Image

മിസ്സ് ഫോമയ്ക്ക് 2500 ഡോളര്‍ ക്യാഷ് അവാര്‍ഡ്

പന്തളം ബിജു തോമസ്, കണ്‍വന്‍ഷന്‍ പബ്ലിസിറ്റി Published on 15 May, 2016
മിസ്സ് ഫോമയ്ക്ക് 2500 ഡോളര്‍ ക്യാഷ് അവാര്‍ഡ്
മയാമിയില്‍ വച്ച് നടക്കുന്ന ഫോമയുടെ അഞ്ചാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ ഒരു മുഖ്യ ഇനമായ മിസ്സ് ഫോമ ബ്യൂട്ടി പേജന്റ് വിജയിക്ക് ചരിത്രത്തിലാദ്യമായി 2500 ഡോളര്‍ ക്യാഷ് അവാര്‍ഡ് സമ്മാനിക്കുന്നതായിരിക്കുമെന്ന് ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ അറിയിച്ചു.

15 നും 23നും വയസിനിടയിലുള്ള അവിവാഹിതരായ മലയാളി പെണ്‍കുട്ടികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. ജൂണ്‍ 06 ാം തീയതിക്കുമുമ്പായി അപേക്ഷയും അനുബന്ധ വിവരങ്ങളും സമര്‍പ്പിക്കേണ്ടതാണ്.

മിസ്സ ് ഫോമ പട്ടം നേടുന്ന സുന്ദരിക്ക് മോഡലിങ്ങിന്റെയും അവതാരകരുടേയും അനവധി അവസരങ്ങള്‍ വന്നുചേരും. ഇതില്‍ അഭിരുചിയുള്ളവര്‍ക്ക് ഒരു വലിയ വേദിയാണ് ഈ പരിപാടിയിലെ പങ്കാളിത്തംകൊണ്ട് തുറന്നുകിട്ടുന്നത്.

നിരവധി തവണ ബ്യൂട്ടി പേജന്റ് മത്സരങ്ങള്‍ക്ക് നേത്യത്വം കൊടുത്ത് പ്രാഗത്ഭ്യം തെളിയിച്ച ക്ലാര ജോബാണ് ഈ പരിപാടിയുടെ ചെയര്‍പേഴ്‌സണ്‍. ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്ന ക്ലാര ജോബിന്റെ കൈയ്യില്‍ ഈ പരിപാടിയുടെ വന്‍ വിജയം സുനിശ്വിതമാണ്.

മിസ്സ് ഫോമ ബ്യൂട്ടി പേജിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കമ്മറ്റിയംഗങ്ങളുമായി ബന്ധപ്പെടുക.

ചെയര്‍പേഴ്‌സണ്‍: ക്ലാര ജോബ് - 914 636 6288
കോ- ചെയര്‍: ഡെയ്‌സി തോമസ് - 718 938 5562
കോ- ചെയര്‍: ജൂന തോമസ് - 561 909 7678
രേഖ നായര്‍- 347 885 4886
ഷൈല റോഷിന്‍- 646 262 8105
ജിജി ജോസ് - 718 619 7758
ഷേര്‍ലി ജോണ്‍ - 405 821 6352
സില്‍വിയ ഷാജി - 917 439 0573
ബെറ്റി ഉമ്മന്‍ - 914 523 3593 

www.fomaa2016.com



Read the rules in PDF below

മിസ്സ് ഫോമയ്ക്ക് 2500 ഡോളര്‍ ക്യാഷ് അവാര്‍ഡ്മിസ്സ് ഫോമയ്ക്ക് 2500 ഡോളര്‍ ക്യാഷ് അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക