Image

വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ് - പുതുവല്‍സര ആഘോഷങ്ങള്‍ ആകര്‍ഷകമായി

എ.സി. ജോര്‍ജ് Published on 01 February, 2012
വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ് - പുതുവല്‍സര ആഘോഷങ്ങള്‍ ആകര്‍ഷകമായി
ഹൂസ്റ്റണ്‍: ഗ്രേറ്റര്‍ ഹൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ് - പുതുവല്‍സര ആഘോഷങ്ങള്‍ ആകര്‍ഷകവും ഉജ്ജ്വലവുമായി. ജനുവരി 28 ന് വൈകുന്നേരം അഞ്ചു മുതല്‍ മിസൗറി സിറ്റിയിലുള്ള ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ വച്ച് വര്‍ണ്ണശമ്പളമായ വിവിധ പരിപാടികളോടെ ആഘോഷങ്ങള്‍ അരങ്ങേറി. ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട്‌ ലൈസമ്മ സണ്ണി, ഷെറിന്‍ സണ്ണി, മിറ്റി ജോസ് എന്നിവര്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു. ക്രിസ്മസ് - നവവല്‍സര ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റി പ്രസിഡന്റ് എസി. ജോര്‍ജ് സ്വാഗതപ്രസംഗം നടത്തി.

സെബിന്‍ സാം കോട്ടയം, മേഴ്‌സി ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ട ടീം പഴയതും പുതിയതുമായ ഗാനങ്ങള്‍ ആലപിച്ചു. മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സിലെ ഏലിയാസ് വര്‍ക്കി നേതൃത്വം കൊടുത്ത 'ശാന്തരാത്രി - സമാധാന രാത്രി തുടങ്ങി കാരള്‍ ഗാനങ്ങള്‍ ഹൃദ്യമായി.

സെക്രട്ടറി ഷാജി ജോര്‍ജ് കല്ലൂര്‍ വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയിലെ പുതിയ അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തി. നിലവിലുള്ള പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് സേവനത്തിന്റെ അംഗീകാരമായി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജോസ് മാത്യുവും ടീമും ചേര്‍ന്ന് പ്രശംസാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

ആലാപനത്തിലും അവതരണത്തിലും രംഗസജ്ജീകരണത്തിലും പുതുമ പുലര്‍ത്തിയ രണ്ടു കോമഡി സ്‌കിറ്റുകള്‍ കൗമാര പ്രതിഭകളായ ആരന്‍, ആല്‍വിന്‍, ജാക്ക്, ജെഫ്രി, നിക്കോളാസ്, ഷെബിന്‍, മിഥുന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. ആഞ്ചലിന്‍ ജെറില്‍ തോമസ്, ആഡ്‌ലിന്‍ ജെറില്‍ തോമസ്, ജിയോ റോണ്‍സി, ജൂലിയ റോണ്‍സി, മെറിന്‍ ഏലിയാസ്, ആഷ്‌ലി തോമസ്, നിഖില്‍ ജോ, എമില്‍ മാത്യു, സിന്‍ജു ചാക്കോ, ജെഫ്രി സെബാന്‍, കാലേബ് കുര്യന്‍ തുടങ്ങിയവരുടെ നൃത്തങ്ങളും മികച്ചതായി. ജോസ് മാത്യു നന്ദി പറഞ്ഞു. സുബിന്‍ ചാക്കോ, ഷെറിന്‍ സണ്ണി എന്നിവര്‍ അവതാരകരായി
രുന്നു.

ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ ഗാനാലാപത്തോടെ പരിപാടി
കള്‍ക്ക് തിരശ്ശീല വീണു. തുടര്‍ന്ന് വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റി ട്രഷററും ഫുഡ് കമ്മിറ്റി ചെയര്‍മാനുമായ സാമുവല്‍ കെ. ചാക്കോയുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക് അവിസ്മരണീയമായ പരിസമാപ്തിയായി

വാര്‍ത്ത അയച്ചത്: എ.സി. ജോര്‍ജ്
വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ് - പുതുവല്‍സര ആഘോഷങ്ങള്‍ ആകര്‍ഷകമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക