Image

കുവൈറ്റ്‌ പോളിംഗ്‌ സമാധാനപരം; 60 ശതമാനംപോളിംഗ്‌

Published on 03 February, 2012
കുവൈറ്റ്‌ പോളിംഗ്‌ സമാധാനപരം; 60 ശതമാനംപോളിംഗ്‌
കുവൈറ്റ്‌ സിറ്റി: കുവൈറ്റിന്‍െറ ചരിത്രന്മിലെ പതിന്നാലാമത്‌ പാര്‍ലമെന്‍റ്‌ തെരഞ്ഞെടുപ്പ്‌ സമാധാനപരമായ അന്തരീക്ഷന്മില്‍ നടന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ചില്ലറ അനിഷ്ട സംഭവങ്ങളുണ്ടായിരുന്നെങ്കിലും വോട്ടെടുപ്പ്‌ സുഗമമായി നടന്നു. രാവിലെ മുതല്‍ വിവിധ പോളിങ്‌ സ്‌റ്റേഷനുകള്‍ക്ക്‌ മുന്നില്‍ നല്ല തിരക്കാണ്‌ അനുഭവപ്പെട്ടത്‌.ഔദ്യോഗിക കണക്കുപ്രകാരം 60 ശതമാനമാണ്‌ പോളിങ്‌.

400,296 പേര്‍ക്കാണ്‌ സമ്മതിദാനാവകാശമുണ്ടായിരുന്നത്‌.ഇതില്‍ 184,996 പേര്‍ പുരുഷന്മാരും 215,300 പേര്‍ സ്‌ത്രീകളുമായിരുന്നു. 238,308 പേരാണ്‌ വോട്ടുരേഖപ്പെടുന്മിയത്‌.

അഞ്ച്‌ മണ്ഡലങ്ങളില്‍നിന്നും കൂടുതല്‍ വോട്ട്‌ നേടുന്ന പത്ത്‌ വീതം സ്ഥാനാര്‍ഥികളാണ്‌ 50 അംഗ പാര്‍ലമെന്‍റിലെന്മുക.

23 വനിതകളടക്കം 286 സ്ഥാനാര്‍ഥികളാണ്‌ മത്സര രംഗന്മുള്ളത്‌. രാജ്യന്മിന്‍െറ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ച 98 പബ്‌ളിക്‌ സ്‌കൂളുകളിലായി ഒരുക്കിയ 543 പോളിങ്‌ സെന്‍ററുകളിലായിരുന്നു പോളിങ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക