Image

നഴ്‌സ്മാര്‍ക്ക് മിനിമം വേജ് ഉറപ്പാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം: വിന്‍സന്റ് ഇമ്മാനുവല്‍

Published on 01 February, 2012
നഴ്‌സ്മാര്‍ക്ക് മിനിമം വേജ് ഉറപ്പാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം: വിന്‍സന്റ് ഇമ്മാനുവല്‍
അമേരിക്കയിലെ മിനിമം വേജ് ഉറപ്പാക്കുന്ന ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനം പോലെ കേരളത്തിലെ നഴ്‌സ്മാര്‍ക്ക് മിനിമം വേജ് നടപ്പാക്കാന്‍ മന്ത്രി ഷിബു ജോണ്‍ നടപടി എടുത്ത് തുടങ്ങി.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ - ഉള്‍പ്പെടെയുള്ള പാരാ- മെഡിക്കല്‍ ജീവനക്കാര്‍ക്കു മിനിമം വേതനം ലഭിച്ചു എന്ന് ഉറപ്പുവരുത്താന്‍ മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍ദേശിച്ചു.

ഈ മാസം ശമ്പളം ലഭിക്കുമ്പോള്‍ മിനിമം വേതന നിയമപ്രകാരമുള്ള നിശ്ചിത തുക ശമ്പളമായി ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു മന്ത്രി ലേബര്‍ കമ്മീഷ്ണര്‍ക്കു നിര്‍ദേശം നല്‍കിയത്. മുഴുവന്‍ സ്വകാര്യ ആശുപത്രികളും ഡോകടര്‍മാര്‍ ഒഴികെയുള്ള ജീവനക്കാര്‍ക്കു മിനിമം വേതന നിയമപ്രകാരമുള്ള ശമ്പളം നല്‍കിയിരിക്കണമെന്നു കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദേശം ഏതെങ്കിലും സ്ഥാപനങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഈ നിയമങ്ങള്‍ എല്ലാ പണ്ടും ഉണ്ടായിരുന്നില്ലേ എന്ന് ഈ ലേഖകന്റെ ചോദ്യത്തിന് “എവിടെയെങ്കിലും ഒരു തുടക്കം വേണ്ടേ” എന്നായിരുന്നു മന്ത്രിയുടെ മറുപടി പറഞ്ഞത്. എങ്കില്‍ പിന്‍കാല പ്രാബ്യലത്തോടെ ഈ നിയമം നടപ്പാക്കാന്‍ പാടില്ലേ എന്ന് ചോദ്യത്തിന് തല്‍ക്കാലം ഇവിടെ നിന്ന് ആരംഭിയ്ക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ നടപടി. സിറിയന്‍ ഓര്‍ത്തഡോക്‌സ് മലങ്കര സഭയുടെ കീഴിലുള്ള കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരുടെ സമരം 4-ാം ദിവസമായി ഇന്നും തുടരുന്നു. ഇത്രയും വിദ്യാഭ്യാസമുള്ള ഞങ്ങള്‍ക്ക് കൂലിപ്പണിക്കാര്‍ക്ക് കിട്ടുന്ന ശമ്പളം പോലും ഇല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കൊച്ചി ലേക്‌ഷോറിലെ സമരവും തുടരുകയാണ്. സമരത്തിനോട് അനുബന്ധിച്ച് മാനേജ്‌മെന്റ് പീഡന നടപടികള്‍ ആരംഭിച്ചു. സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 50 നഴ്‌സുമാരെ പിരിച്ച് വിട്ട് കൊണ്ട് മാനേജ്‌മെന്റ് ഉത്തരവിറക്കി. വിദേശ രാജ്യങ്ങളില്‍  ഇത്രയും അംഗീകാരമുള്ള ആതുര ശുശ്രൂഷകള്‍ കേരളത്തില്‍ പീഢനത്തിനും ചൂഷണത്തിനും ഇരയാവുകയാണെന്ന് ഫിലായല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിയാനോ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
നഴ്‌സ്മാര്‍ക്ക് മിനിമം വേജ് ഉറപ്പാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം: വിന്‍സന്റ് ഇമ്മാനുവല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക