Image

വിളര്‍ച്ചയും പ്രതിവിധിയും

Published on 01 February, 2012
വിളര്‍ച്ചയും പ്രതിവിധിയും
കുട്ടികളിലും കൗമാര പ്രായക്കാരിലും വിളര്‍ച്ച സര്‍വ്വസാധാരണമാണ്‌. ഇതിന്റെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ്‌ വേണ്ടത്‌. പ്രധാനമായും ഇരുമ്പിന്റെ കുറവുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌.

മൃഗങ്ങളുടെ കരള്‍, പച്ചക്കറികള്‍, മുട്ട, ചീര, ഏപ്രിക്കോട്ട്‌, തവിടുകളയാത്ത ധാന്യങ്ങള്‍, ഏത്തപ്പഴം, പ്ലം, ആപ്പിള്‍, ശതാവരി, ഇലക്കറികള്‍, ഇറച്ചി(കാള, കോഴി, താറാവ്‌, ആട്‌ എന്നിവയുടെ ഇറച്ചി), ചേന, ഓട്‌സ്‌, സോയാബീന്‍, പയര്‍, തുവര തുടങ്ങിയവ കഴിക്കുന്നത്‌ ഇരുമ്പിന്റെ അംശം ശരീരത്തില്‍ കൂടുവാന്‍ സാഹായിക്കും. അതുപോലെ കാബേജ്‌, നട്‌സ്‌, ഇലക്കറികള്‍,നാരങ്ങ, ശതാവരി, തക്കാളി ജ്യൂസ്‌ തുടങ്ങിയവയും ധാരാളമായി കഴിക്കണം.

വിറ്റാമിന്‍ സി അടങ്ങിയ ആഹാരം (മുളക്‌, പേരയ്‌ക്ക, കോളിഫ്‌ളവര്‍, പപ്പായ, ഓറഞ്ച്‌, നാരങ്ങ, തക്കാളി, ആപ്പിള്‍, ഏത്തപ്പഴം, ഉരുളക്കിഴങ്ങ്‌, മുന്തിരിങ്ങ, കാബേജ്‌, തണ്ണിമത്തന്‍, ഉളളി, കാരറ്റ്‌ തുടങ്ങിയവ) കഴിക്കുക. ചായ, കാപ്പി, കഫീന്‍ അടങ്ങിയ മറ്റു പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്‌ക്കുക. അത്തരം പാനീയങ്ങള്‍ ഇരുമ്പിന്റെ ആഗിരണം കുറയ്‌ക്കും.
വിളര്‍ച്ചയും പ്രതിവിധിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക