കണ്ണൂര്‍: ഐഎന്‍എല്‍ മേഖലാ സമ്മേളനസ്ഥലത്ത് സംഘര്‍ഷാവസ്ഥ. ഐഎന്‍എല്‍ ഉത്തരമേഖലാ സമ്മേളനത്തിലേക്ക് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കല്ലേറു നടത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇതോടെ സമ്മേളന നഗരിയുടെ വാതായനങ്ങള്‍ അടച്ചു. കല്ലേറില്‍ ഐഎന്‍എല്‍ പ്രവര്‍ത്തകന്റെ തലയ്ക്കു പരുക്കേറ്റു. പുറത്ത് ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചു നില്ക്കുന്നു.