Image

ഫോമാ മയാമി കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.

വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌ Published on 19 June, 2016
ഫോമാ മയാമി കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.
ഫ്‌ലോറിഡ: നോര്‍ത്തമേരിക്കന്‍ മലയാളികള്‍ ആകാംഷഭരിതരായി കാത്തിരിക്കുന്ന ഫോമായുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷനു നാമമാത്രമായ ദിനരാത്രങ്ങള്‍ ബാക്കി നില്‍ക്കെ, കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ദൃതഗതിയില്‍ മുന്നേറുകയാണെന്ന് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ അറിയിച്ചു. വിവിധ കമ്മിറ്റികളും സബ് കമ്മിറ്റികളും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യൂ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ അഹോരാത്രം പ്രവര്‍ത്തിച്ചു വരുന്നു. 2016 ജൂണ്‍ 12 ഞായറാഴ്ച്ച ഫോമാ ട്രഷറാര്‍ ജോയി ആന്റണിയുടെ വസതിയില്‍ കൂടിയ മീറ്റിംഗില്‍ വിവിധ കമ്മറ്റികളുടെ ചെയര്‍മാന്‍മാര്‍ പങ്കെടുത്തിരുന്നു. 

താമസ സൗകര്യത്തോടു കൂടിയുള്ള രജിസ്‌ട്രേഷന്‍ ജൂണ്‍ ആദ്യ വാരം തന്നെ അവസാനിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന താമസ സൗകര്യം കൂടാതെയുള്ള പുരോഗമിക്കുന്നു എന്നു രജിസ്‌ട്രേഷന്‍ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ശ്രീജേഷ് ശ്രീനിവാസന്‍ പറഞ്ഞു. ഫോമാ പ്രസിഡന്റ്, ട്രഷറാര്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്നിവരോടൊപ്പം, ജോയ് കുറ്റിയാനി (നാഷണല്‍ കോഓര്‍ഡിനേറ്റര്‍), സുനില്‍ തൈമറ്റം (മീഡിയ), ജയിംസ് പുളിക്കല്‍ (ഫെസിലിറ്റി), ജോണറ്റ് സെബാസ്റ്റ്യന്‍ (വള്ളംകളി), സാജു വടക്കേല്‍ (സ്‌റ്റേജ് അറേഞ്ജമെന്റ്‌സ്), സഞ്ചു എബി ആനന്ദ് (ഹെല്‍പ്പ് ഡെസ്‌ക്), പ്രിറ്റി ദേവസ്യ (മലയാളി മങ്ക), ട്രേസ ജോയ് (താലപ്പൊലി), ഷീല ജോസ്, ജോസ് ചാക്കോ, ജോണ്‍ ഉണ്ണുണ്ണി, ജോണി ജോണ്‍ എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. 

2016 ജൂലൈ 7 മുതല്‍ 10 വരെ, ഫ്‌ലോറിഡയിലെ പ്രശസ്ത ബീച്ച് റിസോര്‍ട്ടായ ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ വച്ച് നടത്തപ്പെടുന്ന നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് വള്ളംകളി മുതല്‍ വിജയ് യേശുദാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയുമാണ്. അബ്ദുള്‍ കലാം നഗര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന കണവന്‍ഷന്‍ സെന്ററിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളേയും ക്ഷണിക്കുന്നതായി ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും, സെക്രട്ടറി ഷാജി എസ്വേര്‍ഡും, ട്രഷറാര്‍ ജോയി ആന്റണിയും പറഞ്ഞു. 


ഫോമാ മയാമി കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക