Image

ബി.ജെ.പി നേതാക്കള്‍ രാഷ്ട്രപതിയെക്കണ്ട് നിവേദനം സമര്‍പ്പിച്ചു

Published on 22 May, 2016
ബി.ജെ.പി നേതാക്കള്‍ രാഷ്ട്രപതിയെക്കണ്ട് നിവേദനം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം അക്രമം അഴിച്ചുവിടുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കള്‍ രാഷ്ട്രപതിയെക്കണ്ട് നിവേദനം സമര്‍പ്പിച്ചു. 

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ജെ.പി നദ്ദ, രാജീവ് പ്രതാപ് റൂഡി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചത്. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം ഗഡ്കരി മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ നടന്ന അക്രമങ്ങളില്‍ പോലീസ് ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 
തിരഞ്ഞെടുപ്പില്‍ വിജയിച്ച സി.പി.എം അക്രമം നടത്തി അരാജകത്വം സൃഷ്ടിക്കാനും എതിരാളികള്‍ക്കെതിരെ പകവീട്ടാനും ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍ കോഴിക്കോട് ജില്ലകളില്‍ വ്യാപക അക്രമമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. നാദാപുരത്തെ ആറ് വീടുകളാണ് തകര്‍ക്കപ്പെട്ടത്. രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ നൂറോളം ബി.ജെ.പി പ്രവര്‍ത്തകര്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്നും കുമ്മനം പറഞ്ഞു. 

സിപിഎം കേന്ദ്ര ആസ്ഥാനമായ ഏകെജി ഭവനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഏകെജി ഭവനു മുന്നില്‍ പോലീസ് സ്ഥാപിച്ചിരുന്ന രണ്ട് ബാരിക്കേഡുകള്‍ ബിജെപി പ്രവര്‍ത്തകര്‍ മറികടന്നു. അക്രമാസക്തരായ പ്രതിഷേധക്കാര്‍ എകെജി ഭവന്റെ ബോര്‍ഡ് തകര്‍ത്തു. ഇതേത്തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

മാര്‍ച്ചിന് കേരളത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സമയത്ത് എത്താനായില്ല. 
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് തൃശ്ശുര്‍ കയ്പമംഗലത്ത് ബിജെപി പ്രവര്‍ത്തകന്റെ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ മാര്‍ച്ച്. കണ്ണൂരുണ്ടായ സംഘര്‍ഷത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.
അക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും രാജ്യം ഭരിക്കുന്നത് ബിജെപി ആണെന്ന് ഓര്‍ക്കണമെന്നുമായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. കുമ്മനം രാജശേഖരനും സിപിഎമ്മിനെ വിമര്‍ശിച്ച് രംഗഴത്തെത്തി.
എന്നാല്‍ ഭീഷണി വേണ്ടെന്നും ഇത്തരം ഭീഷണി നേരിടുന്നത് ആദ്യമല്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തിരിച്ചടിച്ചിരുന്നു. 

BJP delegation meets President over Kerala violence


New Delhi, May 22 (IANS) A delegation of Bharatiya Janata Party (BJP) leaders led by union minister Nitin Gadkari on Sunday met President Pranab Mukherjee here and gave him a memorandum over violence against party workers in Kerala.

The delegation lodged a formal protest with the President over the violence which took place in Kerala on May 19-20 while the Left Democratic Front (LDF), led by the CPI-M, was celebrating its victory in the assembly elections.
During a victory procession at Edavilangu Kunneni in Thrissur district, some CPI-M workers allegedly attacked BJP worker V.R. Pramod, 38, seriously injuring him. He later died.

"While this incident in particular is one of the few cases of post-election violence unleashed by the LDF in Kerala, there has been a history of over 100 activists and workers of BJP and RSS having been brutally killed or injured for pursuing their nationalist ideological commitment," the memorandum read. 

"Now with the Left Front assuming power, there are visible signs of large-scale violence being escalated against the BJP workers," it said.

The delegation expressed fear that Kerala may witness a "large scale organised crusade by the Left Front government" against the BJP workers and implored the President to initiate action to restrain any further attacks on the party workers.

Besides Gadkari, the BJP delegation included union ministers J.P. Nadda, Nirmala Sitharaman and Rajiv Pratap Rudy, party MPs Meenakshi Lekhi, Arjun Meghwal and M.J. Akbar and Kerala unit president Kummanam Rajasekharan. 

New Delhi, May 22 Hundreds of Bharatiya Janata Party (BJP) activists on Sunday demonstrated here against the killings of their colleagues in Kerala allegedly by the Communist Party of India-Maxist (CPI-M) workers.

"Our protest is against the killings and harassment of BJP workers in Kerala. We are being targeted there very often. Rising crime against BJP workers should immediately be stopped in Kerala," Delhi BJP's media coordinator Praveen Shankar Kapoor told IANS.

Led by BJP vice president Shyam Jaju, secretary R.P. Singh and Delhi unit president Satish Upadhyay, the party activists started a protest march from the Delhi BJP's office on Pandit Pant Marg here to the nearby CPI-M office.

Closer to the CPI-M office, some of the demonstrators broke police cordons to stage their protest outside the CPI-M office gates. Police used water cannons to disperse the crowd and detained some of the BJP workers.

"Our demonstration was peaceful and we broke cordons only when we were stopped. Police detained many of workers," Kapoor said. 

He also alleged that the CPI-M workers threw stones and bottles at the demonstrators. 

"Police should probe this. They should arrest the CPI-M supporters behind this act," Kapoor demanded.

ബി.ജെ.പി നേതാക്കള്‍ രാഷ്ട്രപതിയെക്കണ്ട് നിവേദനം സമര്‍പ്പിച്ചു
Join WhatsApp News
anti-RSS 2016-05-22 07:20:30
അവരൊന്നു ഇരിക്കട്ടെ കുമ്മനം. ദാദ്രിയില്‍ വെറും മനുഷ്യനെ കൊന്നവരാണു കേരളത്തിലെ അതിക്രമത്തെപറ്റി പറയുന്നത്. കേരളത്തില്‍ ആര്‍.എസ്.എസിനെ അടിച്ചൊതുക്കണം. മാര്‍ക്‌സിസ്റ്റുകാര്‍ക്കെ അതിനു കഴിയു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക