Image

ക്‌നാനായ കണ്‍വന്‍ഷന്‍: ചിക്കാഗോ കിക്കോഫില്‍ റെക്കോര്‍ഡ്‌ രജിസ്‌ട്രേഷന്‍

സൈമണ്‍ മുട്ടത്തില്‍ Published on 02 February, 2012
ക്‌നാനായ കണ്‍വന്‍ഷന്‍: ചിക്കാഗോ കിക്കോഫില്‍ റെക്കോര്‍ഡ്‌ രജിസ്‌ട്രേഷന്‍
ചിക്കാഗോ: ഒര്‍ലന്റോയില്‍വച്ച്‌ 2012 ജൂലൈ 26 മുതല്‍ 29 വരെ നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ ചിക്കാഗോയില്‍വച്ച്‌ നടന്ന കിക്കോഫില്‍ റെക്കോര്‍ഡ്‌ രജിസ്‌ട്രേഷന്‍. ജനുവരി 29-ാം തീയതി ഞായറാഴ്‌ച ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്‌ നടന്ന കിക്കോഫില്‍ ഒരു ഡയമണ്ട്‌ സ്‌പോണ്‍സറും മൂന്ന്‌ മെഗാ സ്‌പോണ്‍സേഴ്‌സും, പത്ത്‌ ഗ്രാന്‍ഡ്‌ സ്‌പോണ്‍സറും ഉള്‍പ്പെടെ 200 ല്‍ പ്പരം കുടുംബങ്ങള്‍ ഒര്‍ലാന്റോ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ചിക്കാഗോയില്‍നിന്നും തയ്യാറായി മുന്നോട്ടുവന്നു. ക്‌നാനായ കണ്‍വന്‍ഷന്റെ ചരിത്രത്തില്‍ ചിക്കാഗോയില്‍നിന്നും കിക്കോഫ്‌ മേളയില്‍ത്തന്നെ ഇത്രയധികം രജിസ്‌ട്രേഷന്‍ ചരിത്രത്തില്‍ ആദ്യമായാണെന്ന്‌ യോഗത്തിന്റെ അദ്ധ്യക്ഷന്‍ കെ.സി.എസ്‌. പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടില്‍ പറഞ്ഞു.

ഫാ. ജോര്‍ജ്‌ വള്ളൂരാറ്റില്‍ ഡയമണ്ട്‌ സ്‌പോണ്‍സേഴ്‌സായ മാത്യു & അല്‍ഫോന്‍സ പൂത്തുറയില്‍ ഫാമിലിയില്‍നിന്നും രജിസ്‌ട്രേഷന്‍ സ്വീകരിച്ച്‌ യോഗം ഉദ്‌ഘാടനം ചെയ്‌തു. ഡയമണ്ട്‌ സ്‌പോണ്‍സറായി മുന്നോട്ടുവന്ന മാത്യു പൂത്തുറയില്‍, മെഗാസ്‌പോണ്‍സേഴ്‌സായ ജോണി പുത്തന്‍പറമ്പില്‍, ജെയ്‌മോന്‍ നന്ദികാട്ട്‌, സജി പണയപ്പറമ്പില്‍ എന്നിവരുടെയും പത്ത്‌ ഗ്രാന്‍ഡ്‌ സ്‌പോണ്‍സേഴ്‌സടക്കം കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ മുന്നോട്ടുവന്ന 200 ലധികം കുടുംബങ്ങളെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജെയിംസ്‌ ഇല്ലിക്കനും, കണ്‍വീനര്‍ ടോമി മ്യാല്‍ക്കരപ്പുറവും അഭിനന്ദിച്ചു. രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കെ.സി.എസ്‌. എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ സിറിയക്‌ കൂവക്കാട്ടില്‍, ബിനു പൂത്തുറയില്‍, സൈമണ്‍ മുട്ടത്തില്‍, മത്യാസ്‌ പുല്ലാപ്പള്ളില്‍, ജോമോന്‍ തൊടുകയില്‍ എന്നിവരും കെ.സി.സി.എന്‍.എ. ആര്‍.വി.പി. ഷിജു ചെറിയത്തില്‍, കെ.സി.സി.എന്‍.എ. ട്രഷറര്‍ നിമി തുരുത്തുവേലില്‍, കണ്‍വന്‍ഷന്‍ കോ-ചെയര്‍മാന്‍ വിപിന്‍ ചാലുങ്കല്‍, വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ഗ്രേസി വാച്ചാച്ചിറ, മറ്റ്‌ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ ജോര്‍ജ്‌ നെല്ലാമറ്റം, ടിനു പറഞ്ഞാട്ട്‌, രാജു ഇഞ്ചേനാട്ട്‌, ഷാജി പള്ളിവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ക്‌നാനായ കണ്‍വന്‍ഷന്‍: ചിക്കാഗോ കിക്കോഫില്‍ റെക്കോര്‍ഡ്‌ രജിസ്‌ട്രേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക