Image

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതി 14 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

Published on 18 May, 2016
ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതി 14 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
ന്യുഡല്‍ഹി: ഗുജറാത്തിലെ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതിഫാറൂഖ് ഭന്ന  14 വര്‍ഷത്തിനു ശേഷം പിടിയില്‍. 

ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഭന്നയെ അറസ്റ്റു ചെയ്തത്. സെന്‍ട്രല്‍ ഗുജറാത്തിലെ നാകയില്‍ കലോല്‍ ടോളിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. 2002 ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തില്‍ 59 പേരാണ് വെന്തുമരിച്ചത്.

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സന്നദ്ധപ്രവര്‍ത്തനത്തിനു ശേഷം മടങ്ങിയ 
ര്‍സേവകരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അയോധ്യയില്‍ നിന്നെത്തിയ സബര്‍മതി എക്‌സ്പ്രസാണ് ഭന്നയുടെ നേതൃത്വത്തില്‍ കത്തിച്ചത്.

 മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറായ ഭന്നയുടെ നേതൃത്വത്തില്‍ 2002 ഫെബ്രുവരി 27ന് ഗോധ്രയിലെ ഒരു ഗസ്റ്റ് ഹൗസില്‍ 20 പേര്‍ ചേര്‍ന്നാണ് ഇതിനായി ഗൂഢാലോചന നടത്തിയതെന്നും പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

ട്രെയിന്‍ ഗോധ്ര സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോഴാണ് ജനക്കൂട്ടം കോച്ചുകള്‍ക്ക് തീയിട്ടത്. സ്ത്രീകളും കുട്ടികളുമടക്കമാണ് 59 പേര്‍ കൊല്ലപ്പെട്ടത്. 

ഇതേതുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ 1,100 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗോധ്ര കലാപത്തില്‍ 30 പേര്‍ ഇതിനകം ശിക്ഷിക്കപ്പെട്ടുവെങ്കിയും ഭന്ന അടക്കം ആറു പേര്‍ ഒളിവിലായിരുന്നു.
Join WhatsApp News
anti-RSS 2016-05-18 16:02:10
Who knows if it is true. BJP is still ruling there and we know how truthful the police there. Even if 59 Hindus were killed, what did innocent people a thousand miles away had to do with it? Killing the innocent showed the RSS mentality. Then Gujarat CM and others did not do anything to prevent it or control it. What kind of religion is it, Sir? 
Modi became PM because of that incident. Hindutva groups rallied behind him. He is not doing anything wrong now. But those with him like Smriti Irani and RSS local groups are changing India to a thousand years behind.  
bijuny 2016-05-18 14:18:01
അങ്ങിനെ നൂറോളം ഹിന്ദുക്കളെ ട്രെയിൻ തീയിട്ടു കൊന്ന ഒരു സംഭവം ഗുജറാത്തിൽ ഉണ്ടായിരുന്നു അല്ലെ? അത് എല്ലാവരും മറന്നു എന്ന് തോന്നുന്നു.
നമ്മള്ക്ക് ഗുജറാത്ത്‌ കലാപം എന്ന് പറയുമ്പോൾ രണ്ടാം ഭാഗമല്ലേ ഒര്മയുള്ളൂ? എങ്ങിനെ തുടങ്ങി എന്ന് എല്ലാവരും മറന്നല്ലോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക