Image

മലയാളികളെ കോലക്കുഴല്‍ വിളി കേള്‍പ്പിച്ച വിജയ് യേശുദാസ് ഫൊക്കാനാ കണ്‍വന്‍ഷനില്‍

അനില്‍ പെണ്ണുക്കര Published on 11 June, 2016
മലയാളികളെ കോലക്കുഴല്‍ വിളി കേള്‍പ്പിച്ച വിജയ് യേശുദാസ് ഫൊക്കാനാ കണ്‍വന്‍ഷനില്‍
കോലക്കുഴല്‍ വിളി കേട്ടോ രാധേ എന്നാ ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ അനുഗ്രഹീത ഗായകന്‍ വിജയ് യേശുദാസ് ഫൊക്കാനാ കണ്‍വന്‍ഷനില്‍ പാടിപ്പതിഞ്ഞ പാടുകളുമായി എത്തുന്നു.

ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ നടത്തുന്ന കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ചലച്ചിത്ര ഗാന രംഗത്തുനിന്നും വിജയ് യേശുദാസിന്റെ വരവിനെ ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ടൊറന്റോ മലയാളി സമൂഹം. പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കി മാറ്റിയ വിജയ് യേശുദാസ് പാരമ്പര്യമായി ഗായകനാനെങ്കിലും മലയാള സംഗീത ലോകത്ത് തന്റേതായ ഒരു ഇരിപ്പിടം ഉണ്ടാക്കിയെടുത്തിട്ടുണ്ട് .

1979 മാര്‍ച്ച് 23നു കെ ജെ യേശുദാസിന്റെയും പ്രഭാ യേശുദാസിന്റെയും മകനായി ജനിച്ച വിജയ് യേശുദാസ് പിതാവിന്റെ വഴിയിലൂടെ തന്നെ പ്രശസ്തിയിലേക്കുയര്‍ന്നു. 1987ല്‍ 'ഇടനാഴിയില്‍ ഒരു കാലൊച്ച' എന്ന സിനിമയ്ക്കു വേണ്ടി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ സംഗീതത്തില്‍ രണ്ടു വരികള്‍ റെക്കോര്‍ഡ് ചെയ്തു. 'കരാഗ്രെ വസതേ ലക്ഷ്മീ' പാടിയപ്പോള്‍ വിജയ് യേശുദാസിനു എട്ടു വയസ്സ്.

നീണ്ട 13 വര്‍ഷത്തിനു ശേഷമാണു ആ ശബ്ദം മലയാളികള്‍ വീണ്ടും കേട്ടത്. 1999ല്‍ 'മില്ലേനിയം സ്റ്റാര്‍സ്' എന്ന ചിത്രത്തിനു വേണ്ടി വിദ്യാസാഗറിന്റെ സംഗീത സംവിധാനത്തില്‍ യേശുദാസിനും ഹരിഹരനും ഒപ്പം ആയിരുന്നു ആ തിരിച്ചു വരവ്. 2000 ല്‍ ആണു ചിത്രം റിലീസ് ആയത്. 'ശ്രാവണ്‍ ഗംഗേ...സംഗീത ഗംഗേ', 'ഓ മുംബൈ പ്യാരീ മുംബൈ' എന്നീ രണ്ടു പാട്ടുകള്‍. ഒരു യുവഗായകനു ഇതിലും നല്ല ഒരു അരങ്ങേറ്റം കിട്ടാനില്ല.

യേശുദാസിനു 60 വയസ്സ് തികഞ്ഞ ആ വര്‍ഷത്തില്‍, മകന്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. യേശുദാസിന്റെ നിര്‍ദ്ദേശപ്രകാരം ചേര്‍ത്തല ഗോവിന്ദന്‍ കുട്ടി മാഷിന്റെ കീഴില്‍ സംഗീത പഠനം തുടങ്ങി. വിജയ് പിന്നീട് തമിഴ് സിനിമകള്‍ക്ക് വേണ്ടി പാടി.

പിന്നീട് മലയാളത്തില്‍ 'ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി,' 'എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ' എന്നീ ഗാനങ്ങള്‍ പാടി ഹിറ്റ് ആക്കി. പിന്നീടാണു കേരളക്കരയാകെ കോലക്കുഴല്‍ വിളി കേള്‍പ്പിച്ചു കൊണ്ട് കണ്ണനും രാധയുമായി വിജയും ശ്വേതാ മോഹനും എത്തിയത്. എം ജയചന്ദ്രന്‍ ഈണമിട്ട ഈ ഗാനം വിജയ് യേശുദാസിന്റെ കരിയര്‍ മാറ്റി മറിച്ചു. വിജയ് ശ്വേത ഹിറ്റ് ജോഡി ആയി. ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡും ഈ പാട്ടിനു ലഭിച്ചതോടെ വിജയ്ക്ക് തിരക്കായിത്തുടങ്ങി.

പിന്നീട് നൂറു കണക്കിന് ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചു ഈ യുവ ഗായകന്‍. ഇപ്പോള്‍ നിരവധി സ്‌റ്റേജ് ഷോകളിലൂടെയും തന്റെ സാന്നിധ്യം ലോകമലയാളിക്ള്‍ക്കു മുന്നില്‍ അറിയിച്ചു കഴിഞ്ഞു. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തുളു, ബംഗാളി, തെലുങ്ക് എന്നിന്നെ കാണാതിരുന്നാല്‍ 'എന്നാ ഗാനമാണ് വിജയ് യേശുദാസിന്റെ ഏറ്റവും പുതിയ ഹിറ്റ് .

2007 സത്യന്‍ മെമ്മോറിയല്‍ പുരസ്‌കാരം(നിവേദ്യം), 2012 മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.


മലയാളികളെ കോലക്കുഴല്‍ വിളി കേള്‍പ്പിച്ച വിജയ് യേശുദാസ് ഫൊക്കാനാ കണ്‍വന്‍ഷനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക