Image

സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത ഉറപ്പാക്കും: തമ്പി ചാക്കോ ടീമിന്റെ പ്രകടന പത്രിക

ജോര്‍ജ്ജ് ഓലിക്കല്‍ Published on 16 June, 2016
സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത ഉറപ്പാക്കും: തമ്പി ചാക്കോ ടീമിന്റെ   പ്രകടന പത്രിക
നോര്‍ത്ത് അമേരക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയ്ക്ക് മൂന്ന ് പതിറ്റാണ്ടിനെ സേവന പാരമ്പര്യമുണ്ട്. ഈ സംഘടനയുടെ പ്രതാപം വീണ്ടെടുത്ത്, വ്യക്തി താത്പര്യങ്ങള്‍ക്കതീതമായ പ്രവര്‍ത്തനങ്ങളിലൂടെ കാലാനുസൃതമായ  മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്. ഫൊക്കാനയുടെ യശസ്സ് നിലനിര്‍ത്താനും സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രസ്ഥാനത്തെ
ശക്തിപ്പെടുത്താനും കഴിയും എന്ന ഉത്തമ ബോദ്ധ്യമുള്ളത് കൊണ്ടാണു് 2017-2018 ലേയ്ക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തമ്പി ചാക്കോ മത്‌സരിക്കുന്നത്. തമ്പി ചാക്കോ നേതൃത്വം കൊടുക്കുന്ന ടീംമിനെ വിജയിപ്പിച്ചാല്‍
അംഗ സംഘടനകളുടെ സഹകരണത്തോടെ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അവതരിപ്പിക്കന്നു.

 കണ്‍വന്‍ഷനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രണ്ട് വര്‍ഷം
 നീളുന്ന കര്‍മ്മ പരിപാടികള്‍ അംഗ സംഘടനകളുടെ സഹകരണത്തിലൂടെ നടപ്പിലാക്കും.

 അംഗ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടുന്ന ദിശാബോധം നല്‍കും.

 ഫൊക്കാനയുടെ പണമിടപാടുകളില്‍ സുതാര്യത ഉറപ്പു വരുത്തും.

 മലയാള ഭാഷ പഠനത്തിനും ഗവേക്ഷണങ്ങള്‍ക്കുമായി ഭാഷയ്ക്കൊരു ഡോളര്‍      സംരഭത്തെ ഊര്‍ജ്ജിതപ്പെടുത്തും.

 അമേരിക്കയിലെ കലാസാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ കലാസന്ധ്യകളും, നാടകോത്സവങ്ങളും സംഘടിപ്പിക്കും.

യുവതലമുറയില്‍ നിന്നു് മുഖ്യധാര രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരാന്‍  ആഗ്രഹിക്കുവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കാമ്പയിനുകളെ സഹായിക്കാനുള്ള പദ്ധതികള്‍ക്ക് രുപം നല്‍കുകയും, അതോടൊപ്പം വോട്ടേഴസ് രജിസ്‌ട്രേഷന്‍ ചെയ്യേ ണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  ബോധവല്‍ക്കരണം നടത്തുകയും ചെയ്യും.

 അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സിലേറ്റുമായി ബന്ധപ്പെട്ട് മലയാളികളുടെ കോണ്‍സിലേറ്റ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കും.

അമേരിക്കയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സെമിനാറുകളും ജോബ് ഫെയറുകളും സഘടിപ്പിച്ച് തൊഴില്‍ രംഗത്തെ പുതിയ സാദ്ധ്യതകളെ പരിചയപ്പെടുത്തും.

 ഫൊക്കാനയുടെ സ്പ്ല്ലിംഗ് ബീ മത്സരങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി സംഘടിപ്പിക്കും.

 ഫൊക്കാനയില്‍ വൂമണ്‍സ് ഫോറം ശക്തിപ്പെടുത്തി അവര്‍ക്കു വേണ്ടുന്ന
 പ്രാതിനിധ്യം ഉറപ്പു വരുത്തും.

 അമേരിക്കന്‍ മലയാളികളുടെ നട്ടിലെ സ്വത്ത്, സ്വത്ത് സംബന്ധമായ ക്രയവിക്രയങ്ങള്‍, നിയമ പ്രശ്‌നങ്ങള്‍, എന്നിവയ്ക്ക് എളുപ്പത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ കേരള ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിനു് ശ്രമിക്കും.

 വ്യക്തികളുടെ ബിസിനസ്സ് താത്പര്യങ്ങള്‍ക്കായ് ഫൊക്കാനയെ ഉപയോഗിക്കുന്നത് തടയും.

തമ്പി ചാക്കോ ടീം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെ പിന്തുണച്ചു കൊണ്‍ട് നോര്‍ത്ത് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നേതാക്കളും അവരോടൊപ്പം ഫൊക്കാനയില ആദ്യകാല പ്രവര്‍ത്തകരും മുമ്പോട്ടു വരുന്നത് ഫൊക്കാനയില്‍ ഒരു പുതുവസന്തത്തിനു് തുടക്കം കുറിയ്ക്കും എന്നു് ബോദ്ധ്യമുള്ളതു കൊണ്ടാണ്.

ഫൊക്കാനയില്‍ മാറ്റത്തിനായി മുന്നോട്ടു വന്നിരിക്കുന്നവരായ
തമ്പി ചാക്കോ (പ്രസിഡന്റ്), ജോസഫ് കുര്യാപ്പുറം, (എക്‌സീക്യൂട്ടീവ് വൈസ് പ്രസിഡന്റ്) സനല്‍ ഗോപിനാഥ് (ട്രഷര്‍), സണ്ണി ജോസഫ് (വൈസ് പ്രസിഡന്റ്), റ്റോമി കോക്കാട്ട് (ജനറല്‍ സെക്രട്ടറി)  ജോര്‍ജ്ജ് ഓലിക്കല്‍ (അസ്സോസിയേറ്റ് സെക്രട്ടറി) , എബ്രാഹം കളത്തില്‍ (അസ്സോസിയേറ്റ് ട്രഷറര്‍), രാജു സക്കറിയ (ബോഡ് ഓഫ് ട്രസ്റ്റി മെമ്പര്‍), ബൈജുമോന്‍ ജോസഫ്(റജിയണല്‍ വൈസ് പ്രസിഡന്റ്, കാനഡ) നാഷണല്‍ കമ്മറ്റി മെമ്പറായി കെ.പി ആന്‍ഡ്രൂസ്, ചാക്കോ കുര്യന്‍, പി.കെ സോമരാജന്‍, ജേക്കബ് വറുഗീസ്, എം.കെ മാത്യൂ, റ്റോമി ജോസഫ് പാലേത്ത് എന്നിവരെ വിജയിപ്പിക്കുക.

സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത ഉറപ്പാക്കും: തമ്പി ചാക്കോ ടീമിന്റെ   പ്രകടന പത്രിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക