Image

ആകസ്‌മികം

Published on 01 February, 2012
ആകസ്‌മികം
ജോര്‍ജ്‌ കിത്തു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്‌ ആകസ്‌മികം. എക്‌സലന്‍സ്‌ ഇന്റര്‍നാഷണലിന്റെ ബാനറില്‍ മോനു പഴയടത്ത്‌ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു.

വീട്ടമ്മയില്‍നിന്ന്‌ ഫ്‌ളാറ്റമ്മയിലേക്കുള്ള ദൂരത്തില്‍ ഒരു മലയാളി സ്‌ത്രീ അനുഭവിക്കുന്ന വികാരവിചാരങ്ങളെ ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്നത്‌.

സിദ്ധിഖ്‌, ശ്വേതാ മേനോന്‍, ജഗതി, പ്രവീണ, ശിവജി ഗുരുവായൂര്‍, ശോഭാ മോഹന്‍, ദേവന്‍, മധുപാല്‍, ബേബി നിഖിത, മാസ്റ്റര്‍ അര്‍ജുന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. സാഹിത്യകാരനായ സുഭാഷ്‌ ചന്ദ്രനാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്‌. പി. അനില്‍കുമാറിന്റെ ഗാനങ്ങള്‍ക്ക്‌ അനില്‍ ഗോപാലന്‍ ഈണം പകരുന്നു. എം.ഡി. സുകുമാരന്‍ ഛായാഗ്രഹണവും വിജയകുമാര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം- ത്യാഗു, മേക്കപ്‌- ജയമോഹന്‍, വസ്‌ത്രാലങ്കാരം- മുരുകന്‍സ്‌, അസോസിയേറ്റ്‌ ഡയറക്‌ടര്‍- അജി ആര്യന്‍, എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍- പ്രവീണ്‍ അറക്കുന്നം, പ്രൊഡ. കണ്‍ട്രോളര്‍- എന്‍. വിജയകുമാര്‍, പ്രൊഡ. എക്‌സിക്യൂട്ടീവ്‌- ഗോപകുമാര്‍, പ്രൊഡ. മാനേജര്‍- മുരളി ഗുരുവായൂര്‍.

വാഴൂര്‍ ജോസ്‌.
ആകസ്‌മികം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക