Image

എസ്‌.എം.സി.സി ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ നടത്തിയ ടാക്‌സ്‌ സെമിനാര്‍ വന്‍ വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 02 February, 2012
എസ്‌.എം.സി.സി ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ നടത്തിയ ടാക്‌സ്‌ സെമിനാര്‍ വന്‍ വിജയം
ന്യൂയോര്‍ക്ക്‌: ടാക്‌സ്‌ മേഖലയുമായി ബന്ധപ്പെട്ട്‌ നിലവിലുള്ളതും, പുതിയതുമായ നിയമങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്‌കരിക്കുന്നതിന്റെ ഭാഗമായി സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) ബ്രോങ്ക്‌സ്‌ ചാപ്‌റ്ററിന്റെ നേതൃത്വത്തില്‍ ജനുവരി 29-ന്‌ ഞായറാഴ്‌ച ദേവാലയ പാരീഷ്‌ ഹാളില്‍ വെച്ച്‌ നടത്തിയ ടാക്‌സ്‌ സെമിനാര്‍ വന്‍ വിജയമായിരുന്നു.

നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്ത സെമിനാറില്‍ നാട്ടില്‍ ബാങ്കിലുള്ള നിക്ഷേപത്തെപ്പറ്റിയും, പ്രോപ്പര്‍ട്ടിയും അതിന്റെ ക്രയവിക്രയങ്ങളും മറ്റും `ഐ.ആര്‍.എസി'നെ അറിയുന്നതു സംബന്ധിച്ചും പൊതു സമൂഹത്തിനുള്ള സംശയങ്ങളും ഉത്‌കണ്‌ഠകളും ദുരീകരിക്കുന്നതിന്‌ പ്രയോജനകരമായി.

ഷിക്കാഗോ രൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി തുണ്ടത്തില്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി ആമുഖ പ്രഭാഷണം നടത്തി.വിവിധ വിഷയങ്ങളെപ്പറ്റി ടാക്‌സ്‌ മേഖലയിലെ പ്രമുഖരായ ജയിന്‍ ജേക്കബ്‌ സി.പി.എ, തോമസ്‌ ലൂക്ക്‌, സണ്ണി കൊല്ലറയ്‌ക്കല്‍ സി.പി.എ എന്നിവര്‍ സംസാരിച്ചു.

പ്രമുഖ അക്കൗണ്ടിംഗ്‌ സ്ഥാപനമായ പാനത്ത്‌ ആന്‍ഡ്‌ ഷ്രോണിന്റെ പാര്‍ട്ട്‌ണറും എസ്‌.എം.സി.സി മുന്‍ നാഷണല്‍ സെക്രട്ടറിയുമായ ജോസഫ്‌ കാഞ്ഞമല സെമിനാറിന്റെ മോഡറേറ്ററായിരുന്നു. എസ്‌.എം.സി.,സി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഷോളി കുമ്പിളുവേലി സ്വാഗതവും, സെക്രട്ടറി ചിന്നമ്മ പുതുപ്പറമ്പില്‍ നന്ദിയും പറഞ്ഞു. ജോസ്‌ ഞാറക്കുന്നേല്‍, സെബാസ്റ്റ്യന്‍ വിരുത്തിയില്‍, ലീന ആലപ്പാട്ട്‌, ജോജോ ഒഴുകയില്‍, വോള്‍ഗാ സുനില്‍ ചാക്കോ, എല്‍ദോ കുരുന്നപ്പള്ളി, ജോസഫ്‌ പുതുപ്പറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
എസ്‌.എം.സി.സി ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ നടത്തിയ ടാക്‌സ്‌ സെമിനാര്‍ വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക