Image

സുരേഷ് ഗോപി, ദിലീപ്, ജോയ് മാത്യു, ലക്ഷ്മി ഗോപാല സ്വാമി, മംമ്ത, ഗായത്രി സുരേഷ്... ഫൊക്കാനാ കണ്‍വന്‍ഷന്‍ താര സംഗമം

അനില്‍ പെണ്ണുക്കര Published on 18 June, 2016
സുരേഷ് ഗോപി, ദിലീപ്, ജോയ് മാത്യു, ലക്ഷ്മി ഗോപാല സ്വാമി, മംമ്ത, ഗായത്രി സുരേഷ്... ഫൊക്കാനാ കണ്‍വന്‍ഷന്‍ താര സംഗമം
2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം തേടുന്നത് ഏറ്റവും കൂടുതല്‍ ചലച്ചിത്ര താരങ്ങളെ ഫൊക്കാന വേദിയില്‍ എത്തിച്ച കണ്‍വന്‍ഷന്‍ എന്നാ പേരിലും ആയിരിക്കും.രാജ്യ സഭാ എം പി ആയ ശേഷം സുരേഷ്‌ഗോപി കൂടി പങ്കെടുക്കൂന്ന ചടങ്ങ് എന്ന നിലയില്‍ ഫോക്കാന കണ്‍വന്‍ഷന് വലിയ പ്രത്യേകത ഉണ്ട് .
ഏതാണ്ട് 30ല്‍ അധികം കലാകാരന്മാരാണ് ഫൊക്കാനയുടെ വേദിയില്‍ നിറഞ്ഞു ആടുകയും പാടുകയും ചെ­യ്യുക.

സംഗീത പ്രതിഭകള്‍ ,ഏഷ്യാനെറ്റ്­ ഐഡിയ സ്റ്റാര്‍ സിങ്ങേര്‍സ്,വോഡ ഫോണ്‍ കോമഡി താരങ്ങള്‍ ,സീരിയല്‍ താരങ്ങള്‍ തുടങ്ങി നിരവധി കലാ പ്രതിഭകളെകൊണ്ട് ഓ എന്‍ വി നഗര്‍ ആനന്ദ പൂരിതമാകും .അങ്ങനെ കലയുടെ കേളീ രംഗമായി ഫൊക്കാന കണ്‍ അവ്‌ന്ഷന്‍ 2016 മാറും എന്ന കാര്യത്തില്‍ സംശയം ഇല്ല .
വിവിധങ്ങളായ മനുഷ്യ പ്രവര്‍ത്തികളെ സൂചിപ്പിക്കുന്ന ഒരു പദമാണ് കല.

മനുഷ്യന്റെ വിചാരങ്ങളേയും വികാരങ്ങളേയും ദര്‍ശനങ്ങളേയും മറ്റുള്ളവര്‍ക്ക് അനുഭവഭേദ്യമാകുന്നതരത്തില്‍ അല്ലെങ്കില്‍ അവന്റെ തന്നെ ആത്മസംതൃപ്തിക്ക് വേണ്ടി ലാവണ്യപരമായി അവന്റെ ശൈലിയില്‍ സൃഷ്ടിക്കുമ്പോള്‍ കല ഉണ്ടാകുന്നു. ഇത് ഭൂമിയില്‍ മനുഷ്യനു് മാത്രമുള്ള ഒരു കഴിവാണ്.ഈ കഴിവുകളുടെ പ്രകടനം ക്ഷണിക്കപെട്ട ഒരു വല്യ സദസ്സിനു മുന്‍പില്‍ കൂടി ആകുമ്പോള്‍ കല അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തുകയും ചെ­യ്യും.

ഫൊക്കാന കണ്‍വന്‍ഷന് ഇത്തവണ മറ്റൊരു പ്രത്യേകത കൂടി ഉണ്ട്.അമേരിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന യുവ ഗായകരില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച ഗായക പ്രതിഭകള്‍ക്ക് സിനിമയില്‍ പാടുവാനുള്ള അവസരം ഫൊക്കാനാ ഒരുക്കുന്നു എന്നുള്ളതാണ് .മലയാള സിനിമയുടെ അമരത്തു നിന്ന്എത്തുന്ന സംവിധായകര്‍ കൂടി ഫൊക്കാന വേദിയെ ധന്യമാക്കുമ്പോള്‍ അതിനും അവസരം ലഭിക്കുന്നതിനു തടസമുണ്ടാകില്ല .ഏറ്റവും കൂടുതല്‍ നടിമാരെയും ,ഗായകരെയും മലയാള സിനിമയ്ക്ക് സമ്മാനിച്ച ലാല്‍ജോസിന്റെ സാന്നിധ്യമാണ് എടുത്തു പറയേണ്ട­ത് .

സുരേഷ് ഗോപി ,ദിലീപ്,ജോയ് മാത്യു,ബാലചന്ദ്രന്‍ ചുള്ളിക്കാട് ,വിനീത് കുമാര്‍, ലാല്‍ ജോസ്,ആര്‍ .എസ് വിമല്‍ ,മംത മോഹന്‍ദാസ്­,ലക്ഷ്മി ഗോപാല സ്വാമി,ഗായത്രി സുരേഷ്,വീണാ നായര്‍, സംഗീത സംവിധായകന്‍ ബിജിബാല്‍ ,ഗായകാന്‍ വേണു ഗോപാല്‍ ,വിജയ്­ യേശുദാസ് , സിതാരാ കൃഷ്ണകുമാര്‍ ,ഐഡിയ അടര്‍ സിംഗേര്‌സ് അരുണ്‍ ഗോപന്‍,രോശാന്‍,സുദര്‍ശന്‍ ,വില്യംസ്,വോടഫോന്‍ കോമഡി സ്റ്റാര്‍സ് തുടങ്ങി 30 ല്‍ അധികം പ്രതിഭകളുടെ സംഗമ വേദി കൂടി ആയി ഫൊക്കാന കണ്‍വന്‍ഷന്‍ മാറും .

ഫോക്കാന ചിക്കാഗോ കണ്‍വന്‍ഷനു എത്തിയ കുടുംബങ്ങളുടെ സാന്നിധ്യമാണ് ഇത്തവണയും കാനഡയിലും ഫൊക്കാന നേതൃത്വം പ്രതീക്ഷിക്കുന്നത് .കാനഡയിലെ ബഹു ഭൂരിപക്ഷം വരുന്ന കുടുംബങ്ങളെ ഓ എന്‍ വി നഗറിലേക്ക് പ്രതീക്ഷിക്കുന്നു.താരസംഗമം ,ഗായകരുടെ സംഗമം ,കൊമഡിതാരങ്ങളുടെ സംഗമം എന്നിവയോടൊപ്പം അല്പം രാഷ്ട്രീയ സംഗമം കൂടി ആകുമ്പോള്‍ കാനഡ നിവാസികല്ക്ക് അത് ഏറ്റവും പുതിയ അനുഭവം തന്നെ ആയിരിക്കും എന്നാണു ഫൊക്കാനാ നേതൃത്വത്തിന്റെ വിലയിരുത്തല്‍ .
Join WhatsApp News
Malayalee US Aadivasi Member 2016-06-19 00:00:41
Who is paying for this Koomali Movie and political celebrity poarasite? Me and you? Waste of our money to satisfy certain FOKANA leaders ego and photo opportuniyies. Please spend our hard earned money on useful, better ways. Not for stars or for repeated so called celebrirites. Some celebrities repeated coming to our celebrations and take your/my money. What is the good? What messdage they give to us. Who are they after all? What principles as a whole. Can I get my registarion fee back. Because just see these kind of cinema and pop or peep show I do not want to come for your convention. Waste of my money waste of my time and enegy for this tpe of third rated shows or speeches
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക