Image

എന്‍.എസ്‌.എസ്‌ നോര്‍ത്ത്‌ ടെക്‌സാസിന്‌ പുതു നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 01 February, 2012
എന്‍.എസ്‌.എസ്‌ നോര്‍ത്ത്‌ ടെക്‌സാസിന്‌ പുതു നേതൃത്വം
ടെക്‌സാസ്‌: കഴിഞ്ഞ അഞ്ചു വര്‍ഷമായി നോര്‍ത്ത്‌ ടെക്‌സാസിലെ നായര്‍ സമുദായ അംഗങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തിയ നായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ വാര്‍ഷിക പൊതുയോഗവും നവ നേതൃത്വ തിരഞ്ഞെടുപ്പും നടന്നു.

നോര്‍ത്ത്‌ ടെക്‌സാസിന്റെ ഏറ്റവും മികച്ച ഒരു വര്‍ഷം ആയിരുന്നു 2011 എന്ന്‌ സമ്മേളനം വിലയിരുത്തുകയും, കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച ഭാരവാഹികളെ അനുമോദിക്കുകയും ചെയ്‌തു. അമേരിക്കയിലും കേരളത്തിലും അനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കലാപരിപാടികളും സംഘടിപ്പിച്ച എന്‍ എസ്‌ എസ്‌, ഈ വര്‍ഷം ഒക്ടോബറില്‍ ഡാളസ്സില്‍ വച്ച്‌ നടത്തുന്ന എന്‍ എസ്‌ എസ്‌ നോര്‍ത്ത്‌ അമേരിക്ക സമ്മേളനത്തിന്‌ തയാറെടുക്കുകയാണ്‌.

കേരളത്തിലുള്ള അനവധി കുട്ടികള്‍ക്ക്‌ നല്‍കുന്ന മന്നം വിദ്യാധന സ്‌കോളര്‍ഷിപ്പ്‌ ഈ വര്‍ഷം മാര്‍ച്ച്‌ മുതല്‍ വിതരണം നല്‌കാനും, വരുന്ന വര്‍ഷങ്ങളില്‍ ഈ സ്‌കോളര്‍ഷിപ്പ്‌ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കാനും തീരുമാനിച്ചു.

എന്‍ എസ്‌ എസ്സിന്റെ ഈ വര്‍ഷത്തെ ഭാരവാഹികളായി സത്യജിത്‌ നായര്‍ (പ്രസിഡന്റ)്‌, രശ്‌മി വികാസ്‌ (സെക്രട്ടറി), സേതുനാഥ്‌ പണിക്കര്‍ (ട്രഷറര്‍), രമ്യ ഉണ്ണിത്താന്‍ (വൈസ്‌ പ്രസിഡന്റ്‌), രമ സുരേഷ്‌ )ജോയിന്റ്‌ സെക്രട്ടറി), ദിനേശ്‌ മധു (ജോയിന്റ്‌ ട്രഷറര്‍), മല്ലിക രാധാകൃഷ്‌ണന്‍, ഹരി പിള്ള, സന്തോഷ്‌ പിള്ള, രമണി കുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു. സുനില്‍ നായര്‍, രാധാകൃഷ്‌ണ പണിക്കര്‍, സുദന്‍ രാമചന്ദ്രന്‍, രവി ചേലാട്ട്‌, സിന്ധു സുധീര്‍, ബിന്ദു ഹരി, സ്‌മിത മനോജ്‌, വീണ നായര്‍, ലീല നമ്പുതിരി, ബൈജു പിള്ള എന്നിവരെ വിവിധ കമ്മിറ്റി അംഗങ്ങളായി വാര്‍ഷിക യോഗം ചുമതലപ്പെടുത്തി. എന്‍ എസ്‌ എസ്‌ യുവജന സംഘത്തിന്റെ ചുക്കാന്‍ ദേവി നായര്‍, രോഹിത്‌ നായര്‍ എന്നിവരും ഏറ്റെടുത്തു.

ഈ കമ്മിറ്റി അംഗങ്ങള്‍ക്ക്‌ എല്ലാ വിധ സഹായവും നല്‍കി പ്രവര്‍ത്തന മേഖലകള്‍ വികസിപ്പിക്കാന്‍ സമുദായ അംഗങ്ങള്‍ എല്ലാ സഹായ സഹകരണങ്ങളും വാഗ്‌ദാനം നല്‍കി. ഡാളസിലുള്ള മറ്റു സംഘടനകളുമായി ചേര്‍ന്ന്‌ ഈ വര്‍ഷം എല്ലാവര്‍ക്കും അനേകം പുതിയ പരിപാടികള്‍ക്കും തുടക്കം കുറിക്കാനായി തീരുമാനിച്ചു.
എന്‍.എസ്‌.എസ്‌ നോര്‍ത്ത്‌ ടെക്‌സാസിന്‌ പുതു നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക