Image

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം മികച്ചത്‌ : കുവൈത്ത്‌ വാണിജ്യ, വ്യവസായ മന്ത്രി

Published on 02 February, 2012
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം മികച്ചത്‌ : കുവൈത്ത്‌ വാണിജ്യ, വ്യവസായ മന്ത്രി
കുവൈറ്റ്‌ സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള വ്യാപാര ബന്ധം മികച്ച രീതിയിലാണ്‌ മുന്നോട്ടുപോകുന്നതെന്ന്‌ കുവൈത്ത്‌ വാണിജ്യ, വ്യവസായ മന്ത്രി ഡോ. അമാനി ബുരസ്ലി അഭിപ്രായപ്പെട്ടു. ഇന്ന്‌ നടക്കുന്ന പാര്‍ലമെന്‍റ്‌ തെരഞ്ഞെടുപ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്യാനത്തെിയ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കും വിദേശ നിരീക്ഷകര്‍ക്കും സ്വബാഹ്‌ അല്‍ അഹ്മദ്‌ നാച്വറല്‍ റിസര്‍വില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൂടിച്ചേചരലിനിടെ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യും കുവൈത്തുമായുള്ള വ്യാപാര ബന്ധത്തിന്‌ നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുണ്ടെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി. പരസ്‌പര വിശ്വാസത്തിലും സഹകരണത്തിലും ഊന്നിയുള്ളതാണ്‌ ആ ബന്ധം. അതിന്‌ ചരിത്രപരവും സാംസ്‌കാരികവുമായ നിരവധി മാനങ്ങളുണ്ട്‌. ശക്തമായ അടിത്തറയിലാണ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധം പടുത്തുയര്‍ത്തിയിരിക്കുന്നത്‌. അതുകൊണ്ടുതന്നെ അവ ഒരിക്കലും തകരില്ല ബുരസ്ലി പറഞ്ഞു.

ലോക സാമ്പത്തിക രംഗത്തെ വന്‍ ശക്തികളിലൊന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത വ്യാപാര പങ്കാളിയായതിനാല്‍ അതിന്‍െറ ഗുണം കുവൈത്തിന്‌ കൂടി ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ വിശാലമായ വിപണിയാണ്‌ ലോകത്തിന്‌ മുന്നില്‍ തുറന്നിടുന്നതെന്നും അത്‌ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ കുവൈത്തില്‍നിന്നുള്ള വ്യാപാരികളും വ്യവസായികളും മുന്നോട്ടുവരണമെന്നും അവര്‍ ആഹ്വാനം ചെയ്‌തു. ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തില്‍ ഇനിയുമൊരുപാട്‌ സാധ്യതകള്‍ കുവൈത്തിന്‌ മുന്നിലുണ്ടെന്നും അവ കണ്ടത്തെി ഉപയോഗപ്പെടുത്താന്‍ തന്‍െറ മന്ത്രാലയം ശ്രമം നടത്തുമെന്നും ബുരസ്ലി വ്യക്തമാക്കി.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം മികച്ചത്‌ : കുവൈത്ത്‌ വാണിജ്യ, വ്യവസായ മന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക