Image

ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ നാഷണല്‍ കമ്മിറ്റി വിലയി­രുത്തി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 12 June, 2016
ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ നാഷണല്‍ കമ്മിറ്റി വിലയി­രുത്തി
ഫൊക്കാന ജനറല്‍ കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍നാഷണല്‍ കമ്മിറ്റി വിലയിരുത്തി
ശ്രീകുമാര്‍ ഉണ്ണിത്താന്‍

ഫൊക്കാന നാഷണല്‍ കമ്മിറ്റി ടൊറന്റോയില്‍ കുടുകയും ജൂലൈ 1 മുതല്‍ 4 വരെ നടത്തുന്ന കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍വിലയിരുത്തുകയും ചെയ്തു.ഉദ്ദേശിച്ചതിലും കുടുതല്‍ രജിസ്ട്രഷന്‍ലഭിച്ചതായി പ്രസിഡന്റ് ജോണ്‍ പി ജോണ്‍ അറിയിച്ചു. ജൂണ്‍ 15 തീയതിക്ക്ശേഷം ലഭിക്കുന്ന രജിസ്ട്രഷനുകല്‍ക്ക് കണ്‍വന്‍ഷന്‍ സെന്റെറിന് പുറത്തു മാത്രമേ അക്കോമഡേഷന്‍ ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.

കണ്‍വന്‍ഷന്‍ഇത്തവണമലയാള സിനിമതാരങ്ങളെകൊണ്ട്നിറയും. അഭിനേതാക്കള്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, തിരക്കഥാകൃത്തുക്കള്‍ , ഗായകര്‍ എന്നിവരുള്‍പ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവര്‍ത്തകരുടെ സാനിധ്യം കൊണ്ട് കണ്‍വെന്‍ഷന്‍ അനുഗ്രഹിതമയിരിക്കും .ചലച്ചിത്ര താരങ്ങളുടെവിവിധ കലാപരിപാടികളുംടാവും.അവര്‍ആടിയും പാടിയും ജനകുട്ടത്തില്‍ഓരോരുത്തരായിമാറുന്നതും ഈ കണ്‍വെന്‍ഷന്റെമാത്രം പ്രത്യേകതയാവും.

മികച്ച ഗായകരെ കണ്ടെത്തുവാന്‍ജൂലൈ ഒന്നിന് നടക്കുന്ന സ്റ്റാര്‍സിങ്ങര്‍മത്സരം. പ്രസിദ്ധ ഗായകന്‍ വേണുഗോപാലിന്റെനേതൃതത്തില്‍ ആണ് ഈപരിപാടി.ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടിക്ക് മലയാള സിനിമയില്‍ പാടാനുള്ള അവസരം ലഭിക്കുന്നു.

മിസ്സ് ഫൊക്കാന ആയി തെരെഞ്ഞുടുക്കുന്നവര്‍ക്ക് മിസ്സ് കേരളാ മത്സരത്തില്‍ പങ്കുടുക്കുന്നത്തിനുള്ളഅംഗി കരവും ലഭിക്കുന്നു എന്നതും സന്തോഷകരമായ ഒരു വാര്‍ത്തയാണ്.

സാഹിത്യ സമ്മേളനം ഫോക്കാനയുടെപ്രധാന ഒരുവിഭവം ആണ്. ഫൊക്കാനയുടെ രൂപീകരണത്തിനു പിന്നില്‍ അന്നത്തെ നേതാക്കന്മാര്‍ക്ക് ഉണ്ടായിരുന്നപ്രധാന ലക്ഷ്യം മലയാള ഭാഷയുടെ വളര്‍ച്ചയും വികസനവുമായിരുന്നു .ഏതൊരു ജനതയുടെയും സാമുഹികവും സാംസ്‌കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിതവിദ്യാഭ്യാസത്തിലൂടെയാണ്. അതുകൊണ്ടുതന്നെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയില്‍ ഫോക്കാനക്ക് മലയാള ഭാഷയുടെ വികസനത്തിനും മലയാളി ഉള്ളയിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവുംഫോക്കാനയ്ക്ക് അന്നും ഇന്നുമുണ്ട് ,ഭാഷാസ്‌നേഹികള്‍ക്കുംഒപ്പം മലയാള മുഖധാരാ സഹിത്യത്തിലെ പ്രശസ്തരും എത്തുന്നു. പ്രമുഖ കവിയും സിനമ സീരിയല്‍ നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രശസ്ത നോവലിസ്റ്റും സാഹിത്യകാരനുമായ സേതു, കഥാകാരനും, മാദ്ധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ പി.കെ. പാറക്കടവ്, കഥാകാരനും നോവലിസറ്റുമായ സതീഷ്ബാബു പയ്യന്നൂര്‍ എന്നിവരും പങ്കെടുക്കുന്നു.

മയാളി മങ്ക, ഗ്ലിമ്പ്‌സ് ഓഫ് ഇന്ത്യ, ഉദയ കുമാര്‍വോളി ബോള്‍ ടൂര്‍ണമന്റ് , ബിസിനസ് സെമിനാറുകള്‍, വിമന്‍സ് ഫോറം സെമിനാറുകള്‍, കുട്ടികളുടെ മത്സരങ്ങള്‍, ചിരിഅരങ്ങ്, തുടങ്ങി നരവധി പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തി ഈ കണ്‍വെന്‍ഷന്‍ ഒരു ജനകിയമാക്കാന്‍ നാഷണല്‍ കമ്മിറ്റിശ്രമിക്കുന്നു.

കണ്‍വന്‍ഷന്‍കുറ്റമറ്റതും ജകിയവുമാക്കാന്‍ അങ്ങേ അറ്റം ശ്രമിക്കുംമെന്നുസെക്രട്ടറി വിനോദ് കെയാര്‍കെ പറഞ്ഞു.

കണ്‍വന്‍ഷനില്‍പങ്കുടുക്കാന്‍എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണം എന്നു ട്രഷറര്‍ ജോയി ഇട്ടന്‍ അഭ്യര്‍ഥിച്ചു

പസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്,വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്, എന്റര്‍റ്റെയ്‌മെന്റ് ചെയര്‍ ബിജു കട്ടത്തറ, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, നാഷണല്‍ കമ്മറ്റി മെമ്പര്‍മാധവന്‍ നായര്‍, സുധ കര്‍ത്താ, ലൈസിഅലക്‌സ് , കുരിയന്‍ പ്രക്കാനം, ടിഎസ്ചാക്കോ , തമ്പിചാക്കോ, ബാലാ കെയാര്‍കെഎന്നിവര്‍ പങ്ക്ടുത്തു.
ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ നാഷണല്‍ കമ്മിറ്റി വിലയി­രുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക