Image

"രാഷ്ട്രത്തിന്റെ ആരോഗ്യ രഹസ്യം കുടുംബങ്ങളിലാണ് " ഫോമയുടെ കാന്‍സര്‍ പ്രൊജക്റ്റിനു പിന്തുണയുമായി ഐ .എന്‍ .എ

സ്വന്തം ലേഖകന്‍ Published on 15 May, 2016
"രാഷ്ട്രത്തിന്റെ ആരോഗ്യ രഹസ്യം കുടുംബങ്ങളിലാണ് " ഫോമയുടെ കാന്‍സര്‍ പ്രൊജക്റ്റിനു പിന്തുണയുമായി ഐ .എന്‍ .എ
"രാഷ്ട്രത്തിന്റെ ആരോഗ്യ രഹസ്യം കുടുംബങ്ങളിലാണ് "എന്ന് ലോകത്തെ പഠിപ്പിച്ച ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേലിന്റെ പിന്‍ഗാമികള്‍ ഫോമയുടെ കാന്‍സര്‍ പ്രൊജക്റ്റിനു സഹായവുമായി എത്തി.ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂ യോര്‍ക്ക്­ ചാപ്ടര്‍ ആണ് ഫോമയുടെ കാന്‍സര്‍ പ്രൊജക്റ്റിനു ലോക നഴ്‌സ് ദിനത്തില്‍ സഹായം നല്കി ഈ വലിയ ജീവകാരുണ്യ പദ്ധതിയുമായി ഒന്നുചേര്‍ന്നത്­ .ന്യൂ യോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഐ എന്‍ എ ഭാരവാഹികള്‍ ഫോമാ സെക്രട്ടറി ഷാജി എഡ്വേര്‍ഡിനും ,ജോ. സെക്രട്ടറി സ്റ്റാന്‍ലി കളത്തിലിനും ചെക്ക് കൈമാ­റി .

അസാധാരണ വൈഭവവും സമര്‍പ്പണബോധവും കൊണ്ട് നഴ്‌സിങ്ങിനെ ഒരു സ്വതന്ത്രശാഖയാക്കുന്നതില്‍ ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേല്‍ എന്ന ഇംഗ്‌ളീഷ് വനിത വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. രാഷ്ട്രത്തിന്റെ ആരോഗ്യ രഹസ്യം കുടുംബങ്ങളിലാണ് എന്ന് ആഹ്വാനം ചെയ്തത് ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേലിന്റെ പിന്‍ഗാമികള്‍ അര്‍ബുദ രോഗം കൊണ്ട് വലയുന്നവര്‍ക്ക് ആശ്വാസമാകുന്ന ഫോമയുടെ കാന്‍സര്‍ പ്രോജക്ടുമായി സഹകരിക്കുന്നത് തികച്ചും യാദ്രിചികം ആണെങ്കിലും ഒരു സംഘടനയുടെ അനിവാര്യത കൂടിയാണ് .രോഗ ദുരിതങ്ങളിലെ മെഴുകു തിരി വെട്ടമാണല്ലോ നഴ്‌സുമാര് . ഫോമയുടെ എക്കാലത്തെയും മികച്ച പ്രോജക്ടായ കാന്‍സര്‍ പ്രോജക്ടുമായി ഐ എന്‍ എ യുടെ സഹായം ലഭിച്ചതില്‍ ആ സംഘടനയ്ക്കും അങ്ങഗല്ക്കും നന്ദി അറിയിക്കുന്നതായി ഫോമാ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് പറ­ഞ്ഞു .

ലോകമെമ്പാടുമായി ഓരോ വര്‍ഷവും 127 ലക്ഷം പേര്‍ക്ക് അര്‍ബുദ ബാധ കണ്ടെത്തപ്പെടുന്നു. മരണങ്ങള്‍ 76 ലക്ഷം .മൂന്നില്‍ രണ്ടു മരണങ്ങളും ദരിദ്ര­വികസ്വര രാജ്യങ്ങളില്‍. കര്‍ശനമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍, 2030 ആകുമ്പോഴേക്കും, കാന്‍സര്‍ മരണങ്ങള്‍ 80 ശതമാനം വര്‍ദ്ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. അതായത്, പ്രതിവര്‍ഷം 260 ലക്ഷം പുതിയ കാന്‍സര്‍ രോഗികളും 170 . ലക്ഷം കാന്‍സര്‍ മരണങ്ങളും ഉണ്ടാകും. എയിഡ്‌സ്, മലമ്പനി ക്ഷയം എന്നിവകൊണ്ട് ഉള്ള മരണങ്ങളെ ക്കാള്‍ കൂടുതല്‍ മരണങ്ങള്‍ കാന്‍സര്‍ മൂലമുണ്ടാകും . പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മൂന്നിലൊന്നു കാന്‍സര്‍ ബാധകളും തടയാമെന്നും, മറ്റൊരു മൂന്നിലൊന്നു കാന്‍സര്‍ ബാധകള്‍, മുന്‍കൂട്ടി ഉള്ള രോഗ നിര്‍ണയ­ചികിത്സ യിലൂടെ ഒഴിവാക്കാമെന്നുമാണ് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുള്ളത്.ഈ സാഹചര്യത്തില്‍ കേരളത്തിലെ ഏറ്റവും വലിയ കാന്‍സര്‍ ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയുട്ടിനു ഫോമാ നല്കുന്ന കൈതാങ്ങിനു വലിയ പ്രസക്തിയുണ്ട് .
ചികിത്സാസൗകര്യങ്ങളുടെ കാര്യത്തില്‍ സമ്പന്നമായ സ്ഥാനം വഹിക്കുന്ന നഗരമാണ് തിരുവനന്തപുരം. അടുത്തകാലം വരെ വിദഗ്ദ്ധചികിത്സയ്ക്കും സാധാരണ രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കു പോലും തലസ്ഥാനനഗരിയെ ആശ്രയിക്കുന്ന രീതിയാണ് കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ചിരുന്നത്. കാന്‍സര്‍ ചിക്ത്‌സാ രംഗത്ത് ദേശീയതലത്തില്‍ പ്രശസ്തിയാര്‍ജിച്ചിട്ടുള്ള റീജിയണല്‍ കാന്‍സര്‍ സെന്റര്‍ അതിന്റെ വികസന പാതയിലാണ് .ഫോമ നല്കുന്ന സഹായം കൊണ്ട് അവിടെ നിര്‍മ്മിക്കുന്ന കെട്ടിടവും മറ്റു അനുബന്ധ സൌകര്യങ്ങളും കാന്‍സര്‍ രോഗികള്ക്ക് വലിയ ആശ്വാസമാകും .അതിന്റെ ഭാഗമായി നിരവധി സഹായങ്ങള്‍ ആണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഫോമായ്ക്ക് ലഭിക്കുന്ന­ത് .

കാന്‍സര്‍ പ്രൊജക്റ്റ് ശില്പി ജോസ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ പദ്ധതി ഫോമയുടെ കിരീടത്തിലെ പൊന്‍ തൂവല്‍കൂടിയാണ് .ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര് അവരുടെ കൂട്ടായ്മയില്‍ നിന്നും ഫോമയ്യുടെ കാന്‍സര്‍ പ്രൊജക്റ്റിനു സഹായം നല്‍കിയതില്‍ ഫോമയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഫോമാ ജോ. സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍ അറിയിച്ചു .
"രാഷ്ട്രത്തിന്റെ ആരോഗ്യ രഹസ്യം കുടുംബങ്ങളിലാണ് " ഫോമയുടെ കാന്‍സര്‍ പ്രൊജക്റ്റിനു പിന്തുണയുമായി ഐ .എന്‍ .എ"രാഷ്ട്രത്തിന്റെ ആരോഗ്യ രഹസ്യം കുടുംബങ്ങളിലാണ് " ഫോമയുടെ കാന്‍സര്‍ പ്രൊജക്റ്റിനു പിന്തുണയുമായി ഐ .എന്‍ .എ"രാഷ്ട്രത്തിന്റെ ആരോഗ്യ രഹസ്യം കുടുംബങ്ങളിലാണ് " ഫോമയുടെ കാന്‍സര്‍ പ്രൊജക്റ്റിനു പിന്തുണയുമായി ഐ .എന്‍ .എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക