Image

ജോസഫ് പാപ്പന് സംഗീതാദരവ്

ജോര്‍ജ് തുമ്പയില്‍ Published on 21 May, 2016
ജോസഫ് പാപ്പന് സംഗീതാദരവ്
ന്യൂയോര്‍ക്ക്: സംഗീതവഴികളില്‍ ഇരുപത്തഞ്ചാണ്ട് പൂര്‍ത്തിയാക്കിയ ഏഞ്ചല്‍ മെലഡീസ് സാരഥി റെജിയെന്ന ജോസഫ് പാപ്പന്, ന്യൂയോര്‍ക്ക് മലയാളികള്‍ സ്‌നേഹോഷ്മളമായ ആദരവ് നല്‍കി.
മെയ് 15 ഞായറാഴ്ച ഫ്‌ളോറല്‍ പാര്‍ക്കിലെ ഇര്‍വിന്‍ എം. ആള്‍ട്ട്മാന്‍ മിഡില്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി വൈദികരടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ട ഒട്ടേറെ പേര്‍ പങ്കെടുത്തു. കീബോര്‍ഡ് കലാകാരന്‍, ഗാനരചയിതാവ്, സംഗീതസംവിധായകന്‍, സംഗീത അദ്ധ്യാപകന്‍, ഓര്‍ക്കസ്ട്ര സംവിധായകന്‍ തുടങ്ങിയ നിലകളിലൊക്കെ നൈപുണ്യം തെളിയിച്ചിട്ടുള്ള റെജി, വിവാഹ ക്വൊയര്‍, ഫ്യൂണറല്‍ സര്‍വ്വീസ് ക്വൊയര്‍, ആരാധനാ ക്വൊയര്‍, കണ്‍വന്‍ഷന്‍ ക്വൊയര്‍ തുടങ്ങി നിരവധി ഡിവോഷണല്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്തുവരുന്നത് ആശംസാപ്രാസംഗികര്‍ അനുസ്മരിച്ചു. റെജിയുടെ സഹോദരനായ വെരി. റവ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌കോപ്പാ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍, വെരി റവ. പൗലൂസ് ആദായി കോര്‍ എപ്പിസ്‌കോപ്പാ, ഫാ. ജോണ്‍ തോമസ്, ഫാ. ജോര്‍ജ് മാത്യു, ഫാ. ഫിലിപ്പ് സി ഏബ്രഹാം, ഫാ. തോമസ് പോള്‍, റവ. ബിനു ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫാ. ജോണ്‍ പാപ്പന്‍ സ്വാഗതവും റെജി കൃതജ്ഞതയും  രേഖപ്പെടുത്തി. തന്റെ സംഗീതശുശ്രൂഷയ്ക്ക് വേണ്ട പ്രചോദനവും കൈത്താങ്ങും നല്‍കിയ എല്ലാവര്‍ക്കും നന്ദിയുടെ നറുമലരുകള്‍ അര്‍പ്പിച്ച റെജി, അകാലത്തില്‍ വിട പറഞ്ഞ സഹധര്‍മ്മിണിയെയും, മാതാപിതാക്കളെയും കണ്ഠമിടറിയാണ് അനുസ്മരിച്ചത്.
സാറാ ഐസക്ക് ബൈബിള്‍ പാരായണം നടത്തി. ഫാ. ജോയിസ് പാപ്പന്‍ ആയിരുന്നു പ്രോഗ്രാം എം.സി. റെജിയുടെ നേതൃത്വത്തില്‍ സജി കോശി, മിനി കോശി, സൈജു ഡേവിഡ്, അന്‍സു കോശി, ഏഞ്ചല്‍ ജോസഫ്, എലൈനാ ഏലിയാസ് എന്നിവര്‍ ചേര്‍ന്ന് ഗാനമാലപിച്ചു. ഈ പ്രോഗ്രാമിനായി നാട്ടില്‍ നിന്നെത്തിയ റെജിയുടെ സഹോദരന്‍ ഐസക്ക് പാപ്പന്റെ നേതൃത്വത്തില്‍ സ്‌പോണ്‍സര്‍മാരെ ആദരിക്കുകയും ചെയ്തു.

ഹ്രസ്വമായ ആഘോഷചടങ്ങിന് ശേഷം എം.ജി ശ്രീകുമാര്‍, രഞ്ജിനി ജോസ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഏഞ്ചല്‍ മെലഡീസിലെ ഗായകര്‍ റെജിയുടെ നേതൃത്വത്തില്‍ ആദ്യാവസാനം കോറസ് പാടി. എം.ജി ശ്രീകുമാറിന്റെ  സ്ഥിരം കീബോര്‍ഡ് പ്ലെയര്‍ അനൂപ് പശ്ചാത്തല സംഗീതമൊരുക്കുകയും 3 ഗാനങ്ങളുടെ ഈരടികള്‍ ആലപിക്കുകയും ചെയ്തു.  18 ഗാനങ്ങള്‍ക്ക് ശേഷം രഞ്ജിനി ജോസ് ഇംഗ്ലീഷില്‍, ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ 'അമെയ്‌സിംഗ് ഗ്രേസ്' എന്ന ഗാനമാലപിച്ച് സദസിനെ അത്ഭുതപ്പെടുത്തി.  പോപ്പുലര്‍ ആയ 8 സിനിമാഗാനങ്ങളുടെ ശീലുകള്‍ ഉള്‍പ്പെടുത്തി എം.ജി ശ്രീകുമാര്‍ ആലപിച്ച മെഡ്‌ലിയും കൈയ്യടികളോടെ സദസ് ആസ്വദിച്ചു.
പ്രോഗ്രാമിലുടനീളവും പാട്ടുകളുടെ അവതരണസമയത്തും യേശുക്രിസ്തുവിലുള്ള വിശ്വാസം എടുത്തു പറഞ്ഞ എം.ജി ശ്രീകുമാര്‍ അത് സംബന്ധിച്ച വിവരങ്ങളും നല്‍കുന്നുണ്ടായിരുന്നു. പ്രപഞ്ചത്തിലെ ആത്യന്തിക ശക്തിയായി യേശുക്രിസ്തുവിനെയാണ് ഞാന്‍ കാണുന്നത്.  അതിന്  മുകളിലായി ഒന്നുമില്ല. നമ്മുടെ രോഗാവസ്ഥയിലും, ആകുലവേളകളിലും ആശ്വാസം പകര്‍ന്നു തരുന്ന ശക്തിയാണ് ജീസസ്. താഴ്ചകളുണ്ടാകുമ്പോള്‍ മാത്രം കര്‍ത്താവേ എന്ന് വിളിച്ചിട്ട് കാര്യമില്ല. എപ്പോഴും അങ്ങിനെ വിളിക്കുവാനുള്ള മനസും ഒരുക്കവും ഉണ്ടാവണം. ആ ശക്തിയെ മനസില്‍ ധ്യാനിച്ചുകൊണ്ടാണ് ഞാന്‍ പാട്ടുകള്‍ പാടുന്നത്.

പല പാട്ടുകളും പാടാനിടയായ സാഹചര്യങ്ങളും എം.ജി ശ്രീകുമാര്‍ വിവരിച്ചു. ഓരോ പാട്ടുകള്‍ക്കുമുണ്ടായിരുന്നു ഓരോ കഥകള്‍. എല്ലാം യേശുക്രിസ്തുവില്‍ അധിഷ്ഠിതമായ കഥകള്‍, ''അമ്മേയമ്മേ തായേ'' ''ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം' ''സീനായ് മാമലയില്‍', 'വാഴ്ത്തുന്നു ദൈവമേ നിന്‍മഹത്വം', 'ഒരിക്കല്‍ യേശുനാഥന്‍', 'ഇന്നയോളം എന്നെ നടത്തീ' തുടങ്ങി ക്രൈസ്തവ സമൂഹം ഏറ്റുപാടിയ ഗാനങ്ങളൊക്കെ എം.ജി ശ്രീകുമാര്‍ മനോഹരമായി ആലപിച്ചു.

ജോസഫ് പാപ്പന് സംഗീതാദരവ്ജോസഫ് പാപ്പന് സംഗീതാദരവ്ജോസഫ് പാപ്പന് സംഗീതാദരവ്ജോസഫ് പാപ്പന് സംഗീതാദരവ്
Join WhatsApp News
nadan 2016-05-21 12:01:23
Interesting!  Is M G Sreekumar honest?  Or is it a gimmick?
Thomas T 2016-05-21 17:09:46
Please leave him alone.  He seems to be genuine.  The way he talks, his body language are all genuine, I think.
manley 2016-05-21 18:50:25

May he has no stake at secular music field in Kerala any more.  He may be venturing into a new field, in the hope of making some waves and money.  Whatever be the case, he is responsible for his actions.  It is nobody's business.

RSS Unni Biju 2016-05-21 20:32:28
യേശുദാസിനു ഹൈന്ദവ വിശ്വാസം . എം ജി ശ്രീകുമാറിന് ക്രൈസ്തവ വിശ്വാസം. പിന്നെ നമ്മളെന്തിനു ഇങ്ങനെ വഴക്ക് ഉണ്ടാക്കണം മാത്തുള്ളെ ?  നമ്മൾക്ക് പള്ളിക്കകത്ത് ശ്രീകൃഷ്ണനേം അമ്പലത്തിനകത്ത് യേശു ക്രിസ്തുവിനേം പ്രതിഷ്ടിച് പൂജ തുടങ്ങാം.  തിരുമേനിമാരും തന്ത്രിമാരും അവുധി എടുത്തു വീട്ടിലിരിക്കട്ടെ.

vayanakaran 2016-05-22 09:08:01
യേശുദാസ് സർവ്വേശ്വരിനല്ലേ വിശ്വസിക്കുന്നത്
അതുകൊണ്ട് അതെങ്ങനെ ഹൈന്ദവ
വിശ്വാസമാകും. എപ്പോഴും അദ്ദേഹം
സർവ്വേശ്വരൻ എന്നേ പറയാറുള്ളൂ, കര്ത്താവേ, യേശുവേ, ഗുരുവായൂരപ്പാ എന്നൊന്നും
പറയാറില്ലല്ലോ.  ദൈവമെന്ന ശക്തിയിൽ
വിസ്വസിക്കുന്നവര്ക്ക് അമലങ്ങളിലും
പള്ളിയിലും, ഒക്കെ പോകാം. കാരണം
ദൈവം എവിടേയും നിറഞ്ഞ നില്ക്കുന്നു. ഇനി
ദൈവം തൂണിലും തുരുമ്പിലും ഉണ്ടെന്നു
പറഞ്ഞെത് ഹിന്ദു മതകാരാണു അതുകൊണ്ട്
ആ വിശ്വാസം ഹിന്ദു വിശ്വാസം എന്ന്
പറയുന്നത് ശരിയാണോ? ശ്രീമാന്മാർ
മാത്തുള്ള, അന്തപ്പാൻ, ആണ്ഡ്രുസ് തുടങ്ങിയവർ
പറയട്ടെ അഭിപ്രായം.
Christian 2016-05-22 11:59:34
സർവ്വേശ്വരൻ എന്ന വാക്ക് ഹിന്ദുക്കളുടെയാണ്.  പിന്നെ കല്ലിലും തുരുമ്പിലും ഹിന്ദു ദൈവങ്ങളെ കയറ്റി പ്രതിഷ്ടിച്ചിട്ടു ക്രിസ്ത്യാനികളുടെ ദൈവ പുത്രനായ യേശുവിന് അവസരം നിഷേധിച്ചിരിക്കുകയാണ് .  ക്രിസ്ഥിയാനിയുടെ ദൈവങ്ങളായാ പിതാവ് പുത്രൻ പരിശുദ്ധാമാവിനെ കാണാൻ യേശുവിനെ കണ്ടാൽ മതി. പക്ഷെ ഹിന്ദുക്കളുടെ ദൈവങ്ങളെ കാണാൻ ഗുരുവായൂര് ശബരിമല തുടങ്ങിയ പല സ്ഥലങ്ങളിലും കറങ്ങണം. യേശു ദാസ് പോകാത്ത അമ്പലങ്ങൾ കുറവാണല്ലോ അതുകൊണ്ട്  യേശുദാസ് പേര്മാറ്റി കൃഷ്ണദാസ് എന്നാക്കണം. എം ജി ശ്രീകുമാർ യേശു കുമാർ എന്നും ആക്കണം.  

andrew 2016-05-22 15:08:00
കാള ചന്തയില്‍  കഴുതയെ  വില്കരുത് 
കഴുത ചന്തയില്‍  കാളയെ വില്കരുത് 
കുറുക്കന്‍ മാളത്തില്‍ കോഴിയെ  അട വയ്കരുത് 
all the gods in the temple,mosque,church- all are man made.
real god is beyond the power of man to understand.
let Jack Daniel, Christian Brothers let them hang out and fight for their god.
Yesudas don't know what real god is. If he know he won't run around the temples.
Sri Kumar too don't know real god and that is why he is jumping from one religion to other.
you are a part of the Cosmos, so the cause of the Cosmos is within you.
seek that god within you first and realize the god in others and every thing in this Cosmos.
Then you can see the other as your own, your own brother, sister, and so own
that kind of self realization is the beginning of Heaven in you which will spread out to others.
Anthappan 2016-05-23 07:27:49
"This is my simple religion. There is no need for temples; no need for complicated philosophy. Our own brain, our own heart is our temple; the philosophy is kindness." (Dalialama)
വിദ്യാധരൻ 2016-05-22 18:44:04
ഈശ്വരെനെ തേടി ഞാൻ നടന്നു 
കടലുകൾ കടന്നു ഞാൻ തിരഞ്ഞു 
അവിടയുമില്ലിവിടയുമില്ലീശ്വരൻ 
വിജനമായ ഭൂവിലുമില്ലീശ്വരൻ --ഈശ്വരനെ 

എവിടിയാണീശ്വരന്റെ കാൽപ്പാടുകൾ
മന്നിലോക്കെ ഞാൻ തേടി  കണ്ടില്ല 
എവിടെയാനീശ്വരന്റെ സുന്ദരാനനം
പിന്നിലോക്കെ ഞാൻ തേടി കണ്ടില്ല  - ഈശ്വരനെ

കണ്ടില്ല കണ്ടില്ല്ലിന്നോതിയോതി
കാനനച്ചോല കുണുങ്ങിയോതി 
കാണില്ല കാണില്ലന്നോതിയോതി
കിളികൾ പറന്നു പറന്നു പോയി 

അവസാനം എന്നിലേക്ക് ഞാൻ തിരിഞ്ഞു
ഹൃദയത്തിലേക്ക് ഞാൻ കടന്നു 
അവിടെയാണ് ഈശ്വരന്റെ വാസം
സ്നേഹമാനീശ്വരന്റെ രൂപം 
സ്നേഹമാനീശ്വരന്റെ രൂപം
സ്നേഹമാനീശ്വരന്റെ രൂപം
സ്നേഹമാനീശ്വരന്റെ രൂപം... 

(രചന: ഫാതർ ആബേൽ ; പാടിയത് യേശുദാസ് )
Ninan Mathullah 2016-05-22 19:35:54

Since Vaayanakaran asked me I am responding. There is truth in Christian religion and Hindu religion as both are revelations from God to different culture groups at different times. God’s revelations came step by step. Now, Vedas, Gita and Bible agree that God is the supreme source of energy. It is reasonable only to assume that God converted energy into matter to create this Universe as scientists agree that energy can be converted to matter and matter to energy. So there is truth in the Hindu Philosophy that God is there in ‘thurumbu’ also as God’s energy is converted to matter. Bible agrees that manifestations of God are in nature. The problem is to use that argument to say that God is ‘thurumbu’ as it is not logical to say that ‘thurumbu’ is God. God revealed the truth to earlier prophets of Hindu religion but later interpretations were not true. In Vedas God is described as light in a symbolic way. Bible also says God is light in a symbolic way. Both agree, and only the later interpretations or corruptions changed it. If I didn’t make myself clear please ask me instead of making statements as some do here.

MOhan Parakovil 2016-05-23 08:31:55
ഭൌതിക നേട്ടങ്ങൾക്ക് വേണ്ടിയുള്ള (ഇതിൽ സ്വർഗ്ഗ പ്രാപ്തിയും പെടും) നാണം കെട്ട പരിപാടിയാണ് മതം മാറ്റം. മതം മാറുന്നവർ അവരുടെ ജീവിതകാലം മുഴുവൻ  അവരുടെ പൂര്വ്വ ജാതി മതങ്ങളിലാണു അറിയപ്പെടുക . കൃസ്ത്യൻ ഭൂരിപക്ഷമുള്ള അമേരിക്കയിൽ ശ്രീക്കുട്ടൻ ഒരു
പൊടികൈ പ്രയോഗിച്ചതാവാം. സമ്പന്നനായഅമേരിക്കൻ മലയാളിയെ പറ്റിക്കാനും, അവന്റെ കാശു തട്ടിക്കാനും
നാട്ടിൽ നിന്നും ഓരോരുത്തർ അവിടെ എത്തുന്നു
ജാഗ്രത പാലിക്കുക പ്രിയ സോദരരേ ....
anti-RSS 2016-05-23 10:11:37
മതം മാറ്റം നാണം കെട്ട പരിപാടിയാണെന്നത് ആര്‍.എസ്.എസിന്റെ തത്വശാസ്ത്രം. മതം മാറിയാല്‍ ദേശീയത മാറുമെന്നതു മറ്റൊരു നുണ. മതം മറ്റം ഭയങ്കര സംഭവമൊന്നുമല്ല. മാറാം, മാറാതിരിക്കാം, തിരിച്ചു വരാം. ഓരോരുത്തരൂടെ സ്വാതന്ത്ര്യ്ം. അത് ആദ്യം അംഗീകരിക്കണം.
നമ്മുടെ പൂര്‍വികര്‍ വിവരമില്ലാതിരുന്ന കാലത്ത് രൂപപ്പെടുത്തീയ ആശയങ്ങള്‍ എക്കാലവും തുടര്‍ന്നോണം എന്നു പറയുന്നത് എന്തു യുക്തിയാണു? ആശയങ്ങള്‍ മാറും, മതങ്ങള്‍ മാറും. അതൊന്നും തടയാന്‍ ആര്‍ക്കും ആവില്ല. 
andrew 2016-05-23 13:08:55
sounds like the old saying all beer, wine whisky, rum -----all are same but with different labels.
all known gods are man -made and is the product of different ages and civilizations. The only common factor is : they all make the faithful fools and priests exploit them and feed on them. All gods are different and there are more than 3000 Christian denominations and they all have different Jesus. There was no revelation or manifestation or incarnation of god or gods. Male dominated men created them via imagination. All the religions fought and killed millions of humans in the name of their own god. If all gods are same ? isn't it is true all faithful are fools !
Jack Daniel 2016-05-23 14:15:45
I was waiting for SchCast. But he went to the wrong place to attack Gentleman Sudhir.
My religion is very simple. But is filled with pure Spirit. All of you fight out there in the name of god common down, let us fill us with Jack Daniel and enjoy.
 Don't drink Christian Brothers my friends, it has a bad taste and gives you a headache.
anti-RSS 2016-05-23 16:08:09
During the Vedic period the main gods were Indra, Varuna etc. They are not main gods anymore. So change happens
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക