Image

ദന്തക്ഷയം

Published on 02 February, 2012
ദന്തക്ഷയം
മനുഷ്യന്റെ ആരോഗ്യം ശീലങ്ങളില്‍ ചിരിക്ക്‌ നല്ല പങ്കുണ്ട്‌. ചിരി ആരോഗ്യം കൂട്ടുമെന്ന്‌ വിദഗ്‌ധ മതം. നല്ല ചിരിക്ക്‌ പല്ലുകളുടെ ആരോഗ്യം പ്രധാനം.

പല്ലിനുണ്ടാകുന്ന രോഗങ്ങളില്‍ പ്രധാനമാണ്‌ ദന്തക്ഷയം. വായയില്‍ ഉണ്ടാകുന്ന ബാക്ടീരിയ ഭക്ഷണത്തിലെ അന്നജത്തെ വിഘടിപ്പിക്കുമ്പോഴാണ്‌ ദന്തക്ഷയത്തിന്‌ കാരണമാകുന്ന ആസിഡ്‌ രൂപം കൊള്ളുന്നത്‌. ഈ ആസിഡാണ്‌ പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുന്നത്‌. പോഷകഗുണമുള്ള ഭക്ഷണം ദന്തസംരക്ഷത്തിന്‌ പ്രധാന പങ്കുവഹിക്കുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ കഴിക്കുന്ന ആഹാരം,ജനിച്ചയുടനെ ലഭിക്കുന്ന മുലപ്പാല്‍ എന്നിവതൊട്ട്‌ ബാല്യത്തിലും കൗമാരത്തിലും കഴിക്കുന്ന പോഷകാഹാരം എന്നിവയെല്ലാം ഒരാളുടെ ദന്തസംരക്ഷണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്‌. പല്ലുകളുടെ ആരോഗ്യമാകട്ടെ ശരീരത്തിന്റെ പൊതു ആരോഗ്യത്തെയും ബാധിക്കും.

ാലില്‍ അടങ്ങിയ കാല്‍സ്യം,ഫോസ്‌ഫേറ്റ്‌,കാസീന്‍ എന്നിവ പല്ലുകളുടെ ആരോഗ്യത്തിന്‌ ഗുണകരവുമാണ്‌. അതുപോലെ ചായയില്‍ അടങ്ങിയ പോളിഫിനോള്‍ പല്ലില്‍ കാണപ്പെടുന്ന ബാക്ടീരിയയെ ചെറുക്കുമെന്ന്‌ ചില പഠനങ്ങള്‍ തെളിയിക്കുന്നു.
ദന്തക്ഷയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക