Image

ജാമ്യത്തില്‍ മുങ്ങിയ പ്രതി അഞ്ച് വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

Published on 03 February, 2012
ജാമ്യത്തില്‍ മുങ്ങിയ പ്രതി അഞ്ച് വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
കോട്ടയം: കോട്ടയത്തു നിന്നു കാര്‍ ഡ്രൈവറെ ഓട്ടം വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റിലായ ശേഷം   ജാമ്യമെടുത്തു  മുങ്ങിയ   പ്രതിയെ അഞ്ച് വര്‍ഷത്തിനു ശേഷം പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം മൊട്ടമൂട് വള്ളോട്ടുകോണം പുത്തന്‍വീട്ടില്‍ കുമാരന്‍ എന്ന കുമാറി(39)നെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. 1997 ഏപ്രില്‍ 30 ന് കാര്‍ ഡ്രൈവര്‍ മണര്‍കാട് തിരുവഞ്ചൂര്‍ തായിപ്രപടി പാറയില്‍ മാധവനെ(65)നെ തിരുവനന്തപുരത്തിന് ഓട്ടം വിളിച്ചുകൊണ്ടുപോയി കളയിക്കാവിള ഭാഗത്തു കൊലപ്പെടുത്തി മോഷണം നടത്തുകയായിരുന്നു.   വിവിധ സ്‌റ്റേഷനുകളിലായി 33 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. ഗുണ്ടാ ആക്ട് പ്രകാരവും ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക