Image

കേരളം ചുവപ്പണിഞ്ഞു: ബി ജെ പി അക്കൗണ്ട് തുറന്നു, കോണ്‍ഗ്രസിന് കനത്ത പരാജയം

Published on 19 May, 2016
കേരളം ചുവപ്പണിഞ്ഞു: ബി ജെ പി അക്കൗണ്ട് തുറന്നു, കോണ്‍ഗ്രസിന് കനത്ത പരാജയം
see election news section for more news: http://emalayalee.com/newsMore.php?newsType=Election


കോണ്‍ഗ്രസിന് കനത്ത പരാജയം

നാല് മന്ത്രിമാര്‍, സ്പീക്കര്‍, ഡെ. സ്പീക്കര്‍ തോറ്റു

എല്‍ ഡി എഫ്- 91
യു ഡി എഫ്-47
എന്‍ ഡി എ-1
മറ്റുള്ളവര്‍-1

തിരുവനന്തപുരം: ഇക്കുറിയും കേരളം പതിവു തെറ്റിച്ചില്ല, ശക്തമായ ഭരണവിരുദ്ധ തരംഗത്തില്‍ കേരളം ചുവപ്പണിഞ്ഞു. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിലേക്കു കുതിക്കുന്ന ഇടതു തേരോട്ടത്തില്‍ നാലു സംസ്ഥാന മന്ത്രിമാരും സ്പീക്കറും പരാജയമറിഞ്ഞു. 
കേരളത്തില്‍ ആദ്യമായി താമര വിരിയിച്ച് നേമത്ത് ഒ. രാജഗോപാല്‍ വിജയിച്ചു. പൂഞ്ഞാറില്‍ ഇടതു-വലതു മുന്നണികള്‍ തഴഞ്ഞ പി.സി.ജോര്‍ജ് 27,821 വോട്ടിന്റെ വമ്പന്‍ ജയം സ്വന്തമാക്കി രാഷ്ട്രീയകേരളത്തെ അമ്പരപ്പിച്ചു. 
എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ സാധൂകരിച്ച് കൊല്ലം, തൃശൂര്‍ ജില്ലകള്‍ തൂത്തുവാരിയ ഇടതു മുന്നണി കണ്ണൂരും കോഴിക്കോടും കോട്ട കാത്തു. എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും പിടിച്ചുനിന്ന യു.ഡി.എഫിനു പക്ഷെ, പല പ്രമുഖരുടെയും തോല്‍വി തിരിച്ചടിയായി.
അഴീക്കോട്ട് നികേഷ് കുമാര്‍ കെ.എം. ഷാജിക്കു മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ ആറന്മുളയില്‍ കെ. ശിവദാസന്‍ നായരെ തോല്‍പ്പിച്ച് വീണ ജോര്‍ജ് നിയമസഭയിലെത്തി. ഇരു മുന്നണികളിലുമായി ഇരുപത്തഞ്ചോളം സിറ്റിംഗ് എം.എല്‍.എമാര്‍ പരാജയമറിഞ്#ു. 
യുഡിഎഫിന്റെ വമ്പന്‍ തോല്‍വിക്കിടയിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍. തുടങ്ങിയവര്‍ ജയിച്ചു. എല്‍ഡിഎഫിന്റെ പ്രമുഖരെല്ലാം മികച്ച വിജയം നേടി.
പിണറായി വിജയന്‍, വി.എസ്.അച്യുതാനന്ദന്‍ എന്നീ പ്രമുഖര്‍ക്ക് പുറമേ വി.എസ്.സുനില്‍കുമാര്‍, സി.ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, നടന്‍ മുകേഷ്, കെ.ബി.ഗണേഷ്‌കുമാര്‍, ഇ.പി.ജയരാജന്‍, സി.കെ.ശശീന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ ഇടത് സ്ഥാനാര്‍ഥികളും മികച്ച വിജയം സ്വന്തമാക്കി.
മന്ത്രിമാരായ കെ. ബാബു, ഷിബു ബേബി ജോണ്‍, പി.കെ. ജയലക്ഷ്മി, കെ.പി. മോഹനന്‍ എന്നിവര്‍ തോല്‍വി സമ്മതിച്ചപ്പോള്‍ കാട്ടാക്കടയില്‍ സ്പീക്കര്‍ എന്‍. ശക്തനു അടി തെറ്റി.
കോണ്‍ഗ്രസ് നേതാക്കളായ കെ. സുധാകരന്‍, പാലോട് രവി, സെല്‍വരാജ്, എ.ടി. ജോര്‍ജ്, ശരത്്ചന്ദ്രപ്രസാദ്, ജോസഫ് വാഴയ്ക്കന്‍, ശൂരനാട് രാജശേഖരന്‍, വര്‍ക്കല കഹാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും തോറ്റു. 
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ വന്‍ഭൂരിപക്ഷം നേടിയപ്പോള്‍ കെ.എം. മാണിയുടെയും സി.എഫ്. തോമസിന്റെയും ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.
അഴിമതി ആരോപണങ്ങള്‍ യുഡിഎഫിന് കനത്ത തിരിച്ചടിയായെന്നാണ് ഫലം വ്യക്തമാക്കുന്നത്. കൊല്ലം ജില്ലയില്‍ യുഡിഎഫ് സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി. ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചത് മാറ്റിനിര്‍ത്തിയാല്‍ ആലപ്പുഴ ജില്ലയും യുഡിഎഫിനെ കൈവിട്ടു. 
നേമത്ത് ആദ്യം മുതല്‍ ലീഡ് ചെയ്ത എന്‍ഡിഎ സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ അവസാനം വരെ ലീഡ് നിലനിര്‍ത്തുകയായിരുന്നു. 8,671 വോട്ടിനാണ് എല്‍ഡിഎഫിലെ വി.ശിവന്‍കുട്ടിയെ രാജഗോപാല്‍ തോല്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി വി.സുരേന്ദ്രന്‍പിള്ള 13,860 വോട്ടുകള്‍ മാത്രമാണ് നേടിയത്.
കോവളത്ത് സിറ്റിംഗ് എംഎല്‍എ ജമീല പ്രകാശം കോണ്‍ഗ്രസിലെ എം വിന്‍സന്റിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി. 
പീരുമേട്ടില്‍കനത്ത പോരാട്ടത്തിനൊടുവിലാണ്314 വോട്ട്  ഭൂരിപക്ഷത്തില്‍ഇ.എസ്.ബിജിമോള്‍ വിജയിച്ചത്. 
 കുറ്റിയാടിയില്‍ സിറ്റിംഗ് എംഎല്‍എ കെ.കെ.ലതിക തോറ്റു. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയാണ് ലതിക.
എം.എം.മണി 1,109 വോട്ടിന്  ഉടുമ്പന്‍ചോലയില്‍ ജയിച്ചു. കനത്ത ത്രികോണ പോരാട്ടത്തിനൊടുവിലാണ് വട്ടിയൂര്‍ക്കാവില്‍ 7,622 വോട്ടിന്കെ.മുരളീധരന്‍ വിജയിച്ചത്.  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇടത് സ്ഥാനാര്‍ഥി ടി.എന്‍.സീമ മൂന്നാം സ്ഥാനത്തായി.
കരുനാഗപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ് 1,759 വോട്ടിന് പരാജയപ്പെട്ടു. ഇവിടെ കനത്ത പോരാട്ടത്തില്‍ എല്‍ഡിഎഫിലെ ആര്‍.രാമചന്ദ്രന്‍ നായര്‍ വിജയിച്ചു.
 കല്‍പ്പറ്റയില്‍ എം.വി.ശ്രേയാംസ്‌കുമാറിനെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കൂടിയായ സി.കെ.ശശീന്ദ്രന്‍ 13,083 വോട്ടിന് പരാജയപ്പെടുത്തി. 
മാനന്തവാടിയില്‍ പി.കെ.ജയലക്ഷ്മി 1,307 വോട്ടുകള്‍ക്ക് തോറ്റു. എല്‍ഡിഎഫിലെ ഒ.ആര്‍.കേളുവാണ് യുഡിഎഫിലെ ഏക വനിത മന്ത്രിയെ പരാജയപ്പെടുത്തിയത്.  
---
കേരളത്തില്‍ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങളില്‍ ഒന്നു നടന്ന അഴീക്കോട്ട് നികേഷ് കുമാര്‍ പരാജയപ്പെട്ട കാഴ്ചയാണ് കേരളം കണ്ടത്. 2462 വോട്ടിന് യു.ഡി.എഫിന്റെ കെ.എം ഷാജി ഇവിടെ ജയിച്ചു. ചവറയില്‍ മന്ത്രി ഷിബു ബേബി ജോണ്‍ സി.പി.എം പിയിലെ വിജയന്‍പിള്ളയോട് 6189 വോട്ടുകള്‍ക്ക് തോറ്റ#ു. ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി എ.എ അസീസ് 28,803 വോട്ടിനാണ് സി.പി.എമ്മിലെ എം.നൗഷാദിനോട് തോറ്റത്. തൃശൂരില്‍ പത്മജാ വേണുഗോപാല്‍ 6735 വോട്ടിന് സി.പി.എമ്മിലെ വി.എസ് സുനില്‍കുമാറിനോട് തോറ്റു. ആര്‍.ശെല്‍വരാജിനെ തോല്‍പ്പിച്ച് ആന്‍സലന്‍ ഇടതുപക്ഷത്തിന് കൂടുതല്‍ കരുത്ത് നല്‍കി. 
യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ പോലും എല്‍.ഡി.എഫ് മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന യു.ഡി.എഫ്-ബി.ജെ.പി അവകാശവാദങ്ങളെ പൂര്‍ണമായും തള്ളിക്കളയുന്ന തരത്തിലുള്ള വിജയമാണ് എല്‍.ഡി.എഫ് പലയിടത്തും നേടിക്കൊണ്ടിരിക്കുന്നത്. മന്ത്രിമാരായ കെ.ബാബു, അനില്‍ കുമാര്‍, അനൂപ് ജേക്കബ്, കെ.എം മാണി എന്നിവര്‍ വളരെ ശക്തമായ മത്സരമാണ് തങ്ങളുടെ മണ്ഡലത്തില്‍ നേരിടുന്നത്. 
തൃശൂര്‍ , കൊല്ലം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ എല്‍.ഡി.എഫിന്റെ ശക്തമായ മുന്നേറ്റമാണ് കണ്ടത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. പത്തനാപുരത്ത് ഗണേഷ് കുമാറും കൊല്ലത്ത് മുകേഷും ലീഡ് ചെയ്യുകയാണ്. കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്ജ് 15000 ല്‍പരം വോട്ടുകള്‍ക്ക് മുന്നിലാണ്. 
പട്ടാമ്പിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹസിന്‍ മുന്നിലാണ്. കണ്ണൂരിലെ എട്ടു സീറ്റില്‍ ഏഴിലും എല്‍.ഡി.എഫ് ആണ് മുന്നില്‍. ഇരിക്കൂറില്‍ മന്ത്രി കെ.സി ജോസഫാണ് മുന്നില്‍. തൃപ്പൂണിത്തുറയില്‍ മന്ത്രി കെ.ബാബു വളരെ പിന്നിലാണ്. കോഴിക്കോട് ബാലുശ്ശേരിയിലും കോലത്തൂരിലും എല്‍.ഡി.എഫ് മുന്നിലാണ്. ധര്‍മ്മടത്ത് പിണറായി വിജയന്റെ ലീഡ് ഇരുതിനായിരത്തിനടുത്തായി. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെല്ലാം കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. 
സംസ്ഥാനത്തെ 140 നിയോജക മണിഡലങ്ങളിലായി 2,01,25,321 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ആകെ 1203 സ്ഥാനാര്‍ത്ഥികള്‍. സംസ്ഥാനത്തെ 80 മണ്ഡലങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ആകാംക്ഷയുടെ മുള്‍മുനയിലാണ് കേരളം. നേതാക്കളും പ്രവര്‍ത്തകരും കണക്കുകൂട്ടലുകളും കിഴിക്കലുകളും നടത്തി ഫലമറിയാന്‍ കാത്തിരിപ്പാണ്. 
വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള മുഖ്യമന്ത്രി ഇന്നോ നാളെയോ ഗവര്‍ണക്ക് രാജിക്കത്ത് കൈമാറും. ഭൂരിപക്ഷമുള്ള മുന്നണി തുടര്‍ന്നുള്ള ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് തങ്ങളുടെ നേതാവിനെ തിരഞ്ഞെടുത്ത് ഗവര്‍ണറെ അറിയിക്കും. നിലവിലെ പതിമൂന്നാം നിയമസഭ പിരിച്ചുവിട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പ് ഫല വിഞ്ജാപനം തിരഞ്ഞെടുപ്പ് കമ്മിഷനും പുറപ്പെടുവിക്കും. ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് ഭൂരിപക്ഷമുള്ള മുന്നണിയുടെ നേതാവും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നതോടെ കേരളത്തിലെ 22-#ാ#ം സര്‍ക്കാര്‍ അധികാരമേല്‍ക്കും. 
Join WhatsApp News
Ninan Mathullah 2016-05-19 04:12:20
Looks like many are in shock to respond to the election results. Negative campaigning and slander can defeat you if you are not effective in defending yourself. No doubt, voters fears and insecurities influence voting. UDF couldn't give assurance to many on religious freedom. LDF have always proved their strong stand on 'Mathetharathwam' and was always ready to protect religious freedom. This could be one variable that gave LDF the lead.
Keraleeyan 2016-05-19 04:56:16
നേമത്ത് ഒ. രാജഗോപാല്‍ ജയിച്ചത് സഹതാപ തരംഗത്തില്‍. തോറ്റു തോറ്റു പിന്‍ വാങ്ങിയ എണ്‍പത്താറുകാരനെ ജയിപ്പിച്ചു.അത്ര തന്നെ. കോണ്‍ഗ്രസും തുണച്ചു.
ബി.ജെ.പിയുടെ ഈ സുവര്‍ണ കാലത്തു പോലും വര്‍ഗീയതയുടെ വിഷവിത്ത് കേരളത്തില്‍ വളരാന്‍ കേരള മക്കള്‍ സമ്മതിച്ചില്ല. അഞ്ചു വര്‍ഷം കഴിയുമ്പോല്‍ ബി.ജെ.പിക്ക് ഇന്നത്തെ ഗ്ലാമറൊന്നും ഉണ്ടാവില്ല. അതിനാല്‍ കുമ്മനം, ശശികല, അമേരിക്കയിലെ ബി.ജെ.പി. ഭക്തര്‍ ഒക്കെ ഗുജറാത്തിലേക്കു ചേക്കേറുക. കേരളത്തില്‍ മനുഷ്യര്‍ ജീവിക്കട്ടെ 
Keraleeyan 2016-05-19 06:04:36
വെള്ളാപ്പള്ളി പോയ വഴി കാണുന്നില്ലല്ലോ? എന്തായിരുന്നു വീരവാദം. വര്‍ഗീയവാദം പറഞ്ഞു കേരളത്തില്‍ ബി.ജെ.പിയെ കൊണ്ടു വരാമെന്നു കരുതിയിട്ട് എന്തു പറ്റി? 
വിക്രമൻ 2016-05-19 06:40:50
സരിതയുമായുള്ള കാമകേളിയിൽ യു ഡി ഫ് ജനങ്ങളെ സേവിക്കാൻ മറന്നുപോയി.  ഇനി എൽ ഡി ഫ് നാട് മുടിക്കുന്നത് കാണാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക