how our dear people participate in elections.



നാരദന്‍ 2016-05-16 18:09:35
എവിടെ പ്രസനം  എവിടെ ഇരട്ടകളുടെ  അമ്മ .
ഹിലരിയെ  സപ്പോര്‍ട്ട്  ചെയുന്നതിന്  പകരം 
നിങ്ങള്‍ എന്താ ഇങ്ങനെ ?
ട്രുംപ്  മുടുപടം അഴിച്ചു  ദൂരെ എറിയു 
ഹിലരിയെ  സപ്പോര്‍ട്ട് ചെയ്‌ 
ഹില്ലിരി കീ ജയ്‌ 2016-05-16 19:19:44
ടോമം എബ്രാഹം ട്രംബിന്റെ കാലുവാരി കേരളത്തിൽ പോയി. ഇപ്പോൾ എ.സി ജോര്ജ്ജുമായിട്ട് ഏറ്റുമുട്ടുകയാണ് . അന്തപ്പൻ പുകച്ചു ഇവിടന്നു അങ്ങോട്ട്‌ ചാടിച്ചു.  അന്തപ്പനോടാ കളി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക