Image

ഫൊക്കാനാ സമ്മതിദായകരേ, ഉണരൂ,

(ഒരു ഫൊക്കാനാ സ്നേഹി) Published on 22 June, 2016
ഫൊക്കാനാ സമ്മതിദായകരേ, ഉണരൂ,
ടൊറോന്റോയില്‍ ഇനി വെറും പത്തു ദിവസത്തിനകം അരങ്ങേറുന്ന ഫൊക്കാനാ മഹാമഹം വളരെ നിര്‍ണ്ണായകമായ ഒന്നാണ്. ഏകദേശം മൂന്നു ദശകത്തോളം പാരമ്പര്യമുള്ള ഒരു കേന്ദ്രസംഘടനയാണ് ഫൊക്കാന. ഈ കേന്ദ്രസംഘടനയുടെ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന 2016-18് ലേക്കുള്ള ഭാരവാഹികള്‍ക്കുള്ള തിരഞ്ഞെടുപ്പിലൂടെ ഈ സംഘടനയുടെ ഭാവിയും നില നില്്പ്പും ഭദ്രതയും നിലനിര്‍ത്തണമെങ്കില്‍ നേതൃസ്ഥാനത്ത് പരിചയ സമ്പത്തും അര്‍പ്പണ മനോഭാവവും ത്യാഗമനുഷ്ഠിക്കാനുള്ള സന്നദ്ധതയും നിസ്വാര്‍ത്ഥ സേവനമനുഷ്ഠിക്കാനുള്ള ആര്‍ജ്ജവവുമുള്ള ഒരാളുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മുന്‍ പറഞ്ഞ സ്വഭാവ വൈശിഷ്ട്യങ്ങളുടെ മൂര്‍ത്തീമത്ഭാവമാണ് ശ്രീമാന്‍ തമ്പി ചാക്കോ.
ശ്രീമാന്‍ തമ്പി ചാക്കോ ഫൊക്കാനയുടെ ആരംഭകാലം തൊട്ട് സ്വാര്‍ത്ഥ താത്പര്യമില്ലാതെ സംഘടനയുടെ ഉന്നമനം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന തലമുതിര്‍ന്ന നേതാവാണ്. പലപ്പോഴും സംഘടനാ നേതൃത്വത്തിനായി പലരും കടിപിടികൂട്ടുന്ന അവസരത്തില്‍ അവര്‍ക്കു വേണ്ടി തന്റെ ഊഴം ബലിയാടാക്കിയിട്ടുള്ള ത്യാഗിയാണ് ശ്രീ.തമ്പി ചാക്കോയെന്നു ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. അങ്ങിനെ പലതവണ മറ്റുള്ളവര്‍ക്കു വേണ്ടി വഴി മാറിക്കൊടുത്തിട്ടുള്ള തമ്പി ചാക്കോയെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക എന്നുള്ളത് ഫൊക്കാനയുടെ ഭദ്രത നിലനിര്‍ത്താനുദ്ദേശിക്കുന്ന എല്ലാ ഡെലിഗേറ്റുകളുടെയും പ്രത്യക്ഷ ധര്‍മ്മമാണ്, ചുമതലയാണ്.

വ്യക്തിതാത്പര്യങ്ങള്‍ മാത്രം ലക്കാക്കി ഒരു മഹാ പ്രസ്ഥാനത്തെ ശിഥിലമാക്കാനുള്ള അന്തര്‍നാടകങ്ങള്‍ക്ക് അറുതിവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശ്രീ.തമ്പി ചാക്കോയുടെ വ്യക്തി വൈശിഷ്ട്യവും സംഘടനയോടുള്ള പ്രതിബദ്ധതയും ഒരു തുറന്ന പുസ്തകമാണ്, മുതല്‍ക്കൂട്ടാണ്. ഫൊക്കാനാ സമ്മതിദായകരേ, ഇനി നിശ്ചയിക്കൂ, ഈ ഉന്നത പ്രസ്ഥാനത്തെ നയിക്കേണ്ടത്് പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള ഒരു വ്യക്തിയോ, അതല്ല, പിന്‍ വാതിലിലൂടെ ഇന്നലെ ഫൊക്കാനയില്‍ എത്തിയ ഒരു വ്യക്തിയോ?

'ഇരുന്നിട്ടു വേണ്ടേ കാലു നീട്ടാന്‍' എന്നാണല്ലോ പ്രമാണം. ഇന്നലെ വന്ന ആള്‍ക്ക് ഇന്നു തന്നെ നേതാവാകണം എന്നു വച്ചാല്‍! ഇന്നലെ വന്ന ആള്‍ സംഘടനയ്ക്കു വേണ്ടി സേവനം അനുഷ്ഠിക്കട്ടേ.... സംഘടനയേയും സംഘടനയുടെ പാരമ്പര്യ മൂല്യങ്ങളെക്കുറിച്ചും മനസ്സിലാക്കട്ടേ.... അതിനുതകും വിധമുള്ള ഒരു പദവി അദ്ദേഹത്തിനു കൊടുക്കുന്നതില്‍ സംഘടനാ നേതാക്കള്‍ ഒരു സമന്വയത്തിന്റെ പാത അനുവര്‍ത്തിക്കട്ടേ.... ഫൊക്കാനയുടെ കെട്ടുറപ്പാക്കാന്‍ എന്തുകൊണ്ടും അഭികാമ്യമാണത്.

പുതുമഴയ്ക്കു കിളിര്‍ക്കുന്ന കൂണ്‍ പോലെ പിറന്ന് പറന്ന് മണ്ണടിയുന്ന ഈയ്യാം പാറ്റകളെ ഓര്‍മ്മിപ്പിക്കുമാറുള്ള നൈമിഷിക നേതൃത്വമല്ല ഫൊക്കാനയ്ക്കാവശ്യം. ഈയ്യാം പാറ്റകള്‍ അഗ്നിയെ കണ്ടു മോഹിച്ച് ഭഗ്നരായി അഗ്നിയില്‍ വീണു നശിക്കുന്നതു പോലെ, ക്ഷിപ്രയശ്ശസ്സു കാംക്ഷിക്കുന്ന അധികാര മോഹികള്‍ സംഘടനയുടെ അസ്ഥിവാരം തോണ്ടാനേ പര്യാപ്തരാകൂ. അതിനാല്ത്തന്നെ പാവകളി നിര്‍ത്തി വ്യക്തിഗതമായ സ്വാര്‍ത്ഥ താത്പര്യം ത്യജിച്ച്, അര്‍പ്പണബോധം തെളിയിച്ച നേതാവിനെ തിരഞ്ഞെടുക്കുവാന്‍ ഫൊക്കാനയുടെ എല്ലാ സമ്മതിദായകരോടും (ഡെലിഗേറ്റ്‌സിനോടും)വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന് വിശ്വസ്തതയോടെ,
ഫൊക്കാനയുടെ ഉള്ളുകള്ളികള്‍ നിരീക്ഷിക്കുന്ന ഒരു അഭ്യുദയകാംക്ഷി.
ന്യൂജേഴ്‌സി.

ഫൊക്കാനാ സമ്മതിദായകരേ, ഉണരൂ,
Join WhatsApp News
nadan 2016-06-23 02:59:47
ORU SNAEHI? ALLAE?  Why don't you disclose your name?  You are a BHEERU. So is your group.  So is your leaders.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക