Image

ആദ്യമായി പുരുഷ ലിംഗ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി

പി. പി. ചെറിയാന്‍ Published on 17 May, 2016
ആദ്യമായി പുരുഷ ലിംഗ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി
മസ്സച്ചുസെറ്റ്‌സ് ജനറല്‍ ആശുപത്രിയിലെ ഒരു സംഘം ഡോക്ടറന്മാര്‍ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി പുരുഷ ലിംഗ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. അറുപത്തിനാലു വയസുളള തോമസ് മാനിങ്ങ്‌സ് ശസ്ത്രക്രിയയ്ക്കുശേഷം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നതായി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.

50 സര്‍ജന്മാര്‍ 15 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയ്ക്കുശേഷമാണ് കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് മുറിച്ചു നീക്കപ്പെട്ട പുരുഷ ലിംഗം മാറ്റിവെച്ചത്. മെഡിക്കല്‍ ശസ്ത്രക്രിയാ രംഗത്തെ ഒരു നാഴികല്ലാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മെയ് 8, 9 തീയതികളിലാണ് മരിച്ച ഒരു വ്യക്തിയുടെ ലിംഗം തോമസില്‍ തുന്നിപ്പിടിപ്പിച്ചത്.

ശസ്ത്രക്രിയ്ക്കുശേഷം താന്‍ തികച്ചും സന്തോഷവാനാണെന്ന് തോമസ് പറഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷം ഉണ്ടായ ഗുരുതരമായ റിയാക്ഷനെ അതിജീവിക്കുവാന്‍ കഴിഞ്ഞതായും തോമസ് പറഞ്ഞു.
Join WhatsApp News
thom thom 2016-05-17 07:01:48
ഇനി അങ്ങനെ വല്ലതും നോക്കണം
ശിവലിംഗം 2016-05-17 07:16:35
പ്രയോചനം ഇല്ലെങ്കിൽ വെറുതെ മാറ്റിയിട്ട് എന്ത് കാര്യം തോം തോം ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക