Image

(ഇടതരോട് ) ശരിയാക്കണം- പക്ഷേ എല്ലാം ശരിയാക്കരുത് (രാജു മൈലപ്രാ)

Published on 21 May, 2016
(ഇടതരോട് ) ശരിയാക്കണം- പക്ഷേ എല്ലാം ശരിയാക്കരുത് (രാജു മൈലപ്രാ)
'ഇത്ര വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല' എാണ് ഉമ്മന്‍ ചാണ്ടി പറയുത്. ഇങ്ങിനെയങ്ങു ചിരിപ്പിക്കാതെ കൊച്ചു മുതലാളി. ഇതിലും വലിയ തിരിച്ചടിയാണു മലയാളി മക്കള്‍ പ്രതീക്ഷിച്ചത്.

'ആരോപണമല്ലാതെ തെളിവില്ല; നിയമം നിയമത്തിന്റെ വഴിക്കു പോകും' -എാെക്കെ പറഞ്ഞു കൂടെ നിന്നു കോടികള്‍ അമുക്കിയവരെ രക്ഷിച്ചത്, കേരളത്തിലെ ജനങ്ങള്‍ വെള്ളം തൊടാതങ്ങു വിഴുങ്ങുമൊണോ താങ്കള്‍ കരുതിയത്. എങ്കിലും എനിക്കൊരു ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നെ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വെച്ചു പീഡിപ്പിച്ചെന്ന് സരിതാ മാഡം മാദ്ധ്യമങ്ങളോടു വെളിപ്പെടുത്തിയപ്പോള്‍, 'അമ്പടാ കൊച്ചു ക്ലിന്റാ' എന്നു ഞാനറിയാതെ പറഞ്ഞു പോയി.

തോറ്റ മന്ത്രിമാരുടെ എണ്ണം നാലാണ്. 'അഴിമതി വീരന്‍' എന്നു നെറ്റിയിലൊട്ടിച്ചു വെച്ചിരിക്കുന്ന കെ.ബാബു എങ്ങനെയാണ് ഇത്രയധികം വോട്ടു നേടിയത് എന്നുള്ളത് അത്ഭുതമാണ്. അദ്ദേഹത്തിനൊരു 'കള്ള ലുക്കാണ്.' പി.കെ.ജയലക്ഷ്മി മന്ത്രിണിയും ജയിച്ചില്ല. ആളു വെറുമൊരു പാവമാണ്. 'പാവം' എത് രാജ്യഭരണത്തിന് ഒരു വിശേഷണമല്ലല്ലോ!

സ്പീക്കര്‍ ശക്തന്റെ ശക്തിചോര്‍ന്നു പോയി. അല്ലെങ്കില്‍ത്തന്നെ പാവത്തിനു കുനിയാനും നിവരാനൊന്നും വയ്യാ. അണികളെക്കൊണ്ടാണ് ചെരിപ്പു പോലും ഇടീക്കുന്നത്. പി.സി. ജോര്‍ജ്ജിന്റെ രാജി സ്വീകരിയ്ക്കാതെ, ചേംബറില്‍ വിളിച്ചു വരുത്തി 'അയോഗ്യത' കല്പിച്ചയാളാണ്. ഉമ്മന്‍ചാണ്ടിയുടെ ഇടം കൈയ്യാണോ, വലം കൈയാണോ എന്നു ശരിക്ക് അറിയാന്‍ മേലാ- ഏതോ ഒരു കൈ ആയിരുന്നപാലോടു രവിയും പൊട്ടി.
വിഷ്ണുനാഥും വാഴ് യക്കനും ചാനലുകള്‍ കയറിയിറങ്ങി വാചകമടി നടത്തിയതല്ലാതെ, നാടിനു വേണ്ടി ഒന്നും ചെയ്യാഞ്ഞതു കൊണ്ടു അവരെയും ജനം കൈവിട്ടു. തോല്‍ക്കാനായി ജനിച്ചവള്‍ ഞാന്‍ എന്നു പാട്ടു പാടി പൊട്ടീപ്പാളീസാകാന്‍ വേണ്ടി വെറുതേ ശോഭാനാ ജോര്‍ജും ഒന്നു നിന്നു നോക്കി നാണം കെട്ടു.
സിനിമയിലെ വിഡ്ഢി വേഷങ്ങളേക്കാള്‍ നന്നായി ജഗദീഷ്, പത്താനപുരത്ത് പൊട്ടന്‍ കളിച്ചു. മോഹന്‍ലാലിനോടു കേറി വെറുതെ ചൊറിയാന്‍ പോയതു കൊണ്ടു സിനിമയിലെ ചാന്‍സ് ധാരാളം നഷ്ടപ്പെടുവാന്‍ സാദ്ധ്യതയുണ്ട്.

എം.എം.മണിയെ കരിങ്കുരങ്ങിനോടും, എത്രയും പ്രിയപ്പെട്ട ബിജു മോളെ മദയാനയോടും ഉപമിച്ച നടേശന്‍ മുതലാളിയുടെ 'കുടം' പൊട്ടിച്ച കാര്യമോര്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്നു. മോഡി കനിഞ്ഞു കൊടുത്ത ഹെലിക്കോപ്റ്റര്‍ തിരിയെ പറന്നു പോയി.

പീരങ്കികളുമായി പിറകേ നടക്കുവാന്‍ ഇനി കേന്ദ്രത്തില്‍ നിന്നും കരിംപൂച്ചകളെ കിട്ടുകയില്ല. തുഷാര്‍ മോനെ കേന്ദ്രത്തില്‍ തിരുകി കയാറ്റാമെന്നുള്ള അതിമോഹവും ഇനി നടക്കില്ല. അവിടെ 'വൈറ്റ് ക്യാറ്റ്' സുരേഷ് ഗോപി നേരത്തെ തന്നെ കയറിയിരുന്നു കളഞ്ഞു. സാരമില്ല മുതലാളി, ഇതെല്ലാം ഒരു സ്വപ്നമായിരുന്നു എന്നങ്ങു കരുതിയാല്‍ മതി.

മന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയില്‍ വേണ്ടതായിരുന്നു. മദമിളകിയാല്‍ ഇനി ബിജിമോളെ ആരു തടഞ്ഞു നിറുത്തും. അതുപോലെ തന്നെ ശിവന്‍കുട്ടി-ഇനി നിയമസഭയില്‍ ആരാണു ശിവതാണ്ഡവമാടുന്നത്?

മെത്രാന്‍ കായാല്‍, ശെമ്മാശന്‍ കുളം, കപ്യാരു കിണറും മറവും പറഞ്ഞ് അടൂര്‍ പ്രകാശിന്റെ പ്രകാശം കെടുത്താന്‍ നോക്കിയത് വൃഥാവായി. കോന്നിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രകാശം പരത്തി നില്‍ക്കുകയാണ് അദ്ദേഹം.

പത്മജ ജയിച്ചില്ലെങ്കിലും ഏട്ടന്‍ ജയിച്ചു. രണ്ടും കൂടെ നിയമസഭയിലെത്തിയിരുന്നെങ്കില്‍ അവരു പിന്നെയും തമ്മില്‍ പിണങ്ങിയേനേ! പണ്ട് ആരാണ്ടെ തോല്‍പ്പിച്ച് 'ഡിക്കി' ന്റെ പിറകേ പോയില്ലായിരുനെങ്കില്‍, ഇന്നു കേരളാ മുഖ്യമന്ത്രിയായി 'ഇന്നോവ' യില്‍ പറന്നു നടക്കേണ്ട ആളാണദ്ദേഹം.

ആറന്മുളയില്‍ നിന്നും ശിവദാസന്‍ നായരെ ജയിപ്പിച്ചു വിട്ടിരുന്നെങ്കില്‍, ഇടയ്ക്കിടെ വനിതാ എം.എല്‍.എ.മാരെ നുള്ളി രസിപ്പിച്ചേനേ! എന്തു ചെയ്യാം അവിടെ ചാനലില്‍ നിന്നും വീണാ ജോര്‍ജ്ജിനെ ഇടതന്മാര്‍ നിര്‍ത്തി. സഭയുടേയും സ്ത്രീകളുടേയും പിന്തുണയോടെ അവരങ്ങു ജയിച്ചു (വീണാ ജോര്‍ജ്ജിന്റെ ജന്മദേശം മൈലപ്രയാണ്- അവരുടെ പിതാവ് അഡ്വ. കുറിയാക്കോസ് എന്റെയൊരു ജ്യേഷ്ഠ സുഹൃത്താണ്).

ചി ചി പാര്‍ട്ടികളെല്ലാം തകര്‍ന്നു പോയി. വയസു കാലത്തു ഗൗരിയമ്മയെ തെക്കുവടക്കു നടത്തിയതു ക്രൂരതയായിപ്പോയി. ഡെമോക്രാറ്റിക് കേരളാ കോണ്‍ഗ്രസ് എപ്പം പിരിച്ചു വിട്ടെന്നു ചോദിച്ചാല്‍ മതി.
പറയാതിരിക്കാന്‍ വയ്യാ-ഈ ഇലക്ഷനിലെ താരം പൂഞ്ഞാര്‍ പുലി പി.സി.ജോര്‍ജ്ജായിരുന്നു. മൂന്ന് എമണ്ടന്‍ മുന്നണികളെ ഒറ്റയ്ക്ക് നിന്ന് എതിര്‍ത്തല്ലേ ആ പഹയന്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്. ഒറ്റയാനാണെങ്കിലും 'വകുപ്പില്ലാ മന്ത്രി' യായി'െങ്കിലും അദ്ദേഹത്തിനൊരു ക്യാബിനറ്റ് പദവി കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്.

വി.എം.സുധീരന്‍ പറയുന്നു കേരളത്തിലെ കോണ്‍ഗ്രസിനു കനത്ത പ്രഹരമേറ്റെന്ന്. പച്ചവെള്ളം ചവച്ചുകുടിക്കുന്ന ആദര്‍ശ വീരന്‍ ആന്റണി പറയുന്നു. തോല്‍വിയെക്കുറിച്ച് പഠിക്കും- പരിശോധിക്കുമെന്ന്. എന്തോന്നു പഠിക്കാനാ? ലോകത്തിലുള്ള സകല കൊള്ളരുതായ്മകള്‍ക്കും അഴിമതിക്കും കൂട്ടു നിന്ന കുറേ മന്ത്രിമാര്‍- അവര്‍ തന്നെ വീണ്ടും സഥാനാര്‍ത്ഥികള്‍! തോല്‍ക്കുവാന്‍ ഇതില്‍കൂടുതല്‍ എന്തു വേണം?
ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്റ് കെട്ടിടത്തിന്റെ പരിസരത്തു കണ്ടു പോകരുതെന്നാണ് പറഞ്ഞിരിക്കുന്നത്. മദാമ്മയും മോനും ഏതാ മൊതല്‍്?

വി.എസ്.അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി ഇടതന്മാര്‍ന്ന തിളക്കമാര്‍ വിജയം നേടി. ഒരു തവണ കൂടി ഒന്നു ഭരിക്കണമെന്നു മോഹമുണ്ടായിരുന്നു-വേണ്ട അച്ചു മാമ്മ- പ്രായം ഇത്രയൊക്കെയായില്ലേ? ഇനി വിശ്രമകാലം. അദ്ദേഹത്തെ ഫീഡല്‍ കാസ്‌ട്രോ എന്നു വിളിച്ച് തരം താഴ്ത്തരുത്!

പിണറായി വിജയന്‍ സാധാരണ രാഷ്ട്രീയക്കാരനില്‍ നിന്നും വ്യത്യസ്ഥനാണ്-നമുക്ക് ന്യായമായി വേറിട്ടൊരു ഭരണം പ്രതീക്ഷിക്കാം-കുട്ടി സഖാക്കളെ പോലീസാക്കാതിരുാല്‍ മതി.

എല്‍.ഡി.എഫ്വരും- എല്ലാം ശരിയാകും' എന്നായിരുന്നു പ്രോമിസ്. എല്ലാം കൂടി 'ശരിയാക്കാതിരുന്നാല്‍' മതിയായിരുന്നു.

വാല്‍ക്കഷണം: അമേരിക്കയിലെ വിഘടിച്ചു നില്‍ക്കുന്ന ഓവര്‍സീസ് കോണ്‍ഗ്രസ്‌കാര്‍ക്കെല്ലാം കൂടി ലയിക്കാന്‍ പറ്റിയ അവസരമാണിത്. അടുത്ത അഞ്ചു കൊല്ലത്തേക്കു പ്രത്യേകിച്ചു പണിയൊന്നുമില്ലല്ലോ മാത്രവുമല്ല കേരളത്തിലെ വോട്ടര്‍ പട്ടീകയില്‍ പേരുമില്ലല്ലോ! 
(ഇടതരോട് ) ശരിയാക്കണം- പക്ഷേ എല്ലാം ശരിയാക്കരുത് (രാജു മൈലപ്രാ)
Join WhatsApp News
none 2016-05-21 11:34:19
വരുന്ന മന്ത്രി സഭക്ക് ഒരു തുറന്ന കത്ത് വിജയത്തില്‍ മംഗളാശംസകള്‍. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ അയി കേരളത്തിലെ രാഷ്ട്രീയം വളരെ മോശം ആയി മാറിഇരുന്നു . സോളാര്‍, സരിത , ബാര്‍ അടപ്പിക്കല്‍ തുറപ്പിക്കല്‍ , ബാര്‍ കോഴ ഇങ്ങനെ പോകുന്നു കണക്കുകള്‍. ഒരു പ്രവാസി എന്ന നിലക്ക് കേരള ഭരണത്തോട് ഉണ്ടായിരുന്ന ബഹുമാനം ഒരുപാടു നഷ്ട്ടപ്പെട്ടു എന്നെ സംബധിച്ച് . ഇനി നിങ്ങളുടെ ചുമതല ആണ് ഒരു നല്ല പേര് കേരള ഭരണത്തിന് പുനസ്ഥാപിച്ചു എടുക്കേണ്ടത് . എല്ലാ വര്‍ഷവും ജനിച്ച നാട്ടില്‍ വന്നു ഒരു മാസം എങ്കിലും ചിലവഴിക്കുന്ന ഒരു പ്രവാസി എന്ന നിലക്ക് കുറച്ചു കാര്യങള്‍ ഇവിടെ എഴുതട്ടെ , നിങ്ങള്‍ സ്വീകരിച്ചാലും ഇല്ല എങ്കിലും. പൊതുവെ ഒരുപാടു പേര്‍ ഇങ്ങനെ ഒരു ഭരണമാറ്റം കാണുബോള്‍ പറയുന്നത്, 'ഇനി കക്കുന്നതിനു ഇവരുടെ സമയം' ഈ പ്രവചനം നിങ്ങള്‍ മാറ്റി പറയിപ്പിക്കണം. പറ്റുമോ? വളരെ വാശി ഏറിയ തിരഞ്ഞെടുപ്പ് ആയിരുന്നു കഴിഞ്ഞത് . എല്ലാവരും പരസ്പരം കുറ്റം പറഞ്ഞു, പരിഹസിച്ചു അതെല്ലാം ഒരു ജനാധിപത്യ സംബ്രധായത്തിന്റ്‌റെ ഭാഗം. ഇനി അതെല്ലാം ചരിത്രം മാത്രം. നിങ്ങളെ തിരഞ്ഞെടുത്തത് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രം അല്ല എന്നോര്‍ക്കണം. കക്ഷി രാഷ്ട്രീയം ഇല്ലാത്തവര്‍ ആണ് നിങ്ങള്‍ക്ക് വിജയം തന്നത് . സഭ സത്യ പ്രെതിഞ്ഞ കഴിഞ്ഞാല്‍ പിന്നെ അത് കേരളത്തിന്റ്‌റെ മുഴുവന്‍ അയിട്ടുള്ള മന്ത്രിസഭ ആണ് . മന്ത്രിമാര്‍ രാഷ്ട്രീയ കസേരകളില്‍ ഇരിക്കരുത് . നിങ്ങള്‍ക്ക് കിട്ടുന്ന വേതനം, മറ്റു ചിലവുകള്‍, എല്ലാം ഒരു പാര്‍ട്ടിഫണ്ടില്‍ നിന്നും വരുന്നതല്ല എന്നും നിങ്ങള്‍ക്ക് അറിയാം എന്തൊക്കെ ആണ് ഇന്നു കേരള ജനതയെ പ്രധാനമായ് അലട്ടുന്ന പ്രശ്‌നങ്ങള്‍ ? എന്റ്‌റെ എളിയ അഭിപ്രായത്തില്‍ ക്രമ സമാധാന നില . എല്ലാവര്‍ക്കും. മുഖ്യമായി സ്തീകള്‍ക്കും കുട്ടികള്‍ക്കും പേടി കൂടാതെ പുറത്തിറങ്ങുന്നതിനുള്ള ഒരു അവസ്ഥ. അതുപോലെ തന്നെ ഗൗരവമുള്ള ഒന്നാണ് സാധാരണ ജനതയുടെ ആരോഗ്യ സംരഷണം . ഇതിനായി ഒരു ശുചിത്വ കേരളം കേട്ടിപെടുക്കണം . 1. ഇറങ്ങിപ്പോകുന്നവരെ എല്ലാത്തിനും വെല്ലു വിളിക്കുന്നതാകരുത് നിങ്ങളുടെ ഈ ഭരണം.അവര്‍ തുടങ്ങി വച്ച നല്ല കാര്യങള്‍ തുടരണം. 2. ഒരിക്കലും മന്ത്രിമാര്‍ സഭ്യത വിട്ടു സംസാരിക്കുവാന്‍ അനുവദിക്കരുത് . 3. പാര്‍ട്ടി പ്രവര്‍ത്തകരെ ഭരണത്തില്‍ കൈ കടത്തുവാന്‍ അനുവദിക്കരുത് 4. വികസന പരിപാടികള്‍ അര്‍ഹിക്കുന്ന സ്ഥലങ്ങളില്‍ ജാതി മത ഭേദം ഇല്ലാതെ നടപ്പാക്കുക. 5.സര്‍ക്കാര്‍ നല്‍കുന്ന വലിയ കോണ്ട്രാക്റ്റുകളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടരുത് . 6. ശുചിത്വ കേരളം കെട്ടി പ്പെടുക്കുന്നതിനു മാലിന്യ ഉന്‍മൂലനത്തിനും, പ്രകൃതി സംരക്ഷണത്തിനും, ആഹാര സുരക്ഷിതത്വത്തിനും ആയ് ഒരു മന്ത്രിയെ നിയമിക്കണം. 7. മന്ത്രിമാരുടെ ഒരുപാടു യാത്രകള്‍ അനാവശ്യമാണ് ഇതിനു ഒരു നിയധ്രണം വേണം. 8. എവിടേയും പണം എറിഞ്ഞു പ്രശ്‌നം തീര്‍ക്കാം എന്ന ചിന്ധ പാടില്ല. കേരള ഗജനാവ് സ്വന്തം മടി ശീല പോലെ കാണു. 9. സമരങ്ങളും ഹര്‍ത്താലും എല്ലാം പൊതു ജെനെത്തെ ഒരുപാടു ബുദ്ധി മുട്ടിപ്പിക്കുന്ന കാര്യങള്‍ ആണ് ഇതൊന്നും നിങ്ങള്‍ പ്രോത്സാഹിപ്പിക്കരുത് . നിയമം കയ്യില്‍ എടുക്കുവാന്‍ ആരേയും അനുവദിക്കരുത് . ഇത്രഒക്കെ ഒള്ളു ഈ ഉള്ളവന് ഇപ്പോള്‍ എഴുതുവാന്‍. നമുക്കെല്ലാവര്‍ക്കും ആശിക്കാം നമ്മുടെ എല്ലാം മാത്രു കേരളത്തില്‍ എല്ലാവര്‍ക്കും അഭിമാനിക്കുവാന്‍ പറ്റുന്ന ഒരു ഭരണ സംവിധാനം ഉണ്ടാകും എന്ന് നിര്‍ത്തുന്നു . ബി. ജോണ്‍ കുന്തറ ഹൂസ്‌റ്റൊന്‍ റ്റെക്‌സസ് 
occ supporter 2016-05-21 12:33:55
പിണറായി മുന്ന് കൊല്ലം തികക്കില്ല. അതിനകം പാർട്ടിയിലെ തമ്മിലടി മൂലം താഴെ പോകും. ഉമ്മൻ ചാണ്ടി ശക്തനയി തിരിച്ചു വരും. ഓവർസീസ്‌ കൊണ്ഗ്രസ്സിനോട് താങ്കള്ക്ക് എന്താണ് ഇത്ര കലിപ്പ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക