Image

ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന് പിന്‍തുണയുമായി റിയ ട്രാവല്‍സ്

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 12 June, 2016
ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന് പിന്‍തുണയുമായി റിയ ട്രാവല്‍സ്
ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തില്‍ എന്നും വിത്യസ്തത കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍, മലയാളികള്‍ക്ക് നാട്ടിലേക്കുള്ള യാത്രകള്‍ സുഗമമാക്കുവാന്‍ എന്നും പ്രയത്‌നിച്ചു കൊണ്ടിരിക്കുന്ന റിയാ ട്രാവല്‍സ്, ഫോമാ കണ്‍വന്‍ഷന് സ്‌പോണ്‍സര്‍ഷിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്. റിയാ ട്രാവല്‍സിന്റെ എല്ലാ വിധ പിന്‍തുണയും ഫോമയ്ക്കുണ്ടാകുമെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യൂ വര്‍ഗ്ഗീസ് പറഞ്ഞു. നോര്‍ത്ത് അമേരിക്കയിലെ ഒരു പ്രമുഖ ട്രാവല്‍ ഏജന്‍സിയാണ് റിയ ട്രാവല്‍സ്.

ഫ്‌ളോറിഡയിലെ മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ വച്ച് ജൂലൈ 7 മുതല്‍ 10 വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ വള്ളംകളി, നാടകോത്സവം, യുവജനോത്സവം തുടങ്ങി വിത്യസ്തങ്ങളായ പരിപാടികളാണ് , നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിനായി ഫോമാ ഒരുക്കിയിരിക്കുന്നത്. 2016 ജൂണ്‍ ഒന്നാം തീയതിയോടെ റൂം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി, ജൂണ്‍ 11­ ആം തീയതി മുതല്‍ കുറഞ്ഞ നിരക്കില്‍ താമസ സൗകര്യമില്ലാതെ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താമസ സൗകര്യമില്ലാതെ കണ്‍വഷനിലെ പരിപാടികളില്‍ മാത്രം പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷനാണിത്. ഇതു വരെ രജിസട്രേഷന്‍ ചെയ്യാത്തവര്‍ എത്രയും വേഗം രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറാര്‍ ജോയി ആന്തണി എന്നിവര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും www.fomaa2016.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക