Image

`ഓര്‍മ്മ' ന്യൂയോര്‍ക്കിന്‌ പുതിയ നേതൃത്വം: റോയി സി. തോമസ്‌ (പ്രസിഡന്റ്‌), സജി തോമസ്‌ (സെക്രട്ടറി)

ജോയിച്ചന്‍ പുതുക്കുളം Published on 01 February, 2012
`ഓര്‍മ്മ' ന്യൂയോര്‍ക്കിന്‌ പുതിയ നേതൃത്വം: റോയി സി. തോമസ്‌ (പ്രസിഡന്റ്‌), സജി തോമസ്‌ (സെക്രട്ടറി)
ന്യൂയോര്‍ക്ക്‌: ഓവര്‍സീസ്‌ റിട്ടേണ്‍ഡ്‌ മലയാളീസ്‌ ഇന്‍ അമേരിക്ക (ഓര്‍മ്മ) ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്റെ പൊതുയോഗവും, തെരഞ്ഞെടുപ്പും ഓറഞ്ച്‌ ബര്‍ഗിലുള്ള സിത്താര്‍ പാലസ്‌ റെസ്റ്റോറന്റില്‍ വെച്ച്‌ നടന്നു.

2012- 14 വര്‍ഷത്തെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു. റോയി സി. തോമസ്‌ (പ്രസിഡന്റ്‌), സജി തോമസ്‌ (സെക്രട്ടറി), മാത്യു കോരുത്‌ (വൈസ്‌ പ്രസിഡന്റ്‌), ജോജോ ജയിംസ്‌ (ട്രഷറര്‍), പാസ്റ്റര്‍ സോമണ്‍ ഏബ്രഹാം (ജോയിന്റ്‌ ട്രഷറര്‍), ഷാജി ജോസഫ്‌ (ജോയിന്റ്‌ സെക്രട്ടറി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ശ്രീമതി മോളി ആന്‍ ജോണ്‍, ബെന്നി ജോസഫ്‌, പോള്‍ ആന്റണി, സുരേഷ്‌ ചിറാംകുഴിയില്‍, ഇന്ദു പണിക്കര്‍ എന്നിവര്‍ കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. ഓര്‍മ്മ നാഷണല്‍ ട്രഷറര്‍ അലക്‌സ്‌ തോമസ്‌ തെരഞ്ഞെടുപ്പ്‌ ക്രമീകരണങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിച്ചു.

അമേരിക്കയില്‍ സ്ഥിരതാമസത്തിനു വരുന്നതിനു മുമ്പായി, ഇന്ത്യയ്‌ക്ക്‌ പുറത്ത്‌ ജോലിയുമുള്ള ബന്ധത്തില്‍ ആയിരുന്ന എല്ലാ മലയാളികള്‍ക്കും വേണ്ടിയുള്ള ഒരു സംഗമവേദിയാണ്‌ ഓര്‍മ്മ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ ഈ സംഘടനയുടെ ശാഖകള്‍ ഉടലെടുത്ത്‌ ഇതൊരു ദേശീയ സംഘടനയായി വളര്‍ന്നുകൊണ്ടിരിക്കുന്നതും പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്‌.

ഈ സംഘടനയെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനും ഇതില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാനും താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക: റോയി സി. തോമസ്‌ (516 587 1924), മാത്യു കോരുത്‌ (845 918 1121), സജി തോമസ്‌ (516 322 5374).
`ഓര്‍മ്മ' ന്യൂയോര്‍ക്കിന്‌ പുതിയ നേതൃത്വം: റോയി സി. തോമസ്‌ (പ്രസിഡന്റ്‌), സജി തോമസ്‌ (സെക്രട്ടറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക