Image

25 ദിവസമായിട്ടും ജിഷയുടെ പ്രതിയെ കണ്ടെത്താനായില്ല

Published on 21 May, 2016
25 ദിവസമായിട്ടും ജിഷയുടെ പ്രതിയെ കണ്ടെത്താനായില്ല
പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം നടന്നിട്ട് ഇന്നേക്ക് 25 ദിവസം പിന്നിടുന്നു. വ്യക്തമായ സൂചനകള്‍ ലഭിച്ചെന്ന് പറയുബോഴും പ്രതിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഡിഎന്‍എ ഫലം വഴിത്തിരിവാകുമെന്ന് കരുതിയെങ്കിലും പ്രതികളെന്ന് സംശയിക്കുന്നവരുടേതുമായി ഇത് യോജിക്കാത്തത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്.

ആറോളം പേര്‍ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടെങ്കിലും ഇവരില്‍ ആരെങ്കിലും കൊലപാതകം ചെയ്തിട്ടുണ്ടോ എന്നതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ പരിശോധന ഫലങ്ങളും ഒത്തുവന്നാല്‍ മാത്രമെ പ്രതിയെ അന്വേഷണ സംഘത്തിന് അറസ്റ്റ് ചെയ്യാന്‍ സാധിക്കു.

നിര്‍ണ്ണായകമായ ചില സാക്ഷിമൊഴികളും സാഹചര്യതെളിവുകളും ആദ്യ ദിവസങ്ങളില്‍ തന്നെ അന്വേഷസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിഷയുടെ അയല്‍വാസിയെയും രണ്ട് ഇതര സംസ്ഥാനതൊഴിലാളിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ വിരലടയാളം അടക്കമുള്ള ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ അനുകൂലമാകാത്തത് പോലീസിനെ വലച്ചു. ഇതേ തുടര്‍ന്ന് ജിഷയുടെ വീടിന്റെ പരിസരത്തുള്ളവരുടെ എല്ലാം വിരലടയാളം എടുത്തുവെങ്കിലും പ്രയോജനമുണ്ടായില്ല. 

എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജിഷയുടെ ദേഹത്തെ കടിയേറ്റ ഭാഗത്ത് നിന്നും ലഭിച്ച ഉമ്മിനീരിന്റെ ഡിഎന്‍എ ഫലം വന്നത് നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന് കരുതിയെങ്കിലും പ്രതികളെന്ന് സംശയിക്കുന്നവരുടേതുമായി ഇത് യോജിച്ചിട്ടില്ലെന്നാണ് പരിശോധന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്ന് പേരുടെ ഡിഎന്‍എ പരിശോധന ഫലങ്ങള്‍ കൂടി അന്വേഷണസംഘം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Join WhatsApp News
Love 2016-05-21 05:16:41
പതിനാറു വയസുള്ള ആ മകൻ അമ്മയോട് ചോദിച്ചു.. 
"അമ്മെ എന്റെ പതിനെട്ടാമത്തെ 
പിറന്നാളിന് അമ്മ എനിങ്ക് എന്ത് സമ്മാനമാണ് തരുന്നത്" 

ആ അമ്മ പറഞ്ഞു! 

"പതിനെട്ടാമത്തെ പിറന്നാൾ വരാൻ ഇനി വർഷങ്ങൾ ഉണ്ടല്ലോ മോനെ! അത് അന്ന് തീരുമാനിക്കാം" 

ആ മകന് 17 വയസ്സ് കഴിഞ്ഞു ഒരു ദിനം പെട്ടെന്നു അവൻ ബോധമറ്റു നിലത്തു വീണു.. 
അവന്റെ അമ്മ അവനെ ഒരു ആശുപത്രിയിൽ 
വളരെ പെട്ടന്നു തന്നെ എത്തിച്ചു... 
വിദക്ത പരിശോധനക്ക് ശേഷം ഡോക്ടർ പറഞ്ഞു.. 

"സോദരി നിങ്ങളുടെ മകന്റെ ഹൃദയം തകരാറിലാണ്..." 

സ്‌ട്രചെറിൽ ഒന്നും അറിയാതെ കിടക്കുന്ന മകൻ അമ്മയുടെ കരച്ചിൽ കണ്ടു അതീവ ദുഃഖിതനായി.. 

അവൻ അമ്മയോട് ചോദിച്ചു.. 

"അമ്മെ ഞാൻ മരിച്ചുപോകും എന്നാണോ ഡോക്റ്റർ പറഞ്ഞത്.." 

ഒരു പൊട്ടിക്കരച്ചിൽ മാത്രമായിരുന്നു അമ്മയുടെ മറുപടി.. 

ഒരു വലിയ ശാസ്ത്ര ക്രിയക്ക് ഒടുവിൽ അവൻ പൂർണ്ണ സൗഖ്യമായി ആശുപത്രി വിട്ടു! 

അവൻ വീട്ടിലെത്തി അവന്റെ അമ്മയെ കാണാൻ അവന്റെ കണ്ണുകൾ പരതുമ്പോൾ അവനു അവന്റെ കിടക്കയിൽ നിന്നും ഒരു കത്ത് കിട്ടി. 

" മകനെ നീ ഇപ്പോൾ ഈ കത്ത് വായിക്കുന്നു. അതിനർത്ഥം എന്റെ മകൻ പൂർണ്ണ സൗഖ്യം പ്രാപിച്ചു നമ്മുടെ വീട്ടിൽ എത്തി എന്നാണു.. 
മോനെ നീ ഓർക്കുന്നുവോ നീ ഒരിക്കൽ ചോദിച്ചു നിന്റെ പതിനെട്ടാമത്തെ പിറന്നാളിന് അമ്മ മോന് എന്ത് സമ്മാനം തരുമെന്ന്? 
എന്റെ മോന് അമ്മ എന്താണ് സമ്മാനം തന്നത് എന്ന് മോന് അറിയണ്ടേ... അത് അമ്മയുടെ ഹൃദയം ആയിരുന്നു... എന്റെ മോൻ അത് നന്നായി സൂക്ഷിച്ചു വെക്കണം .. എന്റെ പൊന്ന് മോന് ഒരു നൂറു ജന്മ ദിന ആശംസകൾ - സ്നേഹത്തോടെ അമ്മ" 

ആ അമ്മ മകന് ഹൃദയ ദാനം ചയ്യാൻ ജീവ ത്യാഗം ചെയ്തു... 

അമ്മയുടെ സ്നേഹത്തിൽ കവിഞ്ഞു മറ്റൊരു സ്നേഹം ഇന്ന് ലോകത്തിൽ ഇല്ല.. 

ഇന്നത്തെ ഓരോ പെൺകുഞ്ഞും നാളെ അമ്മയാകേണ്ടവളാണ്! 
ഓരോ പെൺ കുഞ്ഞും സ്നേഹത്തിന്റെ വെളിച്ചമാണ്... 
ഈ ലോകത്തിൽ നിലനിൽപിന് ആധാരം ഓരോ അമ്മയും സഹോദരിയും, മക്കളുമാണ്.. 

ആ വെളിച്ചം തല്ലി കെടുത്തരുത്.. 

ഒരു പെൺകുട്ടി. 
നിസഹായവസ്ഥയിൽ കാണുമ്പോൾ നിനക്ക് നിന്റെ മാതാവിനെ ഓർത്തുകൂടെ... 
നിന്റെ സഹോദരിയെ ഓർത്ത് കൂടെ... 

നമുക്കു ഓരോരുത്തർക്കും അതിനു കഴിയണം... കഴിയട്ടെ..
വിദ്യാധരൻ 2016-05-21 21:30:39
ഒരു കൊച്ചുപെണ്ണിനെ പിച്ചി ചീന്തി 
ഒരു പുലരികൂടിയിങ്ങെത്തിയല്ലോ 
ആർക്കാണ് ചേതം അവൾ മരിച്ചാൽ? 
ആരാണ് അവളെയോര്ത്തു കരഞ്ഞിടാനായി?
ചൂടുപോയി വാർത്ത തണുത്തുപോയി 
പുതിയൊരു ഭരണം വന്നു കേറി 
പത്രക്കാരെല്ലാം പറന്നുപോയി 
ചിത്രങ്ങൾ മാറിമറിഞ്ഞുപോയി
ഓർക്കുവാൻ ജിഷയുടെ അമ്മാമാത്രം 
അവർക്കോ ബുദ്ധിമറഞ്ഞു പോയി.
എത്രയോ ജിഷമാരേ ഇത്തരത്തിൽ 
ക്രൂരമായി കൊന്നുകുഴിച്ചുമൂടി.
ഗതികിട്ടാ പ്രേതമായി സരിതമാരും 
ജിഷമാരും സൂര്യനെല്ലിക്കാരി കൊച്ചുപെണ്ണും 
അലയുന്നു കേരളത്തിലാകമാനം 
അമ്മമാർ പെങ്ങമ്മാർ പെൺകുട്ടികളും 
അനുദിനം പീഡനത്തിനിരയായി മാറിടുന്നു 
അരുണ്ടിവരുടെ കഥ കേട്ടിടാനായി 
ആരുണ്ടിവർക്കൊക്കെ നീതി നല്കാൻ 
വന്നുപോകുന്നു രാഷ്ട്രീയക്കാർ 
നീതിനല്കാം എന്ന വാഗ്ദാനവുമായി 
പാവം ജനങ്ങൾ കഴുതകൾ അന്നുമിന്നും 
മുതുകത്തു കേറ്റി അവരെ ചുമന്നിടുന്നു 
കാമാത്താൽ കണ്ണിനു കാഴച്പോയാൽ 
അമ്മയും പെങ്ങളും സ്വന്തം മോളുപോലും 
കേളിക്കുള്ള വെറും കളികോപ്പുമാത്രം .
സ്നേഹമാണീശ്വരൻ എന്ന് ചൊന്ന
ആ മഹാഗുരുദേവൻ എങ്ങുപോയി?
ഒരു പക്ഷെ കശ്മലർ അവനെ കുരിശിൽ തറച്ചതാവം 
അല്ലെങ്കിൽ വെടിവച്ച് കൊന്നു കുലവിളിച്ചതാവം 
കാമമെ നിന്റെ ആ കണ്ണിൽ നിന്നും 
തീപ്പൊരി എന്തിനു പാറിടുന്നു.
ചുട്ടു കരിച്ചല്ലൊ നീ ഒട്ടേറെ ജീവിതങ്ങൾ 
എന്നിട്ടും നിൻ കൊതി മാറിയില്ലേ ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക