Image

മിസ് കേരളയില്‍ പങ്കെടുക്കവാന്‍ അവസരം നല്‍കികൊണ്ട് മിസ് ഫൊക്കാന ഒരുക്കങ്ങള്‍ നടക്കുന്നു

Published on 12 June, 2016
മിസ് കേരളയില്‍ പങ്കെടുക്കവാന്‍ അവസരം നല്‍കികൊണ്ട് മിസ് ഫൊക്കാന ഒരുക്കങ്ങള്‍ നടക്കുന്നു
ടൊറൊന്റോ: ജൂലൈ 1 മുതല്‍ 4 വരെ മാര്‍ക്കം ഹില്‍ട്ടണില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനിലെ അവസാന ദിവസമായ ബാങ്ക്വറ്റ് നൈറ്റില്‍ പ്രധാന പരിപാടിയായി മിത്സ് ഫൊക്കാന ഒരു പ്രധാന പരിപാടിയായി നടക്കുന്നു. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി മിസ് ഫൊക്കാനയില്‍ വിജയിയാകുന്ന മത്‌സരാര്‍ത്ഥി അടുത്ത മിസ് കേരളാ മത്‌സരത്തില്‍ പങ്കെടുക്കുമെന്ന് ഫൊക്കാനയുടെ ചെയര്‍പേഴ്‌സണ്‍ ആനി മാത്യു അറിയിച്ചു.

ഇതു കൂടാതെ മത്‌സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനം 1000 ഡോളര്‍, രണ്ടാം സമ്മാനം 501 ഡോളര്‍, മൂന്നാം സമ്മാനം 250 ഡോളര്‍. സ്ഥിരം മിസ് ഫൊക്കാനയുടെ നടത്തിപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഒര്‍ു കലാപരിപാടിയിയാണ് ഈ മിസ് ഫൊക്കാന ആസൂത്രണം ചെയ്തിരിക്കുന്നത്. മിസ് ഫൊക്കാനയില്‍ പങ്കെടുക്കവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 15-ാം തീയതിക്കു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്മിറ്റി അറിയിച്ചു. ആനി മാത്യുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മന്നിയില്‍ സീമാ ആന്റണി, സനീഷ് ജോസഫ്, ലിസി അലക്‌സ്, ലീലാ മാരട്ട്, ജെസി കാനാട്ട്, മേരികുട്ടി മൈക്കിള്‍ എന്നിവര്‍ മിസ് ഫൊക്കാന വിജയിപ്പിക്കുന്നതിനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആനി മാത്യു 280 893 0195. ഇമെയില്‍ missfokana@fokanaconventiontoronto.com.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക