Image

മികച്ച ട്രാക്ക് റിക്കോര്‍ഡുമായി ലീല മാരേട്ട് ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക്

Published on 03 June, 2016
മികച്ച ട്രാക്ക് റിക്കോര്‍ഡുമായി ലീല മാരേട്ട് ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക്
ന്യൂയോര്‍ക്ക്: മുഖ്യധാരയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും മലയാളി സംഘടനാ രംഗത്ത് മികച്ച സംഭാവനകളര്‍പ്പിക്കുകയും ചെയ്ത ലീല മാരേട്ട് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് അംഗമായി മത്സരിക്കുന്നു.

പ്രവര്‍ത്തനമേഖലകളിലെല്ലാം വിജയംവരിച്ച ലീല മാരേട്ട് ന്യൂയോര്‍ക്ക് സിറ്റിയിലെ യൂണിയനായ ലോക്കല്‍ 375-ന്റെ റിക്കോര്‍ഡിംഗ് സെക്രട്ടറിയാണ്. കടുത്ത മത്സരത്തിലൂടെയാണ് അവര്‍ ആ സ്ഥാനത്തെത്തിയത്. സിറ്റിയിലെ ഏറ്റവും വലിയ യൂണിയന്‍ ഡി.സി 37-ന്റെ ഡെലിഗേറ്റാണ്. ഈ യൂണിയനുകളില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഫൊക്കാന വനിതാ വിഭാഗം ചെയറായ അവര്‍ 
ഫൊക്കാന ട്രഷററായിരുന്നപ്പോള്‍ കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ നടത്തി  ചരിത്രം കുറിച്ചിരുന്നു.

ഫൊക്കാന ആര്‍.വി.പി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഇലക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍, കേരള സമാജം പ്രസിഡന്റ്, ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കോണ്‍സുലേറ്റിന്റെ കേരളപ്പിറവി ആഘോഷത്തിനും, സിറ്റി ഹാളില്‍ ദീപാവലി ആഘോഷത്തിനും നേതൃത്വം നല്‍കി.

ആലപ്പുഴയില്‍ കോളജ് അധ്യാപികയായിരുന്ന ലീല 1981-ലാണ് അമേരിക്കയിലെത്തിയത്. ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷനില്‍ ശാസ്ത്രജ്ഞയായ ലീല ബ്രോങ്ക്‌സ് കമ്യൂണിറ്റി കോളജില്‍ അഡ്ജംക്ട് പ്രൊഫസറുമായിരുന്നു.

ലോക്കല്‍ 375 യൂണിയന്റെ റിക്കോര്‍ഡിംഗ് സെക്രട്ടറിയായി 15 വര്‍ഷമായി സേവനമനുഷ്ഠിക്കുന്നു. ഇതൊരു അപൂര്‍വ്വ നേട്ടമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമാണ്.

ട്രസ്റ്റി ബോര്‍ഡിലേക്ക് ഒരു സീറ്റിലേക്കാണ് ഇലക്ഷന്‍. പ്രസിഡന്റായി മാധവന്‍ നായരെ പിന്തുണയ്ക്കുന്നുവെന്ന് ലീല അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക