Image

കൊച്ചാടിയനില്‍ രജനീകാന്തിനൊപ്പം ശോഭന വീണ്ടും

Published on 01 February, 2012
കൊച്ചാടിയനില്‍ രജനീകാന്തിനൊപ്പം ശോഭന വീണ്ടും
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പം ശോഭന വീണ്ടും അഭിനയിക്കുന്നു. അസുഖവും ചികിത്സയുമായി കടന്നുപോയ ഇടവേളയ്ക്ക് ശേഷം രജനിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന 3 ഡി ചിത്രമായ കൊച്ചാടിയനിലെ ഒരു പ്രധാന വേഷത്തിലാണ് ശോഭന അഭിനയിക്കുന്നത്. രജനിയുടെ മകളും ചിത്രത്തിന്റെ സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് തന്നെയാണ് ശോഭന ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്.

എന്നാല്‍ ശോഭനയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയാന്‍ അവര്‍ തയാറായില്ല. കഥാപാത്രം രൂപപ്പെട്ടപ്പോള്‍ ശോഭനയല്ലാതെ മറ്റൊരാളെ ചിന്തിക്കാനായില്ല. രജനിയുടെ ജോഡിയായിട്ടാണോ ശോഭന അഭിനയിക്കുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ കാത്തിരിന്നു കാണുക എന്നാണ് സൗന്ദര്യ പറഞ്ഞത്. രജനിയുടെ പഴയകാല ചിത്രങ്ങളായ ശിവയിലും ദളപതിയിലും ശോഭനയ്ക്ക് മികച്ച കഥാപാത്രങ്ങളായിരുന്നു.

കൊച്ചാടിയനില്‍ രജനീകാന്തിനൊപ്പം ശോഭന വീണ്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക